For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സിന്റെ 4 വിദേശികള്‍ ആരൊക്കെ? എല്ലാ കളിയിലും സീറ്റുറപ്പ്, അറിയാം

ഐപിഎല്ലിന്റെ 17ാം സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2022ലെ റണ്ണറപ്പായ റോയല്‍സിനു പക്ഷെ കഴിഞ്ഞ തവണ പ്ലേഓഫില്‍ പോലും കടക്കാന്‍ സാധിച്ചിരുന്നില്ല. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത അവര്‍ക്കു നേരിയ വ്യത്യാസത്തില്‍ പ്ലേഓഫിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

പുതിയ സീസണിനു മുന്നോടിയായി അഞ്ചു കളിക്കാരെയാണ് ലേലത്തില്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിലയേറിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ റോമെന്‍ പവെലാണ്. 7.4 കോടി രൂപയ്ക്കാണ് താരത്തെ വാങ്ങിയത്. അടുത്ത സീസണില്‍ റോയല്‍സിന്റെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാനിടയുള്ള നാലു വിദേശ കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

JOS BUTTLER

ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. റോയല്‍സിനെ സംബന്ധിച്ച് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരമാണ് ബട്‌ലര്‍. ബാറ്റിങില്‍ ക്ലിക്കായാല്‍ പിന്നീട് തടഞ്ഞുനിര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമാണ് അദ്ദേഹം. 2022ലെ ഐപിഎല്ലില്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ബട്‌ലറിനായിരുന്നു.

കഴുഞ്ഞ സീസണില്‍ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. 14 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 392 റണ്‍സായിരുന്നു ബട്‌ലറുടെ സമ്പാദ്യം. വരാനിരിക്കുന്ന സീസണില്‍ സ്‌ഫോടനാത്മക തുടക്കങ്ങള്‍ അദ്ദേഹത്തിനു സാധിച്ചാല്‍ റോയല്‍സിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറും.

ന്യൂസിലാന്‍ഡിന്റെ ഇടംകൈന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള രണ്ടാമത്തെ വിദേശ താരം. റോയല്‍സ് ബൗളിങ് നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളറാണ് അദ്ദേഹം. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റായ ബോള്‍ട്ട് ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ കേമനാണ്.

കഴിഞ്ഞ സീസണില്‍ റോയല്‍സിനായി 10 മല്‍സരങ്ങളിലാണ് ബോള്‍ട്ട് കളിച്ചത്. ഇവയില്‍ നിന്നും 8.21 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പരിക്കു കാരണം ചില മല്‍സരങ്ങള്‍ ബോള്‍ട്ടിനു നഷ്ടമായിരുന്നു. വരാനിരിക്കുന്ന സീസണില്‍ കൂടുതല്‍ മികച്ച പ്രകടനം ബൗളിങില്‍ അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം റോവ്‌മെന്‍ പവെലാണ് റോയല്‍സിനു വേണ്ടി പുതിയ സീസണില്‍ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാനിടയുള്ള മൂന്നാമത്തെയാള്‍. ഇത്തവണ ലേലത്തില്‍ വാങ്ങിയ പവെലിനു ഫിനിഷറുടെ റോളായിരിക്കും റോയല്‍സില്‍ ലഭിക്കുക.

TRENT BOLUT

കഴിഞ്ഞ സീസണില്‍ ലോവര്‍ ഓര്‍ഡറില്‍ അനുഭവസമ്പത്തുള്ള ഒരു ഫിനിഷറുടെ അഭാവം റോയല്‍സിനുണ്ടായിരുന്നു. ഇതു നികത്തുന്നതിനു വേണ്ടിയാണ് പവെലിനെ റോയല്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. അതിവേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടാനുള്ള കഴിവ് താരത്തെ അപകടകാരിയാക്കി മാറ്റുന്നു.

വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു വമ്പനടിക്കാരനായ താരം ഷിംറോണ്‍ ഹെറ്റ്‌മെയറാണ് അടുത്ത സീസണില്‍ റോയല്‍സിനു വേണ്ടി മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാനിടയുള്ള നാലാമത്തെ താരം. കഴിഞ്ഞ കുറച്ചു സീസണുകളായി റോയല്‍സ് ടീമിലെ വളരെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് അദ്ദേഹം.

കഴിഞ്ഞ തവണ റോയല്‍സിനെ പരാജയത്തിന്റെ വക്കില്‍ നിന്നും ചില മല്‍സരങ്ങളില്‍ ഹെറ്റ്‌മെയര്‍ കിടിലന്‍ ഇന്നിങ്‌സുകളിലൂടെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 152നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 300 റണ്‍സാണ് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ചെയ്തത്. തൊട്ടുമുമ്പത്തെ സീസണിലും അദ്ദേഹം ടീമിനായി 300നു മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Saturday, December 23, 2023, 18:43 [IST]
Other articles published on Dec 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+