Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024; മലിങ്കയെ ഹാര്‍ദിക് അപമാനിച്ചു? ലങ്കന്‍ ഇതിഹാസത്തിന് പുല്ലുവില! കസേര തട്ടിയെടുത്തു, വീഡിയോ

മുംബൈ ഇന്ത്യന്‍സിലേക്കുള്ള രണ്ടാം വരവ് ഇത്ര വലിയൊരു ദുരന്തത്തില്‍ കലാശിക്കുമെന്നു ഹാര്‍ദിക് പാണ്ഡ്യ ഒരിക്കലും കരുതിക്കാണില്ല. നായകനെന്ന നിലയില്‍ മാത്രമല്ല, കളിക്കാരനെന്ന നിലയിലും അദ്ദേഹത്തിനു ഇതു കഷ്ടകാലമാണ്. തൊട്ടതെല്ലാം പിഴച്ച ഹാര്‍ദിക് ഇപ്പോള്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. അതിനിടെ പുതിയൊരു വീഡിയോയുടെ പേരില്‍ അദ്ദേഹം വീണ്ടും കുരുക്കിലായി. വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും താരം നേരിടുന്നത്.

മുംബൈയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും മുംബൈയുടെ ബൗളിങ് കോച്ചുമായ ലസിത് മലിങ്കയെ ബുംറ അപമാനിച്ചുവെന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. മലിങ്കയും മുംബൈയുടെ ബാറ്റിങ് കോച്ച് കരെണ്‍ പൊള്ളാര്‍ഡും ഡഗൗട്ടില്‍ ഒരുമിച്ച് ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ ഹാര്‍ദിക് ഇവര്‍ക്ക് അരികിലേക്കു വരികയായിരുന്നു.

HARDIK PANDYA

പാഡ് ധരിച്ചാണ് ഈ വീഡിയോയില്‍ ഹാര്‍ദിക്കുള്ളത്. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യുന്നതിനു മുമ്പാണോ, അതോ പുറത്തായ ശേഷമാണോ ഹാര്‍ദിക് വന്നതെന്നു വ്യക്തമല്ല. മലിങ്ക, പൊള്ളാര്‍ഡ് എന്നിവര്‍ക്കടുത്തേക്കു വന്ന ശേഷം തനിക്കു ഇവിടെ ഇരിക്കണമെന്ന ഭാവത്തോടെ ഇവരെ നോക്കുകയായിരുന്നു. ഇതു മനസ്സിലാക്കിയ പൊള്ളാര്‍ഡ് ഉടന്‍ തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ഇതിനിടെ പെട്ടെന്നു എഴുന്നേറ്റ മലിങ്ക തന്റെ കസേര ഒഴിച്ചുകൊടുത്ത് അവിടെ നിന്നും പോവുകയായിരുന്നു.

ലസിത് മലിങ്കയെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ, വീഡിയോ കാണാം

ഹാര്‍ദിക്കിന്റെ ഈ പ്രവര്‍ത്തി രണ്ടു പേര്‍ക്കും ഇഷ്ടമായിട്ടില്ലെന്നാണ് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമാവുന്നത്. വളരെ വേഗത്തില്‍ മലിങ്ക സീറ്റുപേക്ഷിച്ചു മടങ്ങിയപ്പോള്‍ ഹാര്‍ദിക് ഉടന്‍ അവിടെ ഇരിക്കുകയുമായിരുന്നു. ലോകം മുഴുവന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇത്രയും മുതിര്‍ന്ന ഒരു ബൗളറോടു ഹാര്‍ദിക്കിന്റെ ഈ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധവും പരിഹാസവുമെല്ലാമാണ് ഹാര്‍ദിക്കിനു നേരെ ഉയരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ ശേഷം ആരാണെന്നാണ് ഹാര്‍ദിക്കിന്റെ ഭാവം? എത്ര വലിയ വ്യക്തിയാണെങ്കിലും അവരുടെ സ്ഥാനം തട്ടിയെടുക്കാന്‍ യാതൊരു മടിയുമില്ലെന്നാണ് അദ്ദേഹത്തിന്റെ ഈ പെരുമാറ്റം കാണിക്കുന്നത്. ലസിത് മലിങ്കയെപ്പോലെയൊരു ബൗളറെ ഇരിക്കുന്ന ഇടത്തു നിന്നും എഴുന്നേല്‍പ്പിക്കാന്‍ എന്തു യോഗ്യതയാണ് ഹാര്‍ദിക്കിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു.

LASITH MALINGA

ലസിത് മലിങ്കയെ ഹാര്‍ദിക് പാണ്ഡ്യ അപമാനിച്ചത് കണ്ടില്ലേ? തന്നെ ഈയൊരു ലെവലിലേക്കു വളര്‍ത്തിയെടുത്ത രോഹിത് ശര്‍മയെ ചവിട്ടിത്താഴ്ത്തി മുബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹം തട്ടിയെടുത്തതില്‍ യാതൊരു അദ്ഭുതവുമില്ല. എന്തൊരു മനോഭാവമാണിത്?

ഇത്ര മാത്രം അഹങ്കരിക്കാന്‍ എന്തു സംഭാവനയാണ് ലോക ക്രിക്കറ്റിനു ഹാര്‍ദിക് നല്‍കിയിട്ടുള്ളത്? ഇത്രയും മോശമായി പെരുമാറുന്ന ഒരാളെ മുംബൈ പോലെയൊരു വലിയ ഫ്രാഞ്ചൈസിയുടെ നായകസ്ഥാനമേല്‍പ്പിച്ചത് ഏറ്റവും വലിയ അബദ്ധമായി മാറിയിരിക്കുകയാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

അതേസമയം, ഹാര്‍ദിക്കിനു കീഴില്‍ ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു വീണു കഴിഞ്ഞു. ഇത്തവണ രണ്ടു മല്‍സങ്ങളിലും തോറ്റ ആദ്യ ടീമെന്ന നാണക്കേടും മുംബൈയ്ക്കാണ്. ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ആറു റണ്‍സിനാണ് മുംബൈ കീഴടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 31 റണ്‍സിലും മുംബൈ പരാജയം സമ്മതിച്ചു.

Story first published: Thursday, March 28, 2024, 12:09 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+