For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇവര്‍ പുറത്തിരുന്ന് കളി കാണും! ഒറ്റ അവസരം കിട്ടില്ല, ഇന്ത്യക്കാര്‍ ആരാക്കെ?

ഐപിഎല്ലിന്റെ 17ാം സീസണിനു ഈ മാസം 22നു കൊടിയേറുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് പൂരത്തിനു തുടക്കമാവുക. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മല്‍സരം. നിരവധി ഇന്ത്യന്‍ താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മികച്ച പ്രകടനം നടത്തി ദേശീയ ടീമിന്റെ ഭാഗമാവാന്‍ കച്ചമുറുക്കുന്നത്.

നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത പലരുടെയും തലവര മാറ്റാന്‍ ഐപിഎല്ലിനു കഴിയും. എന്നാല്‍ സീസണില്‍ ഒരു അവസരം പോലും ലഭിക്കാതെ പുറത്തിരിക്കാന്‍ സാധ്യതയുള്ള ചില നിര്‍ഭാഗ്യവാന്‍മാരായ ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

KARTIG TYAGI

ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനാട്കട്ടാണ് ഈ ലിസ്റ്റിലെ ഒരാള്‍. വിവിധ ടീമുകള്‍ക്കായി ഐപിഎല്ലില്‍ 94 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 91 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 2017ലെ ഐപിഎല്ലിലാണ് ഉനാട്കട്ടിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 12 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ പേസര്‍ പിഴുതിരുന്നു.

വരാനിരിക്കുന്ന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമാണ് ഉനാട്കട്ട്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് ടീമില്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിര തന്നെയുണ്ട്. കമ്മിന്‍സിനെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍ എന്നിവരാണ് ഹൈദരാബാദ് പേസ് നിരയിലുള്ളത്. അതുകൊണ്ടു തന്നെ ഉനാട്കട്ടിനെ അവര്‍ ഒരു മല്‍സരത്തില്‍ പോലും പരീക്ഷിക്കാനുമിടയില്ല.

ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലാണ് സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനിടയില്ലാത്ത രണ്ടാമത്തെ താരം. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരേ ഹാട്രിക് കുറിച്ചിട്ടുള്ള ബൗളറാണ് അദ്ദേഹം. പുതിയ സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് ശ്രേയസ്.

ഐപിഎല്ലില്‍ 49 മല്‍സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 49 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മുംബൈയ്ക്കു വേണ്ടി സ്പിന്‍ ബൗളിങിനു ഇത്തവണയും ചുക്കാന്‍ പിടിക്കുക പിയൂഷ് ചൗളയായിരിക്കും. കുമാര്‍ കാര്‍ത്തികേയ, ഷംസ് മ്യുലാനി എന്നിവരും ഇന്ത്യന്‍ സ്പിന്നര്‍മാരായി ടീമിലുണ്ട്. ഈ കാരണത്താല്‍ തന്നെ ശ്രേയസിനെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചേക്കില്ല.

യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയാണ് സീസണില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത മൂന്നാമത്തെ താരം. ഗുജറാത്ത് ടൈറ്റന്‍സ് ടീമിനു വേണ്ടിയാണ് പുതിയ സീസണില്‍ താരം കളിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെ 19 മല്‍സരങ്ങളില്‍ മാത്രമേ ത്യാഗി കളിച്ചിട്ടുള്ളൂ.

ഇവയില്‍ നിന്നും 15 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ഉമേഷ് യാദവ്, മോഹിത് ശര്‍മ തുടങ്ങിയ പരിചയസമ്പന്നരായ ഇന്ത്യന്‍ പേസര്‍മാര്‍ ടീമിലുള്ളതിനാല്‍ ത്യാഗിയെ ജിടി കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്.

വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ് ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതെ തഴയപ്പെടാന്‍ സാധ്യതയുള്ള നാലാമത്തെയാള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ധ്രുവ് ജുറേലിന്റെ വരവോടെ ഭരതിന്റെ സാധ്യതയ്ക്കു മങ്ങലേറ്റു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ഭരതിനു പകരം വിക്കറ്റ് കാത്തത് ജുറേലാണ്.

KS BHARAT

വരാനിരിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമാണ് ഭരത്. പക്ഷെ അഫ്ഗാനിസ്താന്റെ വെടിക്കെട്ട് ബാറ്റര്‍ കൂടിയായ റഹ്മാനുള്ള ഗുര്‍ബാസായിരിക്കും കെകെആറിനായി വിക്കറ്റ് കാക്കുക. ഐപിഎല്ലില്‍ 10 മല്‍സരങ്ങളിലാണ് ഭരത് ഇതുവരെ കളിച്ചത്.

ഇവയില്‍ നിന്നും 199 റണ്‍സെടുക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 78 റണ്‍സാണ്. കെകെആര്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുള്ളതിനാല്‍ ഭരത് അവസരം പ്രതീക്ഷിക്കേണ്ടതില്ല.

പേസര്‍ നവദീപ് സൈനിയാണ് പുതിയ സീസണില്‍ അവസരം കിട്ടാനിടയില്ലാത്ത അഞ്ചാമത്തെ താരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരമാണ് അദ്ദേഹം. പക്ഷെ സന്ദീപ് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍ തുടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരുള്ളതിനാല്‍ സൈനിയെ റോയല്‍സ് കളിപ്പിക്കാനിടയില്ല. ഐപിഎല്ലില്‍ ഇതുവരെ 32 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ അദ്ദേഹം 23 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Story first published: Monday, March 11, 2024, 13:56 [IST]
Other articles published on Mar 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+