For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവും ജിതേഷുമല്ല, ലോകകപ്പില്‍ വേണ്ടത് ഡിക്കെ! വീണ്ടും സൂപ്പര്‍ ഫിനിഷ്

ബെംഗളൂരു: ഐസിസിയുടെ ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും അദ്ദേഹം ഫിനിഷറായി കസറി. ഇതോടെയാണ് മറ്റു വിക്കറ്റ് കീപ്പര്‍മാര്‍ക്കൊപ്പം ഡിക്കെയെയും ലോകകപ്പിലേക്കു പരിഗണിക്കണമെന്നു ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് കിങ്‌സുമായി കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആര്‍സിബിക്കു ത്രില്ലിങ് വിജയം സമ്മാനിക്കുന്നതില്‍ ഡിക്കെ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഏഴാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെറും 10 ബോളില്‍ പുറത്താവാതെ അടിച്ചെടുത്തത് 28 റണ്‍സാണ്. മൂന്നു ഫോറുകളും രണ്ടു സിക്‌സറുമടക്കമാണിത്. അവസാനത്തെ നാലോവറില്‍ ആര്‍സിബിക്കു ജയിക്കാന്‍ 47 റണ്‍സ് വേണമെന്നിരിക്കെയാണ് ഡിക്കെ ക്രീസിലത്തുന്നത്.

DINESH KARTHIK

16ാം ഓവറിലെ അവസാനത്തെ ബോളിലണ് ടീമിന്റെ ടോപ്‌സ്‌കോററായ വിരാട് കോലി (77) പുറത്തായത്. ആര്‍സിബി ഇതോടെ അഞ്ചു വിക്കറ്റിനു 130 റണ്‍സെന്ന നിലയിലായി. തുടര്‍ന്നാണ് ഡിക്കെയുടെ വരവ്. 11 റണ്‍സോടെ അനൂജ് റാവത്തായിരുന്നു അപ്പോള്‍ ക്രീസില്‍. പിന്നീട് ഡിക്കെ ഷോയാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കണ്ടത്. 17ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ റാവത്തിനെ സാം കറെന്‍ മടക്കിയെങ്കിലും ഡിക്കെ കുലുങ്ങിയില്ല.

അവസാന ഓവറുകളില്‍ പഞ്ചാബ് ബൗളിങ് ആക്രമണത്തെ ഈ 38 കാരന്‍ പഞ്ഞിക്കിടുകയായിരുന്നു. ആകെ നേരിട്ട 10 ബോളുകളില്‍ വെറും രണ്ടു ഡോട്ട് ബോളുള്‍ മാത്രമേ ഡിക്കെ കളിച്ചുള്ളൂ. 4, 2, 1, 0, 4, 0, 6, 1, 6, 1 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇതോടെ നാലു ബോളുകള്‍ ശേഷിക്കെ ആര്‍സിബി വിജയത്തിലെത്തുകയും ചെയ്തു.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ അര്‍ഷ്ദീപ് സിങെറിഞ്ഞ 20ാം ഓവറില്‍ ആര്‍സിബിക്കു ജയിക്കാന്‍ ആവശ്യം 10 റണ്‍സായിരുന്നു. ആദ്യത്തെ ബോളില്‍ സിക്‌സറുമായാണ് ഡിക്കെ അദ്ദേഹത്തെ സ്വീകരിച്ചത്. ഓഫ്സ്റ്റംപിനു പുറത്തൊരു ബോളായിരുന്നു അര്‍ഷ്ദീപ് പരീക്ഷിച്ചത്. പക്ഷെ ഡിക്കെ അതു ഷോര്‍ട്ട് ഫൈന്‍ ലെഗിനു മുകളിലൂടെ സ്‌കൂപ്പ് ചെയ്ത് സിക്‌സറിലേക്കു പറത്തി. അടുത്ത ബോള്‍ വൈഡ്. ഇതോടെ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടത് മൂന്നു റണ്‍സ്. അടുത്ത ബോളില്‍ ബൗണ്ടറി പായിച്ച് ഡിക്കെ ടീമിനു ആവേശോജ്വല വിജയം സമ്മാനിക്കുകയായിരുന്നു.

DINESH KARTHIK

ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി ഡിക്കെ ഫിനിഷിങ് പാടവം പുറത്തെടുത്തത്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ചെപ്പോക്കില്‍ നടന്ന ഉദ്ഘാടന മല്‍സരത്തിലും അദ്ദേഹം ബാറ്റിങില്‍ കസറിയിരുന്നു. ഏഴാമനായാണ് ഈ കളിയിലും ഡിക്കെ ബാറ്റ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 150 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയിച്ചു നില്‍ക്കെയായിരുന്നു റാവത്തിനെ കൂട്ടുപിടിച്ച് ഡിക്കെയുടെ കിടിലന്‍ ഫിനിഷിങ്.

26 ബോളില്‍ മൂന്നു ഫോറുകളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 38 റണ്‍സ് ഡിക്കെ അടിച്ചെടുക്കുകയായിരുന്നു. റാവത്ത് 25 ബോളില്‍ 48 റണ്‍സും നേടി. ഇതോടെ ആര്‍സിബി ആറു വിക്കറ്റിനു 173 റണ്‍സെന്ന മികച്ച ടോട്ടലിലെത്തുകയും ചെയ്തു. ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷം ഐപിഎല്ലില്‍ ഡിക്കെ കസറുന്നത് ഇതാദ്യമല്ല. നേരത്തേ 2022ലെ ഐപിഎല്ലിലും അദ്ദേഹം സമാനമായ പ്രകടനമാണ് നടത്തിയത്.

അന്നു 16 കളിയില്‍ നിന്നും 183.33 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് ഡിക്കെ സ്‌കോര്‍ ചെ്‌യ്തിരുന്നു. ഈ പ്രകടനം പരിഗണിച്ച് ഇതേ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. സമാനമായൊരു അദ്ഭുതം ഇത്തവണയും സംഭവിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Tuesday, March 26, 2024, 7:27 [IST]
Other articles published on Mar 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+