Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലഖ്‌നൗ ഞെട്ടി! ഡിസിയുടെ മാസ് തിരിച്ചുവരവ്, ഗംഭീര വിജയം

ലഖ്‌നൗ: തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായി കുതിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഞെട്ടിച്ചിരിക്കുകയാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. വിജയമുറപ്പിച്ച് ഡിസിക്കെതിരേ ഇറങ്ങിയ കെഎല്‍ രാഹുലിനും സംഘത്തിനും അപ്രതീക്ഷിത ഷോക്കാണ് ഹോം മാച്ചില്‍ നേരിട്ടത്. ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഡിസി സ്വന്തമാക്കിയത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നും ഡിസി രക്ഷപ്പെടുകയും ചെയ്തു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും മികച്ച പ്രകടനംം നടത്തിയാണ് ഡിസി ജയിച്ചുകയറിയത്.

168 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു മുന്നില്‍ വച്ചത്. മുന്‍ മല്‍സരങ്ങില്‍ സമാനമായ ടോട്ടലുകള്‍ പ്രതിരോധിച്ച് വിജയിച്ചിട്ടുള്ള എല്‍എസ്ജിക്കു ഇത്തവണയും അതിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. അവരുടെ ശക്തമായ ബൗളിങ് നിര തന്നെയായിരുന്നു ഇതിനു കാരണം. എന്നാല്‍ ലഖ്‌നൗ ബൗളിങ് നിരയ്ക്കു ഡിസി ബാറ്റിങിനു മേല്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല. ഇതോടെ 18.1 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡിസി വിജയത്തിലെത്തുകയും ചെയ്തു. അരങ്ങേറ്റ മല്‍സരം കളിച്ച ഓസ്‌ട്രേലിയന്‍ യുവതാരം ജെയ്ക്ക് ഫ്രേസര്‍ മക്ക്ഗര്‍ക്കാണ് ഡിസിയുടെ വിജയശില്‍പ്പി.

DC-LSG

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഫ്രേസര്‍ 35 ബോളില്‍ 55 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. അഞ്ചു വമ്പന്‍ സിക്‌സറുകളും രണ്ടു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ റിഷഭ് (41), പൃഥ്വി ഷാ (32) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരിക്കല്‍ക്കൂടി അഗ്രസീവ് ബാറ്റിങ് പുറത്തെടുത്ത റിഷഭ് 24 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും പായിച്ചു. പൃഥ്വിയാവട്ടെ 22 ബോളില്‍ ആറു ഫോറുകളും നേടി.

നേരത്തേ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 167 റണ്‍സെന്ന പൊരുതാവുന്ന ടോട്ടലിലെത്തിയത്. ഒരു ഘട്ടത്തില്‍ അവര്‍ 130 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. കാരണം 13 ഓവര്‍ ആവുമ്പോഴേക്കും ലഖ്‌നൗ ഏഴു വിക്കറ്റിനു 94 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.

എന്നാല്‍ അപരാജിതമായ എട്ടാം വിക്കറ്റില്‍ ആയുഷ് ബദോനി- അര്‍ഷദ് ഖാന്‍ ജോടി 73 റണ്‍സ് കൂട്ടുകെട്ടുമായി ലഖ്‌നൗവിനെ രക്ഷിക്കുകയായിരുന്നു. 55 റണ്‍സുമായി ബദോനി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 35 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്സറുമടിച്ചു.

BADONI

അര്‍ഷദ് 16 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ പുറത്താവാതെ 20 റണ്‍സും നേടുകയായിരുന്നു. മുന്‍നിരയില്‍ 39 റണ്‍സെടുത്ത നായകന്‍ രാഹുലാണ് ലഖ്‌നൗവിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഒരോവറിലെ രണ്ടു വിക്കററുകളടക്കം മൂന്നു വിക്കറ്റുകള്‍ പിഴുത കുല്‍ദീപ് യാദവാണ് ലഖ്‌നൗവിനെ തകര്‍ത്തത്. ഖലീല്‍ അഹമ്മദിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡികോക്ക്, ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, രവി ബിഷ്‌നോയ്, നവീനുല്‍ ഹഖ്, എം സിദ്ധാര്‍ഥ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ഷെയ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, ജെയ്ക്ക് ഫ്രേസര്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Story first published: Friday, April 12, 2024, 18:33 [IST]
Other articles published on Apr 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+