For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇനി ആവര്‍ത്തിക്കരുത്, മുംബൈയുടെ ചതിക്ക് മാപ്പില്ല! ശിക്ഷ വിധിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം തീരുന്നില്ല. വിവാദങ്ങളും ടീമിനുള്ളിലെ പ്രശ്‌നങ്ങളും പതിയെ അവസാനിച്ച് വരികെയാണ് ടീമിന്റെ മാന്യതക്ക് നിരക്കാത്ത നീക്കങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ മാച്ച് റഫറി ജവഗല്‍ ശ്രീനാഥിനെ കൂട്ടുപിടിച്ച് മുംബൈ ടോസില്‍ കൃത്രിമം കാട്ടിയിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും വലിയ ചര്‍ച്ചയായി ഇത് മാറുകയും ചെയ്തു.

ഈ പ്രശ്‌നം നിലനില്‍ക്കെയാണ് പഞ്ചാബ് കിങ്‌സിനെതിരേ മുംബൈയുടെ മറ്റൊരു ചതിയന്‍ നീക്കം. സൂര്യകുമാര്‍ യാദവിന്റെ എല്‍ബി ഡബ്ല്യു റിവ്യൂ ചെയ്യാന്‍ ഡെഗൗട്ടിലിരുന്ന ടിം ഡേവിഡും കറെന്‍ പൊള്ളാര്‍ഡും ചേര്‍ന്ന് ആംഗ്യം കാണിച്ചിരുന്നു. ഇതിനുസരിച്ച് സൂര്യകുമാര്‍ റിവ്യൂ ചെയ്യുകയും വിക്കറ്റില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. ഡഗൗട്ടില്‍ നിന്ന് പൊള്ളാര്‍ഡും ഡേവിഡും സിഗ്നല്‍ കാണിച്ചതിനെതിരേ പഞ്ചാബ് നായകന്‍ സാം കറെന്‍ അപ്പോള്‍ത്തന്നെ അംപയറോട് പരാതിയും പറഞ്ഞിരുന്നു.

പൊള്ളാര്‍ഡും ഡേവിഡും റിവ്യു കൊടുക്കാന്‍ സിഗ്നല്‍ കാട്ടുന്നതിന്റെ വീഡിയോ വൈറലായതോടെ ടീമിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മുംബൈയുടെ ചതിക്കെതിരേ ബിസിസി ഐയും വടിയെടുത്തിരിക്കുകയാണ്. ബാറ്റിങ് പരിശീലകന്‍ കറെന്‍ പൊള്ളാര്‍ഡിനും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടിം ഡേവിഡിനും പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്. രണ്ട് പേരും ലെവല്‍ 1 പ്രകാരമുള്ള കുറ്റം ചെയ്തുവെന്നാണ് ബിസിസി ഐയുടെ കണ്ടെത്തല്‍.

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കില്‍ 2.20 പ്രകാരം മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് രണ്ട് പേര്‍ക്കും നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ ബിസിസി ഐ പുറത്തുവിട്ടിട്ടുമുണ്ട്. മുംബൈക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജയിക്കാനായി എന്തും കാട്ടാന്‍ മടിക്കാത്ത മാന്യതയില്ലാത്തവരുടെ നിരയാണ് മുംബൈയെന്നാണ് ആരാധകര്‍ പറയുന്നത്. ചതിയന്മാരാണ് മുംബൈയെന്നാണ് ആരാധകര്‍ പറയുന്നത്.

mumbai indians

സൂര്യകുമാര്‍ യാദവിന്റെ എല്‍ബി മാത്രമല്ല വൈഡില്‍ റിവ്യൂ എടുക്കുന്നതിലും ഡഗൗട്ടില്‍ നിന്ന് മുംബൈ താരങ്ങള്‍ക്ക് സഹായമെത്തി. ഡഗൗട്ടിലെ മോണിറ്ററിലൂടെ കൃത്യമായി വിക്കറ്റാണോ അല്ലെയോ എന്ന് അറിയാന്‍ സാധിക്കും. ഇത് ഉപയോഗിച്ച് ഗ്രൗണ്ടിലെ താരങ്ങള്‍ക്ക് ഗഡൗട്ടിലിരിക്കുന്ന താരങ്ങളും പരിശീലകരും സിഗ്നല്‍ നല്‍കുന്നത് മാന്യമായ രീതിയല്ല. മുംബൈ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറടക്കം വൈഡില്‍ റിവ്യൂവെടുക്കാന്‍ ഡഗൗട്ടിലിരുന്ന് സന്ദേശം കൈമാറി.

ഇത്തരത്തില്‍ ചതിയിലൂടെയാണ് മുംബൈ പഞ്ചാബിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബ് ജയിക്കേണ്ട മത്സരമാണ് മുംബൈ ചതിയിലൂടെ ജയിച്ചതെന്നും മുംബൈയുടെ 2 പോയിന്റ് ഒഴിവാക്കണമെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ അത്രയും കടുത്ത നടപടിയിലേക്ക് നിലവില്‍ ബിസിസി ഐ നീങ്ങിയിട്ടില്ല. എന്നാല്‍ കര്‍ശന വിമര്‍ശനം മുംബൈക്കെതിരേ ഉയര്‍ത്തിയിട്ടുണ്ട്. ടോസ് വിവാദം കത്തി നില്‍ക്കവെയാണ് ഇപ്പോള്‍ മറ്റൊരു നാണംകെട്ട നീക്കവും മുംബൈ നടത്തിയിരിക്കുന്നത്.

ഇത്തവണ പല പ്രതിസന്ധികളും മുംബൈയെ വേട്ടയാടുകയാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നിയോഗിച്ചപ്പോള്‍ മുതല്‍ വലിയ വിമര്‍ശനം മുംബൈക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നാലെ ആദ്യത്തെ മൂന്ന് മത്സരത്തിലും മുംബൈ തോല്‍ക്കുകയും ചെയ്തതോടെ ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ശക്തമായി. എന്നാല്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച് മുംബൈ ശക്തമായി തിരിച്ചുവരവ് നടത്തി.

പക്ഷെ ചിരവൈരി പോരാട്ടത്തില്‍ സിഎസ്‌കെയോട് മുംബൈ തോറ്റു. അതും സ്വന്തം തട്ടകത്തില്‍. ഇതിന്റെ ക്ഷീണം മാറ്റാന്‍ പഞ്ചാബിനെതിരേ മുംബൈക്ക് ജയം അത്യാവശ്യമായിരുന്നു. മുംബൈ ജയിച്ചെങ്കിലും ഇത്തരമൊരു ചതി കാട്ടിയത് ജയത്തിന്റെ മാറ്റ് കുറിച്ചിരിക്കുകയാണ്. അഞ്ച് തവണ കപ്പടിച്ച മുംബൈ ഇത്തരം നിലവാരമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യരുതെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Saturday, April 20, 2024, 15:16 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+