അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എലിമിനേറ്ററില്‍ ആര്‍സിബിയുടെ കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് നാല് വിക്കറ്റിന്റെ ജയത്തോടെ രണ്ടാം ക്വാളിഫയര്‍ ടിക്കറ്റെടുത്തപ്പോള്‍ ഇത്തവണയും പാതിവഴിയില്‍ കിരീട മോഹം ഉപേക്ഷിച്ച് ആര്‍സിബിക്ക് മടങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 172 റണ്‍സെടുത്തപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത രാജസ്ഥാന്‍ 1 ഓവര്‍ ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
എലിമിനേറ്ററിലെ ആര്‍സിബിയുടെ തോല്‍വി രാജസ്ഥാന്‍ റോയല്‍സ് ആഘോഷമാക്കുന്നതിലും കൂടുതല്‍ ആഘോഷമാക്കുന്നത് സിഎസ്‌കെ ആരാധകരാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആര്‍സിബിക്കെതിരേ വ്യാപക ട്രോളുകളാണ് ഉയരുന്നത്. ലീഗ് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ഇതിന്റെ ദേഷ്യം ആര്‍സിബിയോട് സിഎസ്‌കെ ആരാധകര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആര്‍സിബിയുടെ തോല്‍വി ഇപ്പോള്‍ ട്രോളുകള്‍ക്കൊണ്ട് നിറയുകയാണ്.
ഈ സാല കപ്പ് ആര്‍സിബിയുടെ ഔദ്യോഗിക മുദ്രാവാക്യമാക്കണമെന്നും ആര്‍ഐപി ആര്‍സിബി ഹാഷ് ടാഗുമെല്ലാം ഉപയോഗിച്ചാണ് ഇപ്പോള്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെ ആരാധകര്‍ പ്രതികരിക്കുന്നത്. ധോണിയെ അപമാനിച്ച ആര്‍സിബിയുടെ തോല്‍വി സന്തോഷം നല്‍കുന്നതാണെന്നും ഇത് അവര്‍ അര്‍ഹിക്കുന്നുണ്ടെന്നുമാണ് സിഎസ്‌കെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സിഎസ്‌കെയെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫിലെത്തിയപ്പോള്‍ അവര്‍ മതിമറന്ന് ആഘോഷിച്ചിരുന്നു.
സിഎസ്‌കെ താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തുനില്‍ക്കുന്നത് വകവെക്കാതെ ആര്‍സിബി ജയം ആഘോഷമാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. എംഎസ് ധോണി ദേഷ്യപ്പെട്ട് ഹസ്തദാനം നല്‍കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതും വലിയ വിവാദമായിരുന്നു. ഈ സംഭവത്തോടെ ധോണിയെ ആര്‍സിബി താരങ്ങള്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആര്‍സിബിയുടെ തോല്‍വി സിഎസ്‌കെ ആരാധകരെ സന്തോഷിപ്പിക്കുന്നു.

വിരാട് കോലിക്കെതിരേയും ട്രോളുകളുയരുന്നുണ്ട്. ഇപ്പോള്‍ ആഘോഷിക്കുന്നില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആര്‍സിബിക്ക് കപ്പ് നേടാന്‍ ഒരിക്കലും യോഗമില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ആര്‍സിബി നാണംകെട്ടവരുടേയും അഹങ്കാരികളുടേയും നിരയാണെന്നും എതിരാളികളോട് ബഹുമാനമില്ലാത്തവരാണെന്നും സിഎസ്‌കെ ആരാധകര്‍ ആരോപിക്കുന്നു. എന്തായാലും സിഎസ്‌കെ, ആര്‍സിബി ആരാധകര്‍ തമ്മിലുള്ള വാക് പോരാട്ടമായി ഇത് മാറിയിരിക്കുകയാണ്.
സിഎസ്‌കെയെ തോല്‍പ്പിച്ചത് അമിതമായി ആഘോഷിച്ചത് ആര്‍സിബി ചെയ്ത വലിയ തെറ്റാണെന്നും ധോണിയെ അപമാനിച്ചവര്‍ ഈ നാണക്കേട് അര്‍ഹിക്കുന്നുണ്ടെന്നുമാണ് സിഎസ്‌കെ ആരാധകര്‍ പറയുന്നത്. രാജസ്ഥാന്റെ ആരാധകര്‍ ആര്‍സിബിയുടെ പോരാട്ടത്തെ പ്രശംസിക്കുകയും ശാന്തമായി ആഘോഷം നടത്തുകയും ചെയ്യുമ്പോഴാണ് സിഎസ്‌കെ ആരാധകര്‍ ആര്‍സിബി ടീമിനെ പൊങ്കാലയിട്ട് രംഗത്തെത്തിയിരിക്കുന്നതെന്ന് പറയാം.
രാജസ്ഥാനോട് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയുടെ തുടക്കം മികച്ചതായിരുന്നു. എന്നാല്‍ മധ്യനിര കളി മറന്നതാണ് ടീമിനെ തകര്‍ത്തത്. വലിയ പ്രതീക്ഷവെച്ച ഗ്ലെന്‍ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡെക്കായി.
ദിനേഷ് കാര്‍ത്തികിനും കാര്യമായൊന്നും ചെയ്യാനായില്ല. 13 പന്തില്‍ 11 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 8 വിക്കറ്റിന് 172 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് നേടാനായത്. ഈ പിച്ചില്‍ ഇത് ശരാശരി സ്‌കോര്‍ മാത്രമാണ്. 190 റണ്‍സിന് മുകളിലേക്ക് സ്‌കോര്‍ വേണ്ടിയിരുന്നു.
എന്നാല്‍ ആദ്യം പിച്ചില്‍ നല്ല സ്വിങ്ങും ടേണും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് മഞ്ഞുവീഴ്ച്ചയുണ്ടായത് രണ്ടാമത് ബാറ്റ് ചെയ്ത രാജസ്ഥാനെ തുണച്ചു. കൃത്യമായ പദ്ധതികളിലൂടെ കളിച്ച രാജസ്ഥാനോട് ആര്‍സിബി നിഷ്പ്രഭമായിരുന്നു. ജോസ് ബട്‌ലറുടെ അഭാവത്തിലും രാജസ്ഥാന്‍ ജയിച്ചു കയറി. അവസാന നാല് മത്സരങ്ങളിലും തോറ്റ രാജസ്ഥാന്‍ ഒടുവില്‍ നിര്‍ണ്ണായക മത്സരത്തില്‍ വിജയിക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.
ജയിക്കുന്ന ടീം ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏറ്റുമുട്ടും. ആര്‍സിബിയുടെ തോല്‍വിയെ പരിഹസിക്കുമ്പോഴും വിരാട് കോലിയുടെ വേദന ആരാധകരെ നിരാശപ്പെടുത്തുന്നു. സാധ്യമായതെല്ലാം ചെയ്തിട്ടും കിരീട ഭാഗ്യത്തിലേക്കെത്താന്‍ കോലിക്ക് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.