For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്ക് ഉണ്ടെങ്കില്‍ ജിടിക്ക് ഈ ഗതി വരില്ല! എല്ലാം തുലച്ചത് മുംബൈ, വിമര്‍ശനം

അരങ്ങേറ്റ സീസണില്‍ (2022) ചാംപ്യന്മാരും കഴിഞ്ഞ തവണ റണ്ണറപ്പുകളുമായ ശേഷം ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫ് പോലുമെത്താതെ പുറത്തായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ സീസണ്‍ വരെ ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തിയ ടീമുകളിലൊന്നായിരുന്നു ജിടി. എന്നാല്‍ ഈ സീസണില്‍ ആരോടും തോല്‍ക്കുന്ന ഒട്ടും സ്ഥിരത പുലര്‍ത്താത്ത ടീമായി ജിടി മാറി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഹോംഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന നിര്‍ണായക മല്‍സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഒരു കളി ശേഷിക്കെ ജിടി പുറത്തായത്.

ഗുജറാത്തിന്റെ വന്‍ വീഴ്ചയില്‍ ആരാധകര്‍ വലിയ നിരാശയിലും രോഷത്തിലുമാണ്. കഴിഞ്ഞ രണ്ടു സീണുകളിലെയും അവരുടെ ഗംഭീര പ്രകടനങ്ങള്‍ അവര്‍ക്കു വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. പക്ഷെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ജിടി തികഞ്ഞ പരാജയമായി തീര്‍ന്നു. സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളില്‍ അവര്‍ കാഴ്ചവച്ചത്.

HARDIK - GT

ജിടിയുടെ ഈ സീസണിലെ വന്‍ വീഴ്ചയ്ക്കു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ്. 2022ല്‍ കന്നിക്കിരീടം ചൂടിയതും കഴിഞ്ഞ തവണ ജിടി റണ്ണറപ്പായതുമെല്ലാം ഹാര്‍ദിക്കിനു കീഴിലായിരുന്നു. ഈ സീസണിലും അദ്ദേഹം തന്നെ ടീമിനെ നയിക്കുമെന്നിരിക്കെയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അദ്ദേഹത്തിന്റെ മുന്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ സര്‍പ്രൈസ് എന്‍ട്രി.

15 കോടി രൂപ മുടക്കി ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങുകയായിരുന്നു. പക്ഷെ ജിടിയിലെ ക്യാപ്റ്റന്‍സി മാജിക്ക് മുംബൈയില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഇത്തവണ പ്ലേഓഫിലെത്താതെ ആദ്യം പുറത്തായ ടീം ഹാര്‍ദിക് നയിച്ച മുംബൈയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ജിടിയുടെ ഇത്തവണത്തെ വീഴ്ചയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയും ആരാധകര്‍ ആഞ്ഞടിച്ചിട്ടുണ്ട്. എല്ലാത്തിനും കാരണം മുംബൈ ഇന്ത്യന്‍സാണ്. അവര്‍ കാരണം രണ്ടു ഫ്രാഞ്ചൈസികളാണ് നാശമായിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ എന്തിനാണ് ജിടിയില്‍ നിന്നും വാങ്ങിയത് ? ഇതിലൂടെ മുംബൈ സ്വയം കുഴി തോണ്ടുക മാത്രമല്ല ജിടിയുടെ കഥയും കഴിച്ചിരിക്കുകയാണെന്നു ആരാധകര്‍ പറയുന്നു.

GT

ഹാര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ശരിക്കും മിസ് ചെയ്തു. അവര്‍ ഇത്തവണ പ്ലേഓഫിലെത്താതെ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ അഭാവമാണ്. കൂടാതെ പരിക്കു കാരണം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കാതിരുന്നതും ജിടിക്കു നികത്താന്‍ സാധിക്കാത്ത നഷ്ടമായി മാറിയെന്നും ആരാധകര്‍ കുറിക്കുന്നു.

ശുഭ്മന്‍ ഗില്ലിനു പകരം ഈ സീസണിലും ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിധി മറ്റൊന്നാവുമായിരുന്നു. കാരണം അത്രയും മികച്ച ഇംപാക്ടാണ് നായകനെന്ന നിലയില്‍ അദ്ദേഹമുണ്ടാക്കിയത്. പുതിയ നായകന്‍ ഗില്ലിനു ജിടിയില്‍ യാതൊരു ചലനവുമുണ്ടാക്കാനായിട്ടില്ല. നായകസ്ഥാനത്തു അടുത്ത സീസണിലും ഗില്ലിനെ നിലനിര്‍ത്തുന്നത് മണ്ടത്തരമായിരിക്കും. ക്യാപ്റ്റനായി പുതിയൊരാളെ ജിടിക്കു കണ്ടെത്തിയേ തീരൂവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

മികച്ച രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ താളം തെറ്റിച്ചത് മുംബൈ ഇന്ത്യന്‍സാണ്. എന്നിട്ട് അവര്‍ എന്തു നേടി? ഹാര്‍ദിക് പാണ്ഡ്യയെ ജിടിയില്‍ നിന്നും തട്ടിയെടുത്തത് ഗുണത്തേക്കാള്‍ ദോഷമാണ് മുംബൈയ്ക്കു ചെയ്തത്. ഏറ്റവുമാദ്യം പുറത്തായത് അവര്‍ തന്നെയാണ്. ഇപ്പോഴിതാ ഹാര്‍ദിക്ക് ഇല്ലാത്ത ജിടിയും പിറകെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുന്നതായും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Monday, May 13, 2024, 23:50 [IST]
Other articles published on May 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+