Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈക്ക് എട്ടിന്റെ പണി, സൂര്യക്കും ഇഷാനും പരിക്ക്- ഹാര്‍ദിക് വിയര്‍ക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് വിവരം. എങ്കിലും പരിക്കിന് ശേഷം ഹാര്‍ദിക്കിന്റെ ഫോം എന്താകുമെന്നത് കണ്ടറിയണം. ഹാര്‍ദിക്കിന്റെ പരിക്കിന്റെ ആശങ്ക നിലനില്‍ക്കെ മുംബൈക്ക് ഇരട്ട പ്രഹരം ലഭിച്ചിരിക്കുകയാണ്.

ടീമിലെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും പരിക്കേറ്റിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ട് പേര്‍ക്കും ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിശ്രമം നല്‍കിയിരിക്കുകയാണ്. പരിക്കേറ്റ ഇരുവരും ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യകുമാര്‍ യാദവ് മുംബൈയുടെ വജ്രായുധമാണ്. താരത്തിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ മുംബൈക്കത് തിരിച്ചടിയാവും.

പരിക്കേറ്റ സൂര്യകുമാറിന് വിശ്രമം വേണ്ടിവരുമെന്നും കാലിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ സൂര്യകുമാറിന് നഷ്ടമായേക്കും. ഇത്തവണ വലിയ കിരീട പ്രതീക്ഷയോടെ ഇറങ്ങുന്ന മുംബൈക്ക് സൂര്യയുടെ അഭാവം തിരിച്ചടിയാവുമെന്നുറപ്പാണ്. ഇഷാന്‍ കിഷനും മുംബൈ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. രണ്ട് പേരും ആദ്യ മത്സരങ്ങളില്‍ കളിക്കാതിരുന്നാല്‍ ടീം പ്രയാസപ്പെടുമെന്നുറപ്പ്.

ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ നയിക്കുന്നത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയതില്‍ കടുത്ത അതൃപ്തിയാണ് മുംബൈ താരങ്ങള്‍ക്കും ആരാധകര്‍ക്കുമുള്ളത്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരിലൊരാള്‍ മുംബൈയുടെ അടുത്ത നായകനാവുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് അപ്രതീക്ഷിതമായി ഹാര്‍ദിക്കിനെ മുംബൈ ടീമിലേക്ക് തിരിച്ചെത്തിക്കുകയും നായകസ്ഥാനം നല്‍കുകയും ചെയ്തത്.

ishan kishan

പരിക്ക് മുംബൈയെ കാര്യമായി ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സമീപകാലത്തൊന്നും കിരീടം നേടാനാവാത്ത മുംബൈ ഇത്തവണ മിനിലേലത്തിലൂടെ മികച്ച ടീമിനെ ഒപ്പം കൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്നു ടീമുണ്ടായിരുന്നത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് പരിക്ക് മുംബൈയെ വേട്ടയാടിയിരിക്കുന്നത്. സൂര്യകുമാര്‍ കളിക്കാതിരുന്നാല്‍ നാലാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കാനാണ് സാധ്യത.

ഇഷാന്‍ കിഷന് പകരം മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ പരിഗണിച്ചേക്കും. അവസാന സീസണില്‍ ടീമിനൊപ്പം മികവ് കാട്ടിയ വിഷ്ണു ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും വിഷ്ണുവിന് അവസരം ലഭിച്ചേക്കും. ഹാര്‍ദിക്കിന് കീഴില്‍ മുംബൈ കളിക്കുമ്പോള്‍ ടീമിന്റെ ഒത്തിണക്കം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിനായിരുന്നു.

അവസാന സീസണില്‍ ഫൈനലിലും കളിപ്പിച്ചു. എന്നാല്‍ സീനിയര്‍ താരങ്ങളെ പോലും ബഹുമാനിക്കാത്ത താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അതുകൊണ്ടുതന്നെ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സൂര്യയുടേയും ഇഷാന്റെയും അഭാവമുണ്ടായാല്‍ ഹാര്‍ദിക്കിന്റെ ജോലിഭാരം ഇരട്ടിക്കും. തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെല്ലാം ടീമിന് കരുത്തുപകര്‍ന്ന് ഒപ്പമുണ്ടാവും. ടിം ഡേവിഡാണ് ഇത്തവണയും മുംബൈയുടെ ഫിനിഷര്‍. ഹാര്‍ദിക് ഫിനിഷര്‍ റോളില്‍ കളിക്കാന്‍ സാധ്യത കുറവാണ്.

മുംബൈയുടെ ബൗളിങ് നിരയാണ് സമീപസീസണുകളിലായി ടീമിനെ പിന്നോട്ടടിച്ചത്. എന്നാല്‍ ഇത്തവണ ശക്തമായ ബൗളിങ് നിര മുംബൈക്കുണ്ട്. ജസ്പ്രീത് ബുംറക്കൊപ്പം ജേസന്‍ ബെഹറന്‍ഡോര്‍ഫും ദില്‍ഷന്‍ മധുശനകയും നുവാന്‍ തുഷാരയുമെല്ലാം ചേരുമ്പോള്‍ ടീമിന് കസറാന്‍ സാധിച്ചേക്കും. ശ്രേയസ് ഗോപാലും പീയൂഷ് ചൗളയുമാണ് പ്രഘാന സ്പിന്നര്‍മാര്‍. അവസാന സീസണില്‍ പ്രതീക്ഷ നല്‍കിയ ആകാശ് മധ്‌വാള്‍ ഇത്തവണയും ടീമിന് പ്രതീക്ഷ നല്‍കി ഒപ്പമുണ്ട്.

Story first published: Monday, January 8, 2024, 14:05 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+