For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പൊരുതി വീണ് മുംബൈ, ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം; പ്ലേ ഓഫ് സാധ്യത പരുങ്ങലില്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 17ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 10 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 257 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 9 വിക്കറ്റിന് 247 റണ്‍സാണ് നേടാനായത്. മുകേഷ് കുമാറിന്റേയും റസീഖ് സലാമിന്റേയും 3 വിക്കറ്റ് പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തായത്. സീസണിലെ 6ാം തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഡല്‍ഹിക്ക് വമ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവര്‍ മുതല്‍ ഡല്‍ഹിയുടെ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് കടന്നാക്രമിച്ചു. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയത് മുതല്‍ പിന്നീടങ്ങോട്ട് ബാറ്റിങ് പൂരമാണ് ഡല്‍ഹി ഓപ്പണര്‍ കാഴ്ചവെച്ചത്.

ആദ്യ ഓവറില്‍ 19 റണ്‍സാണ് മഗ്യൂര്‍ക്ക് അടിച്ചെടുത്തത്. രണ്ടാം ഓവറില്‍ 18 റണ്‍സും മൂന്നാം ഓവറില്‍ 18 റണ്‍സും നാലാം ഓവറില്‍ 14 റണ്‍സും അഞ്ചാം ഓവറില്‍ 20 റണ്‍സുമാണ് ഡല്‍ഹി നേടിയത്.

എന്നാല്‍ ആറാം ഓവറില്‍ 3 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. അതിവേഗം റണ്‍സുയര്‍ത്തിയ മഗ്യൂര്‍ക്ക് മുംബൈ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. 27 പന്തില്‍ 84 റണ്‍സാണ് മഗ്യൂര്‍ക്ക് അടിത്തെടുത്തത്. 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെ താരം പുറത്താവുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ 114 റണ്‍സുണ്ടായിരുന്നു.

311ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്. ഒരുവശത്ത് പൃഥ്വി ഷായുടെ അഭാവകത്തില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് പോറല്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 27 പന്തില്‍ 36 റണ്‍സാണ് പോറലിന് നേടാനായത്.

മൂന്നാം നമ്പറിലെത്തിയ ഷായ് ഹോപ്പും ചെറിയൊരു കാമിയോ കാഴ്ചവെച്ചാണ് മടക്കിയത്. 17 പന്തില്‍ 41 റണ്‍സാണ് ഹോപ്പ് നേടിയത്. ഇതില്‍ 5 സിക്‌സും ഉള്‍പ്പെടും. 241.17 സ്‌ട്രൈക്ക് റേറ്റിലാണ് ഹോപ്പ് കളിച്ചത്.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 19 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 29 റണ്‍സെടുത്ത റിഷഭിനെ ജസ്പ്രീത് ബുംറ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു.

സ്റ്റബ്‌സ് 25 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സോടെ പുറത്താവാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 6 പന്തില്‍ 11* റണ്‍സും നേടിയതോടെ 20 ഓവറില്‍ 4 വിക്കറ്റിന് 257 എന്ന മികച്ച ടോട്ടലിലേക്ക് ഡല്‍ഹിയെത്തി. മുംബൈക്കായി മുഹമ്മദ് നബി, പീയൂഷ് ചൗള, ജസ്പ്രീത് ബൂംറ, ലൂക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

mi vs dc

മറുപടിക്കിറങ്ങിയ മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മയെ മുംബൈക്ക് നഷ്ടമായി. 8 പന്തില്‍ 8 റണ്‍സെടുത്ത രോഹിത്തിനെ ഖലീല്‍ അഹമ്മദാണ് പുറത്താക്കിയത്. ഇഷാന്‍ കിഷന്‍ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയതെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 14 പന്തില്‍ 20 റണ്‍സെടുത്ത ഇഷാനെ മുകേഷ് കുമാര്‍ മടക്കിയത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി.

സൂര്യകുമാര്‍ യാദവ് 13 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ കത്തിക്കയറുമെന്ന് കരുതിയെങ്കിലും ഖലീല്‍ അഹമ്മദ് മടക്കി അയച്ചു. 3 ഫോറും 2 സിക്‌സുമാണ് സൂര്യക്ക് നേടാനായത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഭേദപ്പെട്ട പ്രകടനം നടത്തി. 24 പന്തില്‍ 46 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്.

4 ഫോറും 3 സിക്‌സുമാണ് ഹാര്‍ദിക് പറത്തിയത്. വമ്പനടിക്കാരനായ യുവതാരം നിഹാല്‍ വദേര 4 റണ്‍സുമായി പുറത്തായി. ഇതോടെ മുംബൈ വലിയ സമ്മര്‍ദ്ദത്തിലായി.

എന്നാല്‍ തിലക് വര്‍മയും ടിം ഡേവിഡും ഒരുവശത്ത് പൊരുതി. 17 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സ് നേടിയ ഡേവിഡിനെ മുകേഷ് കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മുഹമ്മദ് നബിയെ (7) റസീഖ് മടക്കിയതോടെ മത്സരം മുറുകി.

തിലക് വര്‍മ (63) റണ്ണൗട്ടായി പുറത്തായതോടെ മത്സരത്തില്‍ ഡല്‍ഹി വിജയം ഉറപ്പിച്ചു. 32 പന്തില്‍ 4 ഫോറും സിക്‌സും ഉള്‍പ്പെടെയായിരുന്നു തിലകിന്റെ പ്രകടനം. ഒടുവില്‍ വിജയലക്ഷ്യത്തിനും 10 റണ്‍സകലെ മുംബൈ വീണു.

പ്ലേയിങ് 11- മുംബൈ ഇന്ത്യന്‍സ്-ഇഷാന്‍ കിഷന്‍ (wc), രോഹിത് ശര്‍മ, തിലക് വര്‍മ, നിഹാല്‍ വദേര, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, മുഹമ്മദ് നബി, പീയൂഷ് ചൗള, ലൂക്ക് വുഡ്, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര

ഡല്‍ഹി ക്യാപിറ്റല്‍സ്- ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, കുമാര്‍ കുശാഗ്ര, ഷായ് ഹോപ്പ്, റിഷഭ് പന്ത് (c, wc), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലിസാഡ് വില്യംസ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്

Story first published: Saturday, April 27, 2024, 11:49 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+