For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന് കൂവലോ, കൈയടിയോ? കളി നിര്‍ത്തുമോ ധോണി | ഈ സീസണ്‍ പൊളിക്കും!

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ 17ാം സീസണ്‍ അടുത്തെത്തി നില്‍ക്കുകയാണ്. ഓരോ സീസണ്‍ കഴിയുന്തോറും കൂടുതല്‍ ആകര്‍ഷകവും ആവേശകരവുമായി മാറിക്കൊണ്ടിരിക്കുന്ന ഐപിഎല്‍ ഇത്തവണയും ആരാധകരെ നിരാശരാക്കില്ലെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു സീസണുകളെയും പോലെ അടുത്ത തവണയും 10 ടീമുകളാണ് ഐപിഎല്‍ ട്രോഫിക്കു വേണ്ടി പിടിവലി നടത്തുക.

അഞ്ചു വലിയ കാര്യങ്ങള്‍ അടുത്ത ഐപിഎല്‍ സീസണിനെ സ്‌പെഷ്യലാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത സീസണുകളിലൊന്ന് കൂടിയാണിത്. എന്തൊക്കെയാണ് 17ാം സീസണിനെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്ന ഈ അഞ്ചു കാര്യങ്ങളെന്നു നമുക്കു പരിശോധിക്കാം.

MS DHONI

ഇതില്‍ ആദ്യത്തേത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വിടവാങ്ങല്‍ സീസണായിരിക്കും ഇത്തവണത്തേതെന്നാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ അദ്ദേഹം അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സിഎസ്‌കെയ്ക്കു സമ്മാനിച്ചു കഴിഞ്ഞു. 2010, 2011, 2018, 2021 2023 സീസണുകളിലായിരുന്നു ധോണിക്കു കീഴില്‍ ടീമിന്റെ കിരീട വിജയം.

2008ലെ പ്രഥമ സീസണില്‍ തന്നെ സിഎസ്‌കെയെ ഫൈനലിലെത്തിച്ച് ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാന്‍ ധോണിക്കായിരുന്നു. കൂടുതല്‍ തവണ ടീമിനെ ഫൈനലിലും പ്ലേഓഫിലുമെത്തിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. കഴിഞ്ഞ സീസണിനു ശേഷം 42കാരനായ ധോണി കളി മതിയാക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്.

എന്നാല്‍ ടീമിന്റെ കിരീടവിജയത്തിനു പിന്നാലെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ആറാം കിരീടത്തോടെ പടിയിറങ്ങാനായാല്‍ അതു ധോണിയുടെ കരിയറിനു അത്യുജ്ജ്വലമായ യാത്രയയപ്പ് കൂടിയാവും.

ഐപിഎല്ലിന്റെ പുതിയ സീസണിനെ സ്‌പെഷ്യലാക്കുന്ന രണ്ടാമത്തെ കാര്യം ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് പുതിയ സീസണില്‍ കളിക്കാനിറങ്ങുന്നുവെന്നതാണ്. കഴിഞ്ഞ ട്രേഡ് വിന്‍ഡോയിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തെ മുംബൈ തിരികെ വാങ്ങിയത്. കൂടാതെ രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനെതിരേ ദിവസങ്ങളോളം വലിയ ആരാധകരോഷമാണ് മുംബൈയ്ക്കു നേരിടേണ്ടി വന്നത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെ അവര്‍ക്കു നഷ്ടമാവുകയും ചെയ്തു. മാത്രമല്ല മുംബൈ ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും ഈ നീക്കത്തില്‍ അതൃപ്തിയുമുണ്ടായിരുന്നു.

പുതിയ സീസണില്‍ ഹാര്‍ദിക്കിനെ ഗ്രൗണ്ടില്‍ ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ ആരാധകര്‍ എങ്ങനെയാവും സ്വീകരിക്കുയെന്നാണ് അറിയാനുള്ളത്. രോഹിത് ഫാന്‍സില്‍ നിന്നും തീര്‍ച്ചയായും പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിനു ഏറ്റുവാങ്ങേണ്ടി വന്നേക്കാം.

മാത്രമല്ല ടീമിനു തിരിച്ചടികള്‍ നേരിടുകയാണെങ്കില്‍ ഹാര്‍ദിക് വലിയ രീതിയില്‍ ക്രൂശിക്കപ്പെടുകയും ചെയ്‌തേക്കും. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല കളിക്കാരനെന്ന നിലയിലും നന്നായി പെര്‍ഫോം ചെയ്‌തേ തീരൂവെന്ന വലിയ സമ്മര്‍ദ്ദത്തോടെയായിരിക്കും അദ്ദേഹം കളിക്കളത്തിലിറങ്ങുകയെന്ന കാര്യമുറപ്പാണ്.

മരണമുഖത്തു നിന്നും ജീവിതത്തിലേക്കും പിന്നീട് ക്രിക്കറ്റിലേക്കും മടങ്ങിയെത്തിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ തിരിച്ചുവരവാണ് പുതിയ സീസണിലെ ശ്രദ്ധേയമായ മൂന്നാമത്തെ കാര്യം. 2022 ഡിസംബറിലായിരുന്നു റിഷഭിനു കാറപകടത്തില്‍ സാരമായി പരിക്കേറ്റത്. താരം ഓടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു.

ഈ കാറില്‍ നിന്നും അദ്ഭുതകരമായാണ് റിഷഭ് രക്ഷപ്പെട്ടത്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ നഷ്ടമായ അദ്ദേഹം ഇനിയും കളികളത്തിലേക്കു മടങ്ങിയെത്തിയിട്ടില്ല. ഡിസിക്കൊപ്പം ഐപിഎല്ലിലൂടെയാവും റിഷഭിന്റെ മടങ്ങിവരവ്. ഡിസിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്താല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്കും റിഷഭിനു വിളിയെത്തിയേക്കും.

HARDIK PANDYA

പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കുള്ള ഗൗതം ഗംഭീറിന്റ മടങ്ങിവരവാണ് സീസണിനെ സ്‌പെഷ്യലാക്കുന്ന നാലാമത്തെ കാര്യം. നേരത്തേ ക്യാപ്റ്റനായി രണ്ടു തവണ കെകെആറിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഇത്തവണ ടീമിന്റെ മുഖ്യ ഉപദേശകനാണ്. 2011 മുതല്‍ 18 വരെ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു ഗംഭീര്‍. അവരുടെ തലവര മാറ്റിയ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

ഗംഭീര്‍ ടീം വിട്ട ശേഷം കെകെആറിനു ഒരിക്കലും പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താനും കഴിഞ്ഞിട്ടില്ല. ഇനി ടീം ഉപദേശകനായി ഗംഭീറിനു കെകെആറിനെ വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ വലിയ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കുള്ള മടങ്ങിവരാണ് ടൂര്‍ണമെന്റിലെ അഞ്ചാമത്തെ വലിയ ആകര്‍ഷണം. കഴിഞ്ഞ ലേലത്തില്‍ 24.75 കോടി രൂപയെന്ന എക്കാലത്തെയും വലിയ റെക്കോര്‍ഡ് തുകയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്.

ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്തുന്ന പ്രകടനം കാഴ്ചവയ്ക്കുകയെന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 2015ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ഐപിഎല്ലില്‍ സ്റ്റാര്‍ക്ക് അവസാനമായി കളിച്ചത്. അന്നു 13 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളും ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ വീഴ്ത്തിയിരുന്നു.

Story first published: Tuesday, January 30, 2024, 17:03 [IST]
Other articles published on Jan 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+