Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 6 പേരെ കൈവിട്ട് സിഎസ്‌കെ! മുംബൈ 5 പേരെയും | പൃഥ്വിയും സ്റ്റോക്‌സും പുറത്ത്, ഇതാ ലിസ്റ്റ്

ഐപഎല്ലിന്റെ ട്രാന്‍സ്ഫര്‍ ജാലകം ഈ മാസം 24നു അടയ്ക്കാനിരിക്കെ 10 ഫ്രാഞ്ചൈസികളും ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ചില വമ്പന്‍ കളിക്കാര്‍ ഫ്രാഞ്ചൈസികള്‍ കൈവിട്ട ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറു വീതം താരങ്ങളെ ഇരു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ 16.25 കോടി രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ സിഎസ്‌കെ ഒഴിവാക്കി. പരിക്കു കാരണം ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ കഴിഞ്ഞ തവണ അദ്ദേഹം കളിച്ചിരുന്നുള്ളൂ. ഇവയിലാവട്ടെ കാര്യമായ ഇംപാക്ടുണ്ടാക്കാനുമായില്ല.

STOKES

കഴിഞ്ഞ സീസണിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവും സിഎസ്‌കെ ഒഴിവാക്കിയവരുടെ ലിസ്റ്റിലുണ്ട്. 6.75 കോടി രൂപയായിരുന്നു താരത്തിന്റെ മൂല്യം.

ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണ്‍ (ഒരു കോടി രൂപ), സൗത്താഫ്രിക്കയുടെ സിസാന്‍ഡ മഗാല (50 ലക്ഷം), ഇന്ത്യന്‍ താരങ്ങളായ സിമ്രന്‍ജീത് സിങ് (20 ലക്ഷം), ഷെയ്ഖ് റഷീദ് (20 ലക്ഷം) എന്നിവരാണ് പുതിയ സീസണില്‍ സിഎസ്‌കെ വേണ്ടെന്നുവച്ച മറ്റു കളിക്കാര്‍.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ വമ്പന്‍ താരം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ്. എട്ടു കോടി രൂപയ്ക്കായിരുന്നു 2022ലെ ലേലത്തില്‍ അദ്ദേഹത്തെ മുംബൈ വാങ്ങിയത്. പക്ഷെ പരിക്കു കാരണം സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനായില്ല. കഴിഞ്ഞ സീസണില്‍ ആര്‍ച്ചര്‍ മുംബൈ ടീമിനൊപ്പം ചേര്‍ന്നെങ്കിലും ബൗളിങില്‍ തികഞ്ഞ പരാജയമായി മാറി. പരിക്കില്‍ നിന്നു മോചിതമായി തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിനു ബൗളിങിലെ പഴയ മൂര്‍ച്ചയും നഷ്ടമായിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു ഫാസ്റ്റ് ബൗളറായ ക്രിസ ജോര്‍ഡന്‍ (50 ലക്ഷം), സൗത്താഫ്രിക്കന്‍ താരങ്ങളായ ഡുവാന്‍ യാന്‍സണ്‍ (20 ലക്ഷം), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20 ലക്ഷം), ഇന്ത്യന്‍ പേസര്‍ അര്‍ഷദ് ഖാന്‍ (20 ലക്ഷം) എന്നിവരാണ് മുംബൈ ഒഴിവാക്കിയ മറ്റു താരങ്ങള്‍.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത് നാലു പേരെയണ്. കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് ഇക്കൂട്ടത്തിലെ വിലപിടിപ്പുള്ള താരം. 5.75 കോടി രൂപ മൂല്യമുള്ള താരമാണ് ഹോള്‍ഡര്‍. കഴിഞ്ഞ സീസണിലെ അരങ്ങേറിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് (1 കോടി), ഇന്ത്യന്‍ താരങ്ങളായ കെസി കരിയപ്പ (30 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20 ലക്ഷം) എന്നിവരെയും റോയല്‍സ് നിലനിര്‍ത്തിയില്ല.

ഒരു സര്‍പ്രൈസ് ഒഴിവാക്കല്‍ നടത്തിയിരിക്കുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ഇന്ത്യന്‍ വെടിക്കെട്ട് താരം പൃഥ്വി ഷായെ ഡിസി ഒഴിവാക്കിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം പൃഥ്വിയെ വലച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 7.5 കോടി രൂപ മൂല്യമുള്ള യുവതാരത്തെ ഡിസി കൈവിട്ടത്. മനീഷ് പാണ്ഡെ (2.4 കോടി), മുസ്തഫിസുര്‍ റഹ്മാന്‍ (1 കോടി), ലുംഗി എന്‍ഗിഡി (50 ലക്ഷം), റിപാല്‍ പട്ടേല്‍ (20 ലക്ഷം) എന്നിവരെയും ഡിസി ഒഴിവാക്കി.

PRITHVI SHAW

ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിത് യഷ് ദയാല്‍ (3.2 കോടി), ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക (2 കോടി), ഒഡെയ്ന്‍ സ്മിത്ത് (50 ലക്ഷം), പ്രദീസ് സാങ്വാന്‍ (20 ലക്ഷം), ഉര്‍വില്‍ പട്ടേല്‍ (20 ലക്ഷം) എന്നിവരെയാണ്.

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ (12 കോടി), ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ (10) എന്നിവരടക്കമാണ് ആറു പേരെ കെകെആര്‍ ഒഴിവാക്കി. ഡേവിഡ് വീസെ (1 കോടി), ഷാക്വിബുല്‍ ഹസന്‍ (50 ലക്ഷം), ജോണ്‍സന്‍ ചാള്‍സ് (50 ലക്ഷം), മന്‍ദീപ് സിങ് (50 ലക്ഷം) എന്നിവരെയും കെകെആര്‍ പുറത്താക്കി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഒഴിവാക്കിയവര്‍ ആവേശ് ഖാന്‍ (10 കോടി), ഡാനിയേല്‍ സാംസ് (75 ലക്ഷം), ജയദേവ് ഉനാട്കട്ട് (50 ലക്ഷം), റൊമാരിയോ ഷെപ്പേര്‍ഡ് (50 ലക്ഷം , മുംബൈയ്ക്കു വിറ്റു), സൂര്യാന്‍ഷ് ഷെഡ്‌ഗെ (20 ലക്ഷം) എന്നിവരാണ്.

പഞ്ചാബ് കിങ്‌സ് രാഹുല്‍ ചാഹര്‍ (5.2 കോടി), ഹര്‍പ്രീത് ഭാട്ടിയ (40 ലക്ഷം), മാത്യു ഷോര്‍ട്ട് (20 ലക്ഷം), ബാല്‍തേജ് ദന്‍ഡ (20 ലക്ഷം) എന്നിവരെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹര്‍ഷല്‍ പട്ടേല്‍ (10 കോടി), ദിനേശ് കാര്‍ത്തിക് (5.5 കോടി), അനൂജ് റാവത്ത് (3.4 കോടി), ഫിന്‍ അലെന്‍ (80 ലക്ഷം) എന്നിവരെയും കൈവിട്ടു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹാരി ബ്രൂക്ക് (13.25 കോടി), മായങ്ക് അഗര്‍വാള്‍ (8.25 കോടി), ആദില്‍ റഷീദ് (2 കോടി) അക്കീല്‍ ഹുസൈന്‍ (1 കോടി) എന്നിവരെ നിലനിര്‍ത്തിയില്ല.

Story first published: Sunday, November 12, 2023, 6:28 [IST]
Other articles published on Nov 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+