For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 150 പ്ലസ് സ്‌ട്രൈക്ക് റേറ്റ്, കോലി ഇത്ര അഗ്രസീവായതെങ്ങനെ? കാരണക്കാരെ ചൂണ്ടിക്കാട്ടി ഡിക്കെ

ഐപിഎല്ലില്‍ ഇത്തവണ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം തുടക്കത്തില്‍ നേരിട്ടയാളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ ബാറ്റര്‍ വിരാട് കോലി. സീസണിന്റെ തുടക്കം മുതല്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ച് റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നിട്ടും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ അദ്ദേഹം നിരന്തരം ക്രൂശിക്കപ്പെട്ടു. എന്നാല്‍ സീസണ്‍ കഴിയുമ്പോഴേക്കും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലേക്കുയരാന്‍ കോലിക്കായിരുന്നു. ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗവും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്.

മുന്‍ താരങ്ങളുള്‍പ്പെടെ പലരില്‍ നിന്നും നേരിട്ടു കൊണ്ടിരുന്ന വിമര്‍ശനങ്ങളാണ് കോലിയെ പ്രചോദിപ്പിച്ചതെന്നും ഇതു സ്വന്തം ഗെയിമിനെ മറ്റൊരു തലത്തിലേക്കു ഉയര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തതായി ഡിക്കെ പറയുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 61.75 ശരാശരിയില്‍ 154.69 സ്‌ട്രൈക്ക് റേറ്റില്‍ കോലി വാരിക്കൂട്ടിയത് 741 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

VIRAT KOHLI

മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍ തുടങ്ങി പലരും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ കോലിയെ ഇത്തവണ വിമര്‍ശിച്ചിരുന്നു. പവര്‍പ്ലേയില്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെങ്കിലും മധ്യ ഓവറുകളില്‍ ഇന്നിങ്‌സ് സ്ലോവാകുന്നു എന്നായിരുന്നു കോലി നേരിട്ട പ്രധാന വിമര്‍ശനം. ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് വിമര്‍ശനങ്ങള്‍ എങ്ങനെയാണ് കോലിയെ മാറ്റി മറിച്ചതെന്നു ഡിക്കെ ചൂണ്ടിക്കാട്ടിയത്.

വിരാട് കോലി എങ്ങനെയായിരുന്നു ഈ വര്‍ഷം എന്നതിനെക്കുറിച്ചു ഒരു പുസ്തകമെഴുതാന്‍ എനിക്കു സാധിക്കും. അവന്‍ ഓക്കെയായി തന്നെയാണ് ഈ ഐപിഎല്‍ സീസണ്‍ ആരംഭിച്ചത്. പക്ഷെ സൈമണ്‍ ഡൂളിനെപ്പോലെയുള്ളവരും മറ്റു ചിലരും വിരാടിനെ ശരിക്കും ഉത്തേജിപ്പിക്കുകയായിരുന്നു. വിരാട് കോലിയുടെ അത്തരമൊരു വശം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. വിമര്‍ശനങ്ങള്‍ക്കു ശേഷം അവന്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു. കരുതി കൂട്ടിയല്ലാതെ ചില കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് വിരാടെന്നും ഡിക്കെ പറയുന്നു.

VIRAT KOHLI

ആളുകള്‍ തന്നെ വിമര്‍ശിക്കുമ്പോള്‍ അവരെ തെറ്റാണെന്നു തെളിയിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് വിരാട് കോലി. അവന്‍ അതു നേരിട്ടു വന്ന തുറന്നു പറയാറില്ല. പക്ഷെ വിമര്‍ശനങ്ങള്‍ വിരാടിനെ ശരിക്കും പ്രചോദിപ്പിക്കുന്നു. അവന്റെ ആവേശത്തിനു ഇതു ആക്കം കൂട്ടുകയും ചെയ്യുന്നു.

ഉരുകിയ ലാവ പുറത്തേക്കു വരുന്നതു പോലെയാണ് വിരാട്. അവന്‍ തീ പോലെയാണ്, അതിനു അടുത്തേക്കു വരാന്‍ പോലും നിങ്ങള്‍ ആഗ്രഹിക്കില്ല. കാരണം നിങ്ങളെ അതു പൊള്ളലേല്‍പ്പിക്കുക തന്നെ ചെയ്യും. വിരാട് ഇതു വീണ്ടും വീണ്ടും നിരന്തരം ചെയ്തു കൊണ്ടിരിക്കുകയാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിക്കു ഇടം ലഭിച്ചേക്കില്ലെന്നായിരുന്നു ആദ്യം വന്ന സൂചനകള്‍. ടി20യിലെ മോശം സ്‌ട്രൈക്ക് റേറ്റ് തന്നെയായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ തന്റെ പ്രഹരശേഷിക്കു ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ഏതൊരു യുവതാരത്തിന്റെയും അതേ സ്‌ട്രൈക്ക് റേറ്റോടെ ബാറ്റ് വീശാന്‍ സാധിക്കുമെന്നും കോലി ഐപിഎല്ലില്‍ തെളിയിക്കുകയായിരുന്നു. ഇതാണ് ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്.

Story first published: Tuesday, May 28, 2024, 7:58 [IST]
Other articles published on May 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+