Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ത്രില്ലിങ് ജയം, പ്രതീക്ഷ കാത്ത് ഡിസി; കോളടിച്ചത് റോയല്‍സിന്! പ്ലേഓഫ് ടിക്കറ്റ്

ഡല്‍ഹി: ജീവന്‍മരണ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 19 റണ്‍സിനു പരാജയപ്പെടുത്തി ഐപിഎല്ലില്‍ നേരിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. സീസണില്‍ തങ്ങളുടെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ ഉജ്ജ്വല പ്രകടനമാണ് റിഷഭ് പന്തും സംഘും കാഴ്ചവച്ചത്. ശേഷിച്ച മല്‍സരഫലങ്ങളെ ആശ്രയിച്ചാവും ഇനി ഡിസിയുടെ പ്ലേഓഫ് സാധ്യത.

മറുഭാഗത്തു എര്‍എസ്ജിയുടെ പ്ലേഓഫ് പ്രതീക്ഷക്കു മങ്ങലേറ്റു. അവസാന മല്‍സരത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ ഇനി അവര്‍ക്കു നേരിയ സാധ്യതയുള്ളൂ. ഡിസിയുടെ ജയത്തോടെ കോളടിച്ചത് രാജസ്ഥാന്‍ റോയല്‍സിനാണ്. രണ്ടു മല്‍സരം ബാക്കിനില്‍ക്കെ അവര്‍ പ്ലേഓഫിലേക്കു ഔദ്യോഗികമായി യോഗ്യത നേടി.

DC

209 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് എല്‍എസ്ജിക്കു ഡിസി നല്‍കിയത്. മറുപടിയില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ പിഴുത് ലഖ്‌നൗ ടീമിനെ ഡിസി പൂട്ടുകയായിരുന്നു. നിക്കോളാസ് പൂരനും (61) വാലറ്റത്ത് അര്‍ഷദ് ഖാനും (58*) ഇനടിവെട്ട് ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും മറ്റാരും തിളങ്ങിയില്ല. ഒമ്പതു വിക്കറ്റിനു 189 റണ്‍സില്‍ അവരുടെ ചേസ് അവസാനിച്ചു.

27 ബോളുകള്‍ നേരിട്ട പൂരന്റെ ഇന്നിങ്‌സില്‍ ആറു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അര്‍ഷദ് 33 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുമടിച്ചു. ക്വിന്റണ്‍ ഡികോക്ക് (12), നായകന്‍ കെഎല്‍ രാഹുല്‍ (5), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (5), ദീപക് ഹൂഡ (0), ആയുഷ് ബദോനി (6) എന്നിവരെല്ലാം ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.

വലിയ ടോട്ടല്‍ പിന്തുടര്‍ന്നതിനാല്‍ മികച്ചൊരു തുടക്കം എല്‍എസ്ജിക്കു ആവശ്യമായിരുന്നു. പക്ഷെ ഡിസിയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ എല്‍എസ്ജിയുടെ കണക്കുകൂട്ടല്‍ പാളി. പവര്‍പ്ലേയില്‍ തന്നെ നാലു മുന്‍നിര വിക്കറ്റുകള്‍ പിഴുത് എല്‍എസ്ജിയെ ഡിസി ബാക്ക്ഫൂട്ടിലാക്കിയിരുന്നു. നാലു വിക്കറ്റുകളില്‍ മൂന്നും വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കായിരുന്നു.

അഞ്ചാം ഓവറില്‍ ഹൂഡ മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നെത്തിയ പൂരന്‍ ഒരു കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്്‌സ് കളിച്ചെങ്കിലും അദ്ദേഹം പുറത്തായതോടെ എല്‍എസ്ജിയുടെ തോല്‍വിയുറപ്പായി. മന്നു വിക്കറ്റെടുത്ത ഇഷാന്താണ് എല്‍എസ്ജിയെ തകര്‍ത്തത്.

STUBBS

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസി നാലു വിക്കറ്റ് നഷ്ടത്തിലാണ് 208 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അഭിഷേക് പൊറേല്‍ (58), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (57*) എന്നിവരുടെ ഫിഫ്റ്റികളാണ് ഡിസിക്കു കരുത്തായത്. വെറും 33 ബോളിലാണ് പൊറേല്‍ 58ലെത്തിയത്.

അഞ്ചു ഫോറും നാലു സിക്‌സറും ഇതിലുള്‍പ്പെടും. താരത്തിന്റെ രണ്ടാം ഐപിഎല്‍ ഫിഫ്റ്റിയാണിത്. സ്റ്റബ്‌സ് 25 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുകളുമടിച്ചു. ഷെയ് ഹോപ്പ് (38), റിഷഭ് (33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വെടിക്കെട്ട് താരം ജേക്ക് ഫ്രേര്‍ മഗ്യുര്‍ക്കിനെ പൂജ്യത്തിനു നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടുമായി പൊറേല്‍- ഹോപ്പ് ജോടി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. തുടര്‍ന്നായിരുന്നു സ്റ്റബ്‌സിന്റെ കിടിലന്‍ ഫിനിഷിങ് ഡിസിയെ 200 കടത്തിയത്. എല്‍എസ്ജിക്കു വേണ്ടി നവീനുല്‍ ഹഖ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പൊറെല്‍, ഷെയ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, ഗുല്‍ബദിന്‍ നയ്ബ്, റാസിഖ് ദാര്‍ സലാം, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ക്വിന്റണ്‍ ഡികോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ക്രുനാല്‍ പാണ്ഡ്യ, യുധ്‌വീര്‍ സിങ് ചരാക്, അര്‍ഷദ് ഖാന്‍, രവി ബിഷ്‌നോയ്, നവീനുല്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍.

Story first published: Tuesday, May 14, 2024, 17:35 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+