For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ഇന്ത്യന്‍ ബൗളറെ നേരിടാന്‍ പ്രയാസപ്പെട്ടു, പേസറല്ല! ഡിവില്ലിയേഴ്‌സ് പറയുന്നു

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. ഒരു കാലഘട്ടത്തയാകെ വിസ്മയിപ്പിച്ചാണ് ഡിവില്ലിയേഴ്‌സ് കളമൊഴിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടുണ്ട്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ഡിവില്ലിയേഴ്‌സ്. അതുകൊണ്ടുതന്നെ പല തവണ ബൗളര്‍മാരെ കരയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഡിവില്ലിയേഴ്‌സിനെ ഭയപ്പെടുത്തിയ ബൗളര്‍മാര്‍ കുറവാണെന്നതാണ് വസ്തുത. ഇപ്പോഴിതാ കരിയറില്‍ ഭയപ്പെടുത്തിയ ഇന്ത്യന്‍ ബൗളറെ വെളിപ്പെടുത്തിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. അത് ജസ്പ്രീത് ബുംറയല്ലെന്നും ആര്‍ അശ്വിനാണെന്നുമാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. എന്നാല്‍ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ബൗളറാണ് അശ്വിനെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. 'അശ്വിന്‍ ബുദ്ധിമാനായ താരമാണ്. എന്നാല്‍ എപ്പോഴും വേണ്ടത്ര അംഗീകാരം അശ്വിന് ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ ടീമിന് അവന്‍ നല്‍കിയ സംഭാവനക്കനുസരിച്ചുള്ള അംഗീകാരമില്ല. ഞാന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍മാരിലൊരാളാണ് അശ്വിന്‍' എന്നാണ് ഡിവില്ലിയേഴ്്‌സ് പറയുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാനെപ്പോലും ബുദ്ധിപരമാരമായി കുടുക്കുന്ന ബൗളറാണ് അശ്വിന്‍. വ്യത്യസ്തമായ ബൗളിങ് പരീക്ഷണങ്ങള്‍ നടത്താന്‍ അശ്വിന്‍ തയ്യാറാവും. ക്യാരം ബോളും ഗൂഗ്ലിയുമെല്ലാം അശ്വിന്റെ കൈയില്‍ ഭദ്രം.

അതുകൊണ്ടുതന്നെ അശ്വിനെ നേരിടുക ഏത് ബാറ്റ്‌സ്മാനും പ്രയാസമാണ്. സ്പിന്നിന് അല്‍പ്പം മുന്‍തൂക്കം ലഭിക്കുന്ന പിച്ചില്‍ അശ്വിന്‍ ഏറ്റവും അപകടകാരിയായ ബൗളറാണ്. പരിമിത ഓവറില്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അശ്വിനായില്ല. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസമാണ് അശ്വിനെന്ന് പറയാം. ഇംഗ്ലണ്ട് പരമ്പരയിലൂടെ 500 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചു. അനില്‍ കുംബ്ലെക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍.

r ashwin

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് അര്‍ഹിച്ച അംഗീകാരം അശ്വിന് ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. നായകനായിപ്പോലും പരിഗണിക്കാന്‍ കഴിവുള്ള താരമായിരുന്നു അശ്വിന്‍. പക്ഷെ ഇത്തരമൊരു അവസരം പോലും അദ്ദേഹത്തിന് ലഭിച്ചില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് അശ്വിന്‍. കരിയറില്‍ നാല് വര്‍ഷമെങ്കിലും ഇനിയും കളിക്കാന്‍ അശ്വിന് സാധിച്ചേക്കും. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമനാവാന്‍ അശ്വിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

എന്നാല്‍ ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അശ്വിനെ പല തവണ പഞ്ഞിക്കിടാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടുണ്ട്. ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് നേടാനും അശ്വിനായിട്ടുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയൊക്കെ പല തവണ ഡിവില്ലിയേഴ്‌സ് തല്ലിപ്പറത്തിയിട്ടുണ്ട്. ഡെയ്ല്‍ സ്‌റ്റെയിനെപ്പോലും തല്ലിത്തളര്‍ത്തിയ ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്‌സെന്ന് പറയാം. ഇപ്പോള്‍ വിരമിച്ച ശേഷം കമന്റേറ്റര്‍ റോളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

അവതാരകനായും അദ്ദേഹം ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ആര്‍സിബിയുടെ പരിശീലക സംഘത്തിലേക്ക് എത്തണമെന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ആഗ്രഹം. ആര്‍സിബിക്കൊപ്പം അതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഡിവില്ലിയേഴ്‌സ്. വിരാട് കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ആര്‍സിബിക്കൊപ്പം സൃഷ്ടിച്ച പല റെക്കോഡുകളും ഞെട്ടിക്കുന്നതാണ്. അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. വിരാട് കോലിക്ക് രണ്ടാമത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഡിവില്ലിയേഴ്‌സാണ്.

അത്രത്തോളം കോലിയുമായി അടുത്ത സൗഹൃദം ഡിവില്ലിയേഴ്‌സിനുണ്ട്. വരുന്ന ഐപിഎല്ലില്‍ അവതാരകന്മാരുടെ പട്ടികയില്‍ ഡിവില്ലിയേഴ്‌സുമുണ്ടാവും. ആര്‍സിബി ഇത്തവണയെങ്കിലും കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്ന കടുത്ത ആരാധകരുടെ കൂട്ടത്തിലാണ് ഡിവില്ലിയേഴ്‌സും. അതുകൊണ്ടുതന്നെ അവതാരകനായി ഇരിക്കുമ്പോഴും ആര്‍സിബിക്കായി സഹ അവതാരകരുമായി വാദിക്കാന്‍ എബിഡി മടി കാട്ടാറില്ല. മാര്‍ച്ച് 22നാണ് ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കുന്നത്.

Story first published: Friday, February 23, 2024, 11:01 [IST]
Other articles published on Feb 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+