For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ കുടുങ്ങും! കള്ളക്കളി തന്നെ, ടോസില്‍ തിരിമറി? കമ്മിന്‍സിനോടു പറഞ്ഞ് ഫാഫ്, വീഡിയോ

ബെംഗളൂരു: ഐപിഎല്ലിനിടെ ടോസില്‍ തിരിമറി നടത്തിയതിനു അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കുരുങ്ങിയേക്കും. സംഭവം സത്യം തന്നെയാണെന്നു ശരിവയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചിലെ ടോസിനു തൊട്ടുമുമ്പ് അവരുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനോടു ഇതേക്കുറിച്ച് ഡുപ്ലെസി വിശദീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഡുപ്ലെസിയുടെ വാക്കുകള്‍ കേട്ട് കമ്മിന്‍സ് ആശ്ചര്യപ്പെടുന്നതും അതിനു ശേഷം ചിരിക്കുന്നതുമെല്ലാം ഇതില്‍ കാണാം.

ഈ മാസം 11നായിരുന്നു വാംഖഡെയില്‍ വച്ച് മുംബൈയും ആര്‍സിബിയും കൊമ്പുകോര്‍ത്തത്. കളിയില്‍ ടോസ് ലഭിച്ചത് മുംബൈ നായകന്‍ ഹാര്‍ദിക്ക് പാണ്ഡ്യക്കായിരുന്നു. അദ്ദേഹം ആര്‍സിബിയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാംഖഡെയില്‍ രാത്രികാല മല്‍സരങ്ങളില്‍ ടോസ് എത്ര മാത്രം നിര്‍ണായകമാണെന്നു കണക്കുകളില്‍ നിന്നും വ്യക്തമാണ്. ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ് ആര്‍സിബി 196 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടിയെങ്കിലും മുംബൈ വെറും 15.3 ഓവറില്‍ ഇതു ചേസ് ചെയ്തു ജയിക്കുകയായിരുന്നു.

HARDIK- DU PLESSIS

അതിനുശേഷമാണ് ടോസില്‍ കള്ളത്തരം നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണം ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്. കളിയില്‍ ടോസിനിടെ കോയിന്‍ എറിഞ്ഞത് ഹാര്‍ദിക്കായിരുന്നു. തലയ്ക്കു മുകളിലൂടെ പിറകിലേക്കാണ് കോയിന്‍ പോയത്. തുടര്‍ന്ന് മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥ് അവിടേക്കു പോവുകയും കോയിന്‍ എടുത്ത ശേഷം മുംബൈക്കാണ് ടോസ് ലഭിച്ചതെന്നു അറിയിക്കുകയുമായിരുന്നു.

മുംബൈ- ആര്‍സിബി കളിയിലെ ടോസിനെപ്പറ്റി കമ്മിന്‍സോടു വിശദീകരിക്കുന്ന ഡുപ്ലെസി, വീഡിയോ

പക്ഷെ നിലത്തു നിന്ന് കോയിന്‍ എടുക്കവെ ശ്രീനാഥ് അതു മറിച്ചു കളഞ്ഞിട്ടുണ്ടെന്ന സംശയമാണ് പലരും ഉന്നയിച്ചത്. വീഡിയോ പരിശോധിച്ചാലും ഇക്കാര്യത്തില്‍ സംശയമുണരും. ഇന്നു ഹൈദരാബാദുമായുള്ള കളിയില്‍ ടോസിനു മുമ്പ് കമ്മിന്‍സിനോടു സംസാരിക്കവെയാണ് ഡുപ്ലെസി ഇതേക്കുറിച്ച് സംസാരിച്ചതെന്നു ആക്ഷനുകളില്‍ നിന്നും വ്യക്തമാണ്.

ഡുപ്ലെസി പിറകിലേക്കു കോയിന്‍ എറിയുന്ന ആക്ഷനാണ് ആദ്യം കാണിച്ചത്. തുടര്‍ന്നു മാച്ച് റഫറിയായ ശ്രീനാഥ് ഈ കോയിന്‍ ചെരിച്ചു പിടിച്ചു എടുത്ത ശേഷം മറിക്കുകയായിരുന്നുവെന്നു ഡുപ്ലെസിയുടെ ആക്ഷനില്‍ നിന്നും വ്യക്തമാവും. ഡുപ്ലെസി പറഞ്ഞ ഈ കാര്യങ്ങളെല്ലാം വളരെ ശ്രദ്ധയോടെ കേട്ട ശേഷം കമ്മിന്‍സ് ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഈ വീഡിയോ ഏറ്റെടുത്ത ആരാധകര്‍ മുംബൈയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്.

SRINATH

മുംബൈ ഇന്ത്യന്‍സിന്റെ കള്ളക്കളി ഒടുവില്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. മുംബൈ- ആര്‍സിബി മല്‍സരത്തില്‍ ടോസില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നു ഡുപ്ലെസി തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു. ഈ സംഭവം തീര്‍ച്ചയായും ടൂര്‍ണമെന്റിന്റെ നിറം കെടുത്തുന്നതാണ്. മുംബൈയ്ക്കും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനെതിരേയും അനേഷണം നടത്താന്‍ ബിസിസിഐ തയ്യാറാവണം. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടി ഏറ്റെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മുംബൈ- ആര്‍സിബി കളിയിലെ വിവാദ ടോസിന്റെ വീഡിയോ കാണാം

ഐപിഎല്ലില്‍ ഈ തരത്തിലുള്ള വൃത്തികെട്ട കളികള്‍ കളിക്കാന്‍ യാതൊരു മടിയുമില്ലാത്തവരുമാണ് മുംബൈ ഇന്ത്യന്‍സ്. ജയിക്കാന്‍ അവര്‍ ഏതറ്റം വരെയും പോവും. ആര്‍സിബിക്കെതിരേ അവര്‍ കള്ളത്തരം കാണിച്ചാണ് ടോസ് നേടിയതെന്നു ഇപ്പോള്‍ വ്യക്തമായി. എന്തുകൊണ്ടാണ് ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസി ഇക്കാര്യമറിഞ്ഞിട്ടും അതിനെതിരേ പരാതി നല്‍കാന്‍ മടിക്കുന്നത്. സംഭവത്തില്‍ മുംബൈ ടീമിനും മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനുമെതിരേ നപടിയെടുത്തേ തീരൂവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, April 15, 2024, 20:54 [IST]
Other articles published on Apr 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+