For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവിന് വന്‍ ഓഫറുമായി 2 ടീമുകള്‍! പക്ഷെ അദ്ദേഹം ചെയ്തത് ഇതാണ്, മണ്ടത്തരമോ?

ഐപിഎല്ലിന്റെ ട്രാന്‍സ്ഫര്‍ വിപണിയില്‍ താര കൈമാറ്റങ്ങള്‍ സജീവമായിക്കൊണ്ടിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിനെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. വമ്പന്‍ ഫ്രാഞ്ചൈസികളില്‍ നിന്നും സഞ്ജുവിനു ഓഫറുകള്‍ ലഭിച്ചതായും പക്ഷെ അദ്ദേഹം അവയെല്ലാം നിരസിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം.

അടുത്തിടെ രണ്ടു ഫ്രാഞ്ചൈസികളാണ് വലിയ ഓഫറുകളുമായി സഞ്ജുവിനെ സമീപിച്ചത്. ഇതിലൊരു ടീം നിലവിലെ ചാംപ്യന്‍മാരും അഞ്ചു തവണ ജേതാക്കളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു. അടുത്ത സീസണിനു ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുന്ന ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു പകരക്കാരനായാണ് സഞ്ജുവിനെ സിഎസ്‌കെ നോട്ടമിട്ടതെന്നാണ് വിവരം.

SANJU SASMSON

ധോണി വിരമിച്ചാല്‍ നായകസ്ഥാനവും അദ്ദേഹത്തിവു ലഭിച്ചേനെ. പക്ഷെ ഈ ഓഫര്‍ നിരസിച്ച സഞ്ജു റോയല്‍സില്‍ തന്നെ തീരുമാനിക്കാന്‍ തുടരുകയായിരുന്നുവെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഐപിഎല്ലില്‍ ഇനിയും കിരീടം നേടിയിട്ടില്ലാത്ത പഞ്ചാബ് കിങ്‌സാണ് സഞ്ജുവിനെ സമീപിച്ച രണ്ടാമത്തെ ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണറും വെറ്ററന്‍ താരവുമായ ശിഖര്‍ ധവാനായിരുന്നു പഞ്ചാബിനെ നയിച്ചത്. ക്ഷെ പ്ലേഓഫ് പോലും കാണാതെ പഞ്ചാബ് പുറത്താവുകയായിരുന്നു.

കരിയറിന്റെ അവസാനത്തോടു അടുക്കുന്ന ധവാന്‍ അടുത്ത സീസണിനു ശേഷം ഒരുപക്ഷെ കളി മതിയാക്കിയേക്കും. അതുകൊണ്ടു തന്നെ പഞ്ചാബിനും പുതിയൊരു ക്യാപ്റ്റനെയും ആവശ്യമാണ്. ഈ റോളിലേക്കായിരുന്നു സഞ്ജുവിനെ പഞ്ചാബ് കണ്ടു വച്ചിരുന്നത്. പക്ഷെ പഞ്ചാബിന്റെ ഓഫറും സഞ്ജു നിരസിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇതാദ്യമായല്ല റോയല്‍സ് നായകനായിരിക്കെ സഞ്ജുവിനു മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും ഓഫര്‍ ലഭിക്കുന്നത്. 2022ലെ കഴിഞ്ഞ സീസണിനു മുമ്പും രണ്ടു ഓഫറുകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു. അന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസികളായിരുന്നു അദ്ദേഹത്തിനായി താല്‍പ്പര്യം പ്രകടിപ്പിത്.

മാത്രമല്ല ക്യാപ്റ്റന്‍സിയും ഈ രണ്ടു ഫ്രാഞ്ചൈസികളും സഞ്ജുവിനു ഓഫര്‍ ചെയ്തിരുന്നു. പക്ഷെ അന്നും ഈ ഓഫറുകള്‍ തള്ളിയ അദ്ദേഹം തനിക്കു റോയല്‍സ് വിടാന്‍ താല്‍പ്പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.

സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. 2013ല്‍ റോയല്‍സിനൊപ്പം കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഇതുവരെ നടന്ന സീസണുകളില്‍ രണ്ടു തവണ മാത്രമേ മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയിരുന്നു ഇത്.

2016, 2017 സീസണുകളില്‍ റോയല്‍സിനെ ഐപിഎല്ലില്‍ നിന്നും വിലക്കിയപ്പോഴായിരുന്നു സഞ്ജു ഡിസിയിലേക്കു കൂടുമാറിയത്. 2018ല്‍ വിലക്കിനു ശേഷം റോയല്‍സ് ഐപിഎല്ലിലേക്കു തിരികെയെത്തിയപ്പോള്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

ഒമ്പതു സീസണുകളായി റോയല്‍സ് ടീമിന്റെ ഭാഗമാണ് സഞ്ജു. ഫ്രാഞ്ചൈസിയെ സംബന്ധിച്ച് അദ്ദേഹം അവര്‍ക്കു ഐക്കണ്‍ താരമായി മാറിക്കഴിഞ്ഞു. 2021ലെ സീസണിനു മുമ്പാണ് റോയല്‍സ് ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജുവിനു പ്രൊമോഷന്‍ ലഭിച്ചത്.

ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനു പകരമായിരുന്നു ഇത്. പക്ഷെ നായകനായുള്ള ആദ്യ സീസണില്‍ സഞ്ജുവിനു കാര്യമായ വിജയം കൈവരിക്കാനായില്ല. ടീം പ്ലേഓഫ് പോലും കാണാതെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

SANJU SAMSON

2022ല്‍ സഞ്ജുവിനു കീഴില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ റോയല്‍സ് ഫൈനല്‍ വരെയെത്തി. 2008ലെ പ്രഥമ സീസണില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ കാപ്റ്റന്‍സിയില്‍ കിരീടം ചൂടിയ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. പക്ഷെ കൈയെത്തുംദൂരത്തു സഞ്ജുവിനു കിരീടം നഷ്ടമായി.

ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു കലാശപ്പോരില്‍ റോയല്‍സ് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിലാവട്ടെ റോയല്‍സിനു പ്ലേഓഫിലെത്താനുമായിരുന്നില്ല. നേരിയ വ്യത്യാസത്തില്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വരികയായിരുന്നു.

Story first published: Sunday, November 26, 2023, 7:41 [IST]
Other articles published on Nov 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+