Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന്റെ രാജസ്ഥാന് തിരിച്ചടി, ഇംഗ്ലണ്ട് താരം ഉണ്ടാവില്ല! പകരക്കാരനെ കണ്ടെത്തണം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കുള്ള സാധ്യതകളുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആരെയൊക്കെ നിലനിര്‍ത്തും ആരെയൊക്കെ ഒഴിവാക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും വരുന്ന ഐപിഎല്ലില്‍ കളിക്കാനാണ് സാധ്യത.

എന്നാല്‍ പുതിയ സീസണിന് മുമ്പ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. വരുന്ന ഐപിഎല്ലില്‍ ടീമിനൊപ്പം കളിക്കില്ലെന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട് അറിയിച്ചിരിക്കുകയാണ്. 2023ലെ മിനി താരലേലത്തില്‍ രണ്ട് കോടിക്കാണ് രാജസ്ഥാന്‍ റൂട്ടിനെ ഒപ്പം കൂട്ടിയത്. ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് കൈമാറിയതോടെ റൂട്ടില്‍ രാജസ്ഥാന് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ താരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതോടെ ടീമിനത് തിരിച്ചടിയായിരിക്കുകയാണ്.

'നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റൂട്ട് വ്യക്തമാക്കിയിരിക്കുകയാണ്. ചെറിയ സമയം മാത്രമെ ടീമിനൊപ്പമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടീമുമായും താരങ്ങളുമായും വലിയ ആത്മബന്ധം സൃഷ്ടിക്കാന്‍ അവനായിരുന്നു. അവന്റെ അനുഭവസമ്പത്ത് രാജസ്ഥാന്‍ മിസ് ചെയ്യും. അവന്റെ തീരുമാനത്തെ മാനിക്കുകയും എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്യുന്നു'- രാജസ്ഥാന്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള താരമല്ല ജോ റൂട്ട്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു റൂട്ട് കാഴ്ചവെച്ചിരുന്നത്. രാജസ്ഥാനിലൂടെയാണ് റൂട്ട് ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നത്. നേരത്തെ മുതല്‍ ഐപിഎല്‍ കളിക്കാനുള്ള ആഗ്രഹം റൂട്ട് പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാന സീസണില്‍ രാജസ്ഥാനാണ് താരത്തിന്റെ ആഗ്രഹം സാക്ഷാത്കരിച്ചത്. മൂന്ന് മത്സരം കളിച്ച താരം ഒരു മത്സരത്തിലാണ് ബാറ്റുചെയ്തത്.

joe root

10 റണ്‍സാണ് നേടിയത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ റൂട്ടിന്റെ അഭാവം രാജസ്ഥാനെ ബാധിക്കാന്‍ സാധ്യത കുറവാണ്. ഇത്തവണ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമല്ല. ടീമിന്റെ ബാറ്റിങ് നിരയിലെ നട്ടെല്ലായ ജോസ് ബട്‌ലറിന്റെ മോശം ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബട്‌ലര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ മോശം ഫോം രാജസ്ഥാനെയും ആശങ്കപ്പെടുത്തുന്നു.

എന്നാല്‍ ഇത്തവണ ചില യുവതാരങ്ങളുടെ ഫോം രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ട്. റിയാന്‍ പരാഗ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം മികവ് കാട്ടിയിരുന്നു. ഈ മികവ് വരുന്ന ഐപിഎല്ലിലും കാഴ്ചവെക്കാന്‍ പരാഗിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അവസാന സീസണിലെ രാജസ്ഥാന്റെ കണ്ടെത്തലാണ് ദ്രുവ് ജുറേല്‍. ഫിനിഷര്‍ റോളില്‍ യുവതാരം ഞെട്ടിച്ചിരുന്നു.

ഇത്തവണയും ജുറേലില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നായകന്‍ സഞ്ജു സാംസണിന് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ വരുന്ന ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് സഞ്ജുവിന് സാധിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ഷിംറോന്‍ ഹെറ്റ്‌മെയറിലും ടീം വലിയ പ്രതീക്ഷവെക്കുന്നു.

രാജസ്ഥാന്റെ പേസ് നിരയെ ശക്തിപ്പെടുത്തേണ്ടതായുണ്ട്. ട്രന്റ് ബോള്‍ട്ടിനൊപ്പം നില്‍ക്കുന്ന മികച്ചൊരു പേസറെ രാജസ്ഥാന് അത്യാവശ്യമാണ്. മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. ഇതിനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. രചിന്‍ രവീന്ദ്ര, ട്രെവിസ് ഹെഡ് എന്നിവരിലൊരാളെ ടീമിലേക്കെത്തിക്കാനും രാജസ്ഥാന്‍ ആലോചിക്കുന്നു. അവസാന സീസണിലും പ്ലേ ഓഫിലെത്താനാവാത്ത രാജസ്ഥാന് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്.

Story first published: Sunday, November 26, 2023, 14:10 [IST]
Other articles published on Nov 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+