Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കത്തിക്കയറി ആര്‍സിബി, പിന്നെ വിറച്ചു! പക്ഷെ ജയിച്ചു; ജിടിയെ വീണ്ടും തകര്‍ത്തു

ബെംഗളൂരു: ഐപിഎല്ലില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പടയോട്ടം തുടരുകയാണ്. ഹാട്രിക്ക് വിജയവുമായി ആര്‍സിബി ഒരിക്കല്‍ക്കൂടി ആരാധകര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കിയിരിക്കുകയാണ്. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാലു വിക്കറ്റിനാണ് ഫാഫ് ഡുപ്ലെസിയും സംഘവും കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ ആര്‍സിബി നേരിയ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിച്ചപ്പോള്‍ ജിടിയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച മട്ടാണ്.

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജിടിയെ ആര്‍സിബി തകര്‍ത്തെറിഞ്ഞത്. നേരത്തേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒമ്പതു വിക്കറ്റിനു ജിടിയെ ആര്‍സിബി കശാപ്പ് ചെയ്തിരുന്നു. ഇത്തവണ സ്വന്തം മൈതാനത്തും ആര്‍സിബി വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും ജിടിയെ 147 റണ്‍സില്‍ എറിഞ്ഞിട്ടപ്പോള്‍ ആര്‍സിബി വിജയമുറപ്പിച്ചിരുന്നു.

RCB

മറുപടിയില്‍ സ്‌ഫോടനാത്മക തുടക്കത്തിനൊടുവില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ ആര്‍സിബി കളഞ്ഞുകുൡച്ച ആര്‍സിബി ചെറുതായൊന്നു വിറച്ചു. പക്ഷെ അവരുടെ ജയം തടയാന്‍ ജിടിക്കായില്ല. ആറു വിക്കറ്റ് നഷ്ടത്തില്‍ വെറും 13.4 ഓവറില്‍ തന്നെ ആര്‍സിബി വിജയത്തിലെത്തുകയായിരുന്നു.

നായകന്‍ ഡുപ്ലെസിയാണ് 64 റണ്‍സോടെ ടീമിന്റെ ടോപ്‌സകോററായത്. ഇതിനായി വെറും 23 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ. 10 ഫോറുകളും മൂന്നു സിക്‌സറും ഡുപ്ലെസി പറത്തി. 42 റണ്‍സെടുത്ത വിരാട് കോലിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 27 ബോളില്‍ അദ്ദേഹം നാലു സിക്‌സറും രണ്ടു ഫോറുമടിച്ചു.

ആറാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു ആര്‍സിബി. 10-11 ഓവറിനുള്ളില്‍ തന്നെ അവര്‍ ജയം കുറിക്കുമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ 25 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് ആര്‍സിബി കളഞ്ഞു കുളിച്ചത്. ഇതോടെ 11ാം ഓവറാവുമ്പോഴേക്കും ആര്‍സിബി ആറു വിക്കറ്റിനു 117 റണ്‍സിലേക്കു വീഴുകയും ചെയ്തു. എന്നാല്‍ ദിനേഷ് കാര്‍ത്തിക്കും (21*) സ്വപ്‌നില്‍ സിങും (15*) ചേര്‍ന്ന് ആര്‍സിബിയെ വിജയത്തിലെത്തിച്ചു.

DU PLESSSI-KOHLI

നേരത്തേ ടോസ്് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടി ആദ്യത്തെ ബോള്‍ മുതല്‍ ഇന്നിങ്‌സിന്റെ അവസാനം വരെ റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചു. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ 147 റണ്‍സില്‍ ജിടിയെ ആര്‍സിബി ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഒരാളെപ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ അവര്‍ അനുവദിച്ചില്ല. മധ്യനിരയില്‍ ഷാരൂഖ് ഖാന്‍ (37), രാഹുല്‍ തെവാത്തിയ (35), ഡേവിഡ് മില്ലര്‍ (30) എന്നിവരുടെ പ്രകടനമാണ് ജിടിയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

24 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഷാരൂഖിന്റെ ഇന്നിങ്‌സ്. തെവാത്തിയ 21 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ മില്ലര്‍ 20 ബോളില്‍ മൂന്നു ഫോറും സിക്‌സറുമടിച്ചു.

പവര്‍പ്ലേയില്‍ മൂന്നിന് 19 റണ്‍സെന്ന നിലയില്‍ പതറിയ ജിടിയെ രക്ഷിച്ചത് ഷാരൂഖ്- മില്ലര്‍ ജോടിയാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സ് നേടി. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും ജിടി ഇന്നിങ്‌സില്‍ കണ്ടില്ല. ആര്‍സിബിക്കായി മുഹമ്മദ് സിറാജ്, യഷ് ദയാല്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍, വിജയ്കുമാര്‍ വൈശാഖ്.

ഗുജറാത്ത് ടൈറ്റന്‍സ്-ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍,
മാനസ് സുതാര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

Story first published: Saturday, May 4, 2024, 17:41 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+