IPL 2024: ഹാര്‍ദിക്കല്ല, തോറ്റത് മുംബൈ ടീം! എന്തിന് അവനെ പഴിക്കുന്നു? തുറന്നടിച്ച് പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ വീണ്ടുമൊരു തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഒരിക്കല്‍ക്കൂടി പ്രതിക്കൂട്ടിലായ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിന്തുണയുമായി ബാറ്റിങ് കോച്ച് കരെണ്‍ പൊള്ളാര്‍ഡ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 20 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. സീസണില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ മുംബൈയുടെ നാലാമത്തെ തോല്‍വി കൂടിയായിരുന്നു ഇത്.
ഈ മല്‍സരത്തില്‍ ഹാര്‍ദിക്കിന്റെ ചില തീരുമാനങ്ങളും പ്രകടനവുമെല്ലാം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനിടെയാണ് മുന്‍ ടീമംഗവും ഇപ്പോള്‍ പരിശീലക സംഘത്തിലെ അംഗവുമായ പൊള്ളാര്‍ഡ് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്. ടീമിന്റെ പരാജയത്തിനു വ്യക്തികള്‍ക്കു നേരെ വിലല്‍ ചൂണ്ടുന്നതു കണ്ട് ഞാന്‍ മടുത്തിരിക്കുകയാണ്. ക്രിക്കറ്റെന്നതു ഒരു ടീം ഗെയിമാണെന്നും ഹാര്‍ദിക്കിനെ പിന്തുണച്ചുകൊണ്ട് മല്‍സരശേഷം പൊള്ളാര്‍ഡ് വ്യക്തമാക്കി.

ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരടക്കം എല്ലാവരും കുറ്റപ്പെടുത്തുന്ന ഇതേ ഹാര്‍ദിക്കിനു വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ എല്ലാവരും കൈയടിക്കുമെന്നും പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു. ആറാഴ്ചയ്ക്കുള്ളില്‍ ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോവുന്ന ഒരു വ്യക്തി കൂടിയാണ് ഹാര്‍ദിക്. നിങ്ങളെല്ലാവരും അവനു വേണ്ടി ആര്‍പ്പുവിളിക്കുകയും സമയമെത്തുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നു ആഗ്രഹിക്കുകയും ചെയ്യുമെന്നും പൊള്ളാര്‍ഡ് പറയുന്നു.
ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ സ്വയം വികസിക്കേണ്ടതുണ്ട്. പ്രായമാവുന്തോറും നിങ്ങള്‍ക്കു ഉത്തരവാദിത്വവും വരുമെന്നും ഹാര്‍ദിക്കിനെ പിന്തുണച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തി വികസിച്ചു കൊണ്ടിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. വ്യക്തികളെന്ന നിലയില്‍ ചില കാര്യങ്ങള്‍ കാണണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ചില സമയങ്ങളില്‍ ഗെയിം ചില കാര്യങ്ങള്‍ ഡിമാന്റ് ചെയ്യില്ലെന്നും പൊള്ളാര്‍ഡ് വിശദമാക്കി.
ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിനോടുള്ള ആരാധകരുടെ ഇപ്പോഴത്തെ സമീപനത്തില്‍ മാറ്റം വരുമെന്നു എനിക്കുറപ്പുണ്ട്. ലോകകപ്പില്‍ അവന്‍ ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചാല്‍ എല്ലാവരും വാഴ്ത്തുന്നത് എനിക്കു കാണാന്‍ സാധിക്കുമെന്നു തന്റെ മനസ്സ് പറയുന്നതായും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഹാര്‍ദിക്ക്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

അതേസമയം, സിഎസ്‌കെയ്‌ക്കെതിരേ ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബൗളിങ്, ബാറ്റിങ് എന്നിവയിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനു സാധിച്ചിരുന്നില്ല. സിഎസ്‌കെയുടെ ഇന്നിങ്‌സിലെ 20ാമത്തെ ഓവര്‍ സ്വയം ബൗള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും ഏറെ ക്രൂശിക്കപ്പെട്ടു. മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 26 റണ്‍സാണ് ഹാര്‍ദിക്ക് ഈ ഓവറില്‍ വിട്ടുനല്‍കിയത്.
എംഎസ് ധോണി ഹാട്രിക്ക് സിക്‌സറുകളാണ് ഓവറില്‍ പായിച്ചത്. മല്‍സരഗതി മാറ്റിയതും ഇതു തന്നെയായിരുന്നു. റണ്‍ചേസില്‍ പിന്നീട് ബാറ്റിങിലും ഹാര്‍ദിക് തികഞ്ഞ പരാജമായി മാറി. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ച സമയത്തു പെട്ടെന്നു പുറത്താവുകയായിരുന്നു. ആറു ബോളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമേ ഹാര്‍ദിക്കിനു നേടാന്‍ കഴിഞ്ഞുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications