Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജുറേലിനെക്കൊണ്ട് സാധിക്കും! പുതിയ റോള്‍ നല്‍കൂ, ഗവാസ്‌കറുടെ ആവശ്യം ഇങ്ങനെ

രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം തുടരെ രണ്ടാം ഐപിഎല്‍ സീസണ്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. കഴിഞ്ഞ സീസണിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയപ്പോള്‍ അദ്ദേഹത്തെ അധികമാര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ജുറേല്‍. അതുകൊണ്ടു തന്നെ റോയല്‍സിനു വേണ്ടി ഇത്തവണ താരത്തിന്റെ പ്രകടനം എല്ലാവരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഫിനിഷറുടെ റോളിലാണ് കഴിഞ്ഞ സീസണില്‍ ജുറേല്‍ ബാറ്റ് വീശിയത്. ചില തീപ്പൊരി ഇന്നിങ്‌സുകളുമായി താരം ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ സീസണില്‍ ജുറേലിനെ ഫിനിഷറാക്കരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. മാത്രമല്ല സഞ്ജു സാംസണിന്റെ ടീമില്‍ പുതിയൊരു റോളും ജുറേലിനു അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്.

DHRUV JUREL

റോയല്‍സിനു വേണ്ടി ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യേണ്ടയാളല്ല ജുറേല്‍. അവനെ നിങ്ങള്‍ തീര്‍ച്ചയായും മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണം. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ജുറേല്‍ ബാറ്റ് ചെയ്ത രീതിയും കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ബാറ്റിങുമെല്ലാം ഇതു തന്നെയാണ് കാണിക്കുന്നത്. ബാറ്റിങില്‍ തീര്‍ച്ചയായും ജുറേല്‍ പ്രൊമോഷന്‍ അര്‍ഹിക്കുന്നതായും ഗവാസ്‌കര്‍ വിശദമാക്കി.

ബിസിസിഐയുടെ മുഖ്യ കരാറിലും അടുത്തിടെ ജുറേല്‍ ഇടം പിടിച്ചിരുന്നു. ഗ്രേഡ് സി കരാറിലാണ് താരം ഉള്‍പ്പെട്ടിട്ടുള്ളത്. ഇംഗ്ലണ്ടുമായി സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് മുഖ്യ കരാറിന്റെ ഭാഗമാവാന്‍ ജുറേലിനെ സഹായിച്ചത്. ഇതേ പരമ്പരയിലൂടെ തന്നെ അരങ്ങേറിയ മറ്റൊരു താരമായ സര്‍ഫറാസ് ഖാനും ബിസിസിഐയുടെ സി ഗ്രേഡ് കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

DHRUV JUREL

ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ജുറേലിനു നറുക്കുവീണത്. കെഎസ് ഭരതായിരുന്നു ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പക്ഷെ ബാറ്റിങില്‍ മോശം ഫോം തുടര്‍ന്ന ഭരതിനു ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു. പകരം ജുറേല്‍ മൂന്നാംടെസ്റ്റിലൂടെ അരങ്ങേറുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ തന്നെ 46 റണ്‍സോടെ വരവറിയിച്ച താരം രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

നാലു ഇന്നിങ്‌സുകളിലായി 63.33 ശരാശരിയില്‍ 190 റണ്‍സാണ് ജുറേല്‍ സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. ഏതു സമ്മര്‍ദ്ദഘട്ടത്തിലും വളരെ കൂളായി, അതോടൊപ്പം അഗ്രസീവായി ബാറ്റ് ചെയ്യാനുള്ള താരത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. കൂടാതെ വിക്കറ്റ് കീപ്പിങിലും ജുറേല്‍ മികച്ചുനിന്നു. ചില മിന്നല്‍ സ്റ്റംപിങുകളും മികച്ച ക്യാച്ചുകളുമെല്ലാം താരത്തില്‍ നിന്നും കാണാന്‍ സാധിക്കുകയും ചെയ്തു.

ജുറേലിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ കഴിഞ്ഞ സീസണില്‍ 13 മല്‍സരങ്ങളിലാണ് റോയല്‍സിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത്. ആറ്- ഏഴ് പൊസിഷനുകളിലാണ് താരം പ്രധാനമായും ബാറ്റ് ചെയ്തത്. 172.73 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സ് ജുറേല്‍ നേടുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 34 റണ്‍സായിരുന്നു.

ഈ സീസണില്‍ ബാറ്റിങില്‍ കൂടുതല്‍ മികച്ച പ്രകടനമായിരിക്കും യുവതാരം ലക്ഷ്യമിടുന്നത്. ബാറ്റിങ് ലൈനപ്പില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലേക്കു പ്രൊമോഷന്‍ ലഭിച്ചാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ജുറേലില്‍ നിന്നും കാണാന്‍ കഴിഞ്ഞേക്കും.

Story first published: Thursday, March 21, 2024, 13:50 [IST]
Other articles published on Mar 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+