Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പാവം ജിതേഷ്, പഞ്ചാബ് ടീം വഞ്ചിച്ചു; ഇത്തരമൊരു ചതി പ്രതീക്ഷിച്ചില്ല- വിമര്‍ശനം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ മോശം പ്രകടനം തുടരുകയാണ്. തട്ടകത്തില്‍ പോലും ജയിക്കാനാവാതെ ശിഖര്‍ ധവാനും സംഘവും വിറക്കുകയാണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 3 വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 8 വിക്കറ്റിന് 147 റണ്‍സാണ് നേടിയത്. ഒരു പന്തും 3 വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ രാജസ്ഥാന് സാധിച്ചു. പഞ്ചാബ് പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.

ആറ് മത്സരത്തില്‍ നിന്ന് പഞ്ചാബ് ടീം നേരിടുന്ന നാലാമത്തെ തോല്‍വിയാണിത്. രാജസ്ഥാനെതിരേ പഞ്ചാബ് വലിയ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതരായി. നായകന്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ സാം കറെന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പഞ്ചാബ് ഇറങ്ങിയത്. എന്നാല്‍ പഞ്ചാബിന്റെ ഔദ്യോഗിക വൈസ് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയാണ്. പഞ്ചാബ് തന്നെ ഇത് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ രാജസ്ഥാനെതിരേ ധവാന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് കറെനായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ജിതേഷിന് നായകസ്ഥാനം നല്‍കാതിരുന്നതെന്ന ചോദ്യം ഉയര്‍ത്തുകയാണ് ആരാധകര്‍. ഇന്ത്യയുടെ ടി20 ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ജിതേഷ്. എന്നാല്‍ നായകസ്ഥാനം നല്‍കാതെ തഴഞ്ഞത് താരത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ജിതേഷിനെ ഒതുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

24 പന്തില്‍ 29 റണ്‍സുമായി ജിതേഷ് ഭേദപ്പെട്ട പ്രകടനം ബാറ്റിങ്ങില്‍ നടത്തി. 1 ഫോറും 2 സിക്‌സുമാണ് താരം നേടിയത്. ബാറ്റു ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ നിര്‍ണ്ണായക പ്രകടനമാണ് ജിതേഷ് കാഴ്ചവെച്ചത്. ജിതേഷ് വൈസ് ക്യാപ്റ്റനായിരുന്നിട്ടും എന്തുകൊണ്ടാണ് നായകസ്ഥാനത്ത് കളിപ്പിക്കാതിരുന്നതെന്ന ചോദ്യത്തിനോട് പഞ്ചാബ് ടീം മാനേജ്‌മെന്റും പ്രതികരിച്ചിട്ടില്ല. നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് അവകാശപ്പെടാനാവാത്ത താരമാണ് ജിതേഷ്.

sam curran

അന്താരാഷ്ട്ര മത്സരങ്ങളില്‍ വലിയ പരിചയസമ്പത്തും പറയാനാവില്ല. ഈ സാഹചര്യത്തിലാവാം ജിതേഷിനെ തഴഞ്ഞ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറെനെ പഞ്ചാബ് നായകനാക്കിയത്. എന്നാല്‍ ഈ നീക്കം ഇന്ത്യന്‍ താരത്തെ അപമാനിക്കുന്നതാണെന്നും ജിതേഷിനെ വഞ്ചിക്കുന്ന നീക്കമാണ് ടീം മാനേജ്‌മെന്റ് നടത്തിയതെന്നുമാണ് ആരാധകര്‍ പറയുന്നത്. വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുന്ന ജിതേഷിന് സീസണില്‍ ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താനായിട്ടില്ല.

വമ്പനടികള്‍ നടത്താനോ വലിയ സ്‌കോര്‍ നടത്താനോ ജിതേഷിന് സാധിക്കുന്നില്ല. നിലവിലെ സാധ്യതകള്‍ പ്രകാരം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജിതേഷ് ശര്‍മ ഇടം നേടിയേക്കില്ല. സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്കെത്താനാണ് സാധ്യത കൂടുതല്‍. മെയ് ആദ്യവാരം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചേക്കും. ഈ സാഹചര്യത്തില്‍ ജിതേഷിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

പഞ്ചാബിന്റെ നായകസ്ഥാനത്ത് സാം കറെന്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. അവസാന ഓവറിലേക്ക് വരെ മത്സരമെത്തിക്കാന്‍ കറെനായി. സ്പിന്നര്‍മാരേയും പേസര്‍മാരേയും കൃത്യമായി ഉപയോഗിച്ച് മത്സരത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കറെന് സാധിച്ചു. അവസാന ഓവറില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ നടത്തിയ കാമിയോയാണ് രാജസ്ഥാനെ ജയിപ്പിച്ചത്. അല്ലായിരുന്നെങ്കില്‍ ജയിക്കാന്‍ പഞ്ചാബിന് സാധിക്കുമായിരുന്നു. ഭാഗ്യം പഞ്ചാബിനെ തുണച്ചില്ലെന്നതാണ് വസ്തുത.

വരുന്ന മത്സരവും ധവാന് നഷ്ടമായേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ പഞ്ചാബിനെ കറെന്‍ തന്നെ നയിച്ചേക്കും. ഇനിയുള്ള മത്സരങ്ങള്‍ പഞ്ചാബിന് വളരെ നിര്‍ണ്ണായകമാണ്. മികച്ച യുവതാരങ്ങളുണ്ടായിട്ടും ഇവരെയൊന്നും വേണ്ടവിധം ഉപയോഗിക്കാന്‍ പഞ്ചാബിന് സാധിക്കുന്നില്ല. വരുന്ന മത്സരങ്ങളില്‍ വിജയക്കുതിപ്പ് നടത്താത്ത പക്ഷം പഞ്ചാബ് പ്ലേ ഓഫ് കളിക്കാന്‍ സാധ്യത കുറവാണെന്നതാണ് വസ്തുത.

Story first published: Sunday, April 14, 2024, 10:02 [IST]
Other articles published on Apr 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+