For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ശരിക്കും ടോസ് ആര്‍സിബിക്ക്? മാച്ച് റഫറി കോയിന്‍ മറിച്ചു! എല്ലാം അംബാനിയുടെ കളി, വിവാദം

മുംബൈ: അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ വിജയത്തിന്റെ ട്രാക്കിലേക്കു കയറിയിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് മുംബൈയുടെ മാസ് തിരിച്ചവരവ്. തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണ് കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈ സ്വന്തമാക്കിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഹാര്‍ദിക് പാണ്ഡ്യയും സംഘവും അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ബാറ്റിങ് കരുത്തില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് മുംബൈ ആഘോഷിച്ചത്.

എന്നാല്‍ ഈ കളിയിലെ ടോസുമായി ബന്ധപ്പെട്ട് ഒരു വിവാദം കത്തുകയാണ്. മല്‍സരത്തില്‍ ടോസ് ലഭിച്ചത് മുംബൈയ്ക്കായിരുന്നു. നായകന്‍ ഹാര്‍ദിക് ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. വാംഖഡെയില്‍ രാത്രിയിലെ മല്‍സരങ്ങളില്‍ ടോസ് ഒരു നിര്‍ണായക ഘടകം തന്നെയാണ്. ഇവിടെ റണ്‍ചേസ് എളുപ്പമായതിനാലാല്‍ തന്നെ ടോസ് ലഭിക്കുന്ന ടീം ബൗളിങ് തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. ആര്‍സിബിക്കെതിഹാര്‍ദിക് അതു തന്നെ ചെയ്തു. റണ്‍ചേസില്‍ അവര്‍ വളരെ എളുപ്പത്തില്‍ ജയിച്ചു കയറുകയും ചെയ്തു.

SRINATH

പക്ഷെ ഈ മല്‍സരത്തില്‍ ടോസിനിടെ മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥ് കോയിന്‍ മറിച്ചുവെന്നും ഇതേ തുടര്‍ന്നാണ് മുംബൈ ടോസ് ജയിച്ചതെന്നുമാണ് ആരോപണം. ക്യാപ്റ്റന്‍ ടോസിനിടെ കോയിന്‍ മുകളിലേക്കു എറിഞ്ഞാല്‍ അതു എടുത്ത ശേഷം ആരാണ് ടോസ് നേടിയതെന്നു അറിയിക്കാറുള്ളത് മാച്ച് റഫറിയാണ്. മുംബൈ- ആര്‍സിബി പോരാട്ടത്തിനു മുമ്പ് കോയിന്‍ നിലത്തു വീണ ശേഷം അത് എടുക്കവെ ശ്രീനാഥ് അതു മറിച്ചിട്ടുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

മുംബൈയും ആര്‍സിബിയും തമ്മിലുള്ള കളിയിലെ ടോസ് വീഡിയോ

ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയല്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ഇത്രയേറെ ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടുവന്നിട്ടും ടോസിന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് പഴഞ്ചന്‍ രീതി തന്നെ ഐപിഎല്ലി‍ല്‍ പിന്തുടരുന്നതെന്നാണ് ഇവരുടെ ചോദ്യം. ടോസിനിടെ കോയിന്‍ നിലത്തു വീണു കഴിഞ്ഞാല്‍ അതു കൃത്യമായി കാണികള്‍ക്കും കാണാന്‍ സാധിക്കേണ്ടതുണ്ടെന്നാണ് ആവശ്യം. എങ്കില്‍ മാത്രമേ ടോസ് സുതാര്യമാവുകയുള്ളൂലെന്നും ഇവര്‍ പറയുന്നു.

HARDIK PANDYA

ടോസിനു ശേഷം കോയിന്‍ നിലത്തു വീണു കഴിഞ്ഞാല്‍ എന്തുകൊണ്ടാണ് വെബ് ക്യാമിന്റെ സഹായത്തോടെ അതു കാണികളെ കാണിക്കാതിരിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. മുംബൈ- ആര്‍സിബി മല്‍സരത്തിനിടെ ടോസിന്റെ കാര്യത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന് സംശയങ്ങളുണ്ട്. നിലത്തു നിന്നും കോയിന്‍ എടുക്കുന്നതിനിടെ ശ്രീനാഥ് അതിന്റെ വശം തിരിച്ചു കളഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിസിസിഐയ്‌ക്കെതിരേയും ഇവര്‍ ആഞ്ഞടിച്ചിട്ടുണ്ട്. ഇതു ഒത്തുകളി തന്നെയാണ്. മുംബൈ ടീമിനെ വിജയിപ്പിക്കാന്‍ ടീമുടമകളായ അംബാനി കുടുംബം ഏതറ്റം വരെയും പോവും. ആര്‍സിബിക്കെതിരായ കളിയിലെ ടോസ് ഈ സംശയം വര്‍ധിപ്പിക്കുകയും ചെയ്യുന്നതായും വിമര്‍ശകര്‍ തുറന്നടിക്കുന്നു.

അതേസമയം, കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (61), ദിനേശ് കാര്‍ത്തിക് (53), രജത് പാട്ടിധാര്‍ (50) എന്നിവരുടെ ഫിഫ്റ്റികളാണ് ആര്‍സിബിക്കു മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

പക്ഷെ ഈ ടോട്ടല്‍ മുംബൈയ്ക്കു ഒട്ടും വെല്ലുവിളി സൃഷ്ടിച്ചില്ല. വെറും 15.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (34 ബോളില്‍ 69), സൂര്യകുമാര്‍ യാദവ് (19 ബോളില്‍ 52) എന്നിവരുടെ തീപ്പൊരി ഫിഫ്റ്റികളാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്.

Story first published: Friday, April 12, 2024, 14:04 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+