For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഗുജറാത്തിന് വന്‍ ഷോക്ക്, ഷമിക്ക് സീസണ്‍ നഷ്ടമായേക്കും! പകരക്കാരനായി ആര്?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടിയാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ സീനിയര്‍ താരവും സ്റ്റാര്‍ പേസറുമായ മുഹമ്മദ് ഷമിക്ക് വരാനിരിക്കുന്ന ഐപിഎല്‍ നഷ്ടമാകുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഗുജറാത്തിനത് നികത്താനാവാത്ത വിടവായിരിക്കും. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്തിനൊപ്പം ഗംഭീര പ്രകടനമാണ് ഷമി കാഴ്ചവെച്ചത്.

ന്യൂബോളില്‍ എതിരാളികളുടെ പേടി സ്വപ്‌നമാവാന്‍ ഷമിക്ക് സാധിച്ചു. അവസാന സീസണില്‍ 17 മത്സരത്തില്‍ നിന്ന് 28 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടിയത് ഷമിയായിരുന്നു. കാല്‍ക്കുഴക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഷമി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ഷമിക്ക് വീണ്ടുമൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ താരത്തിന് വിശ്രമം അനിവാര്യമാണ്. പിടി ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

'ജനുവരി അവസാന ആഴ്ച മുതല്‍ ഷമി ലണ്ടനിലാണ്. കാല്‍ക്കുഴക്കായി പ്രത്യേക ഇഞ്ചക്ഷന്‍ വെക്കുകയായിരുന്നു. എന്നാല്‍ ഇഞ്ചക്ഷന്‍ ഫലം കണ്ടില്ല. ശസ്ത്രക്രിയ മാത്രമാണ് ഏക വഴി. ഉടന്‍ തന്നെ അവന്‍ ശസ്ത്രക്രിയക്കായി യുകെയിലേക്ക് പോകും. ഐപിഎല്ലില്‍ കളിക്കുമോയെന്നത് ചോദ്യമാണ്' ബിസിസിഐ വൃത്തങ്ങളിലൊരാള്‍ പിടിഐയോട് പറഞ്ഞു. നിലവിലെ ലഭിക്കുന്ന സൂചന അനുസരിച്ച് ഷമി ഐപിഎല്‍ കളിക്കാന്‍ സാധ്യത കുറവാണ്.

ഏകദിന ലോകകപ്പിനിടെത്തന്നെ കാല്‍ക്കുഴയുടെ പരിക്ക് ഷമിയെ വേട്ടയാടിയിരുന്നു. എന്നാല്‍ ഇതിനെ മറച്ചുവെച്ച് കളിച്ചാണ് ഷമി ഇന്ത്യക്കായി കസറിയത്. എന്നാല്‍ ലോകകപ്പിന് പിന്നാലെ തന്നെ ഷമി വിശ്രമത്തില്‍ പോവുകയായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ സാഹസപ്പെട്ട് ഷമി തിരിച്ചുവരവ് നടത്തില്ലെന്ന കാര്യം ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഗുജറാത്തിനത് നികത്താനാവാത്ത വിടവായിരിക്കും.

mohammad shami

2015ലെ ഏകദിന ലോകകപ്പില്‍ പരിക്ക് വകവെക്കാതെ കളിച്ച ഷമിക്ക് മൂന്ന് വര്‍ഷത്തോളം ഇതിന്റെ പ്രയാസം നേരിടേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പരിക്ക് വകവെക്കാതെ കളിച്ച ഷമി പണി വാങ്ങിയിരിക്കുകയാണ്. ഇനി എത്രനാള്‍ അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് അറിയേണ്ടത്. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ കുറഞ്ഞത് നാല് മാസമെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടിവരും. ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ തിരിച്ചുവരുമെന്ന് പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഇത്തവണ ഗുജറാത്ത് പല കാരണങ്ങളാല്‍ വെല്ലുവിളി നേരിടുകയാണ്. നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യ പടിയിറങ്ങിയപ്പോള്‍ പകരം ശുബ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് ക്യാപ്റ്റനാക്കിയത്. യുവതാരം പ്രതിഭാശാലിയാണെങ്കിലും നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇതിന്റെ സമ്മര്‍ദ്ദം ടീമിനെ ബാധിക്കവെയാണ് ഇപ്പോള്‍ ഷമിയുടെ അഭാവവും എത്തിയിരിക്കുന്നത്.

ഷമിയുടെ അഭാവം നികത്താന്‍ ആര്‍ക്കാവും സാധിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഷമിയുടെ അഭാവത്തില്‍ ഉമേഷ് യാദവിനെ പരിഗണിച്ചേക്കും. മോഹിത് ശര്‍മ ഇത്തവണയും ഗുജറാത്തിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഷമിയുടെ അഭാവം നികത്താന്‍ ഇവരില്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് ചോദ്യം. മികച്ച പേസര്‍മാരെല്ലാം ഇതിനോടകം ഓരോ ടീമിനൊപ്പം ആയതിനാല്‍ ഷമിക്ക് പകരക്കാരനെ കണ്ടെത്തുകയെന്നതും പ്രയാസമാണ്.

ഈ സീസണ്‍ ഗുജറാത്തിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായിരുന്നപ്പോള്‍ അരങ്ങേറ്റ സീസണില്‍ ടീമിനെ കിരീടം ചൂടിക്കുകയും രണ്ടാം സീസണില്‍ ഫൈനല്‍ കളിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ മികച്ച പ്രകടനം നടത്തി ടീമെന്ന നിലയില്‍ കരുത്തുകാട്ടേണ്ടത് ഗുജറാത്തിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

Story first published: Thursday, February 22, 2024, 16:33 [IST]
Other articles published on Feb 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+