For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഡികോക്ക്, പൂരന്‍ വെടിക്കെട്ട്, പിന്നെ മായങ്ക് കൊടുങ്കാറ്റ്! ചിന്നസ്വാമിയില്‍ ആര്‍സിബി ചാരം

ബെംഗളൂരു: ഐപിഎല്ലിന്റെ 17ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നാമത്തെ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ് ഫാഫ് ഡുപ്ലെസിയുടെ ടീം. ഡെത്ത് ഓവറുകളിലെ മോശം ബൗളിങും ബാറ്റിങ് നിര തിളങ്ങാതെ പോയതുമാണ് ആര്‍സിബിക്കു വിനയായത്. 182 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിക്കു ലഖ്‌നൗ നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ ആര്‍സിബിക്കു അപ്രാപ്യമായിരുന്നു.

കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് അവര്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 153 റണ്‍സിനു ആര്‍സിബി ഓള്‍ഔട്ടായി. ഒരാള്‍ പോലും 35 റണ്‍സ് തികച്ചില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മഹിപാല്‍ ലൊംറോറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 13 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 33 റണ്‍സ് താരം അടിച്ചെടുത്തു.

MAYANK YADAV

29 റണ്‍സെടുത്ത രജത് പാട്ടിധാറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 21 ബോളുകള്‍ നേരിട്ട താരം രണ്ടു വീതം ഫോറും സിക്‌സറുമടിച്ചു. വിരാട് കോലി 22ഉം നായകന്‍ ഡുപ്ലെസി 19 റണ്‍സുമെടുത്തു പുറത്തായി. 16 ബോളില്‍ കോലി രണ്ടു ഫോറു ഒരു സിക്‌സറുമടിച്ചപ്പോള്‍ ഡുപ്ലെസി 13 ബോളില്‍ മൂന്നു ഫോറും നേടി.

ഗ്ലെന്‍ മാക്‌സ്വെല്‍ (0), കാമറൂണ്‍ ഗ്രീന്‍ (9), അനൂജ് റാവത്ത് (11), ദിനേശ് കാര്‍ത്തിക് (4) തുടങ്ങിയവരെല്ലാം ഫ്‌ളോപ്പായി. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയ യുവ പേസ് സെന്‍സേഷന്‍ മായങ്ക് യാദവണ് ആര്‍സിബിയുടെ കഥ കഴിച്ചത്. നവീനുല്‍ ഹഖ് രണ്ടു വിക്കറ്റുകളുമെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവസരം സഹായിച്ചത് സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (81) ഉജ്ജ്വല ഇന്നിങ്‌സാണ് ലഖ്‌നൗവിനു കരുത്തേകിയത്. 56 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

POORAN

ലോവര്‍ ഓര്‍ഡറില്‍ നിക്കോളാസ് പൂരന്റെ (40*) മികച്ച ഫിനിഷിങ് കൂടി വന്നതോടെ ലഖ്‌നൗ ടോട്ടല്‍ 180 കടക്കുകയും ചെയ്തു. വെറും 21 ബോളില്‍ അഞ്ചു കൂറ്റന്‍ സിക്‌സറും ഒരു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ രാഹുല്‍ (20), ദേവ്ദത്ത് പടിക്കല്‍ (6), മാര്‍ക്കസ് സ്റ്റോയ്‌നിസ് (24) ആയുഷ് ബദോനി (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഒരു ഘട്ടത്തില്‍ ലഖ്‌നൗവിന്റെ ടോട്ടല്‍ 165 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ ടോപ്ലെയെറിഞ്ഞ 19ാം ഓവറില്‍ പൂരന്റെ ഹാട്രിക് സിക്‌സറടക്കം ടീം 20 റണ്‍സ് വാരിക്കൂട്ടി. 20ാം ഓവറില്‍ പൂരന്‍ രണ്ടു സിക്‌സറടക്കം 13 റണ്‍സ് കൂടി നേടിയതോടെ ലഖ്‌നൗ 181ലെത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ആര്‍സിബി- ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, രജത് പാട്ടിധാര്‍, ദിനേശ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), റീസ് ടോപ്ലെ, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യഷ് ദയാല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡികോക്ക്, ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, യഷ് ടാക്കൂര്‍,നവീനുല്‍ ഹഖ്, മായങ്ക് യാദവ്.

Story first published: Tuesday, April 2, 2024, 15:15 [IST]
Other articles published on Apr 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+