Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 5ല്‍ 3ഉം തോറ്റു, ഗില്ലിന്‍റെയല്ല, പിഴവ് നെഹ്റയുടേത്! ഈ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു

ഗുജറാത്ത് ടൈറ്റന്‍സിനു ഐപിഎല്ലില്‍ ഇത്തവണ സംഭവിച്ച വീഴ്ച കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു മുന്നേറിയ ടീമാണ് ജിടി. 2022ല്‍ ചാംപ്യന്‍മാരായ അവര്‍ കഴിഞ്ഞ തവണയാവട്ടെ റണ്ണറപ്പാവുകയും ചെയ്തു. പക്ഷെ ഈ സീണില്‍ മല്‍സരങ്ങള്‍ പകുതിയോടു അടുക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ജിടിയെ ടോപ്പ് ഫൈവില്‍ പോലും നമുക്കു കാണാന്‍ സാധിക്കില്ല.

10 ടീമുകളുടെ ലീഗില്‍ ഏഴാംസ്ഥാനത്താണ് ഇപ്പോള്‍ ജിടിയുള്ളത്. ടീമിന്റെ ഈ പതനത്തിനു പഴി മുഴുവന്‍ കേള്‍ക്കുന്നത് പുതിയ ക്യാപ്റ്റനും ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ ജിടി വിട്ട് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിപ്പോയതോടെയാണ് ഗില്ലിനു ക്യാപ്റ്റനായി നറുക്കുവീണത്.

NEHRA GILL

ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ അനുഭവസമ്പത്ത് തീരെ കുറവാണെന്നത് വലിയ പോരായ്മ തന്നെയാണ്. പക്ഷെ ജിടിയുടെ ഇപ്പോഴത്തെ ഈ വീഴ്ചയ്ക്കു പിന്നില്‍ അദ്ദേഹമല്ല, മറിച്ച് മുഖ്യ കോച്ച് ആശിഷ് നെഹ്‌റയാണന്നതാണ് യാഥാര്‍ഥ്യം. ഹാര്‍ദിക്- നെഹ്‌റ കോംബോ കഴിഞ്ഞ രണ്ടു സീസണുകളിലും വന്‍ വിജയമായിരുന്നു. പക്ഷെ അതു പോലെയൊരു മാജിക്ക് ഗില്‍-നെഹ്‌റ ജോടിക്കു പുറത്തെടുക്കാനായിട്ടില്ല.

അഞ്ചു മല്‍സരങ്ങളാണ് ജിടി ഈ സീസണില്‍ കളിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച അവര്‍ ശേഷിച്ച മൂന്നിലും പരാജയപ്പെടുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് ജിടി തോല്‍പ്പിച്ചത്. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരോടു പരാജയപ്പെടുകയും ചെയ്തു. അവസാന കളിയില്‍ 33 റണ്‍സിനാണ് ജിടിയെ എല്‍എസ്ജി കെട്ടുകെട്ടിച്ചത്.

ചില അബദ്ധങ്ങള്‍ നെഹ്‌റ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ് ജിടിയുടെ തിരിച്ചടികള്‍ക്കു പ്രധാന കാരണമെന്നു പറയാം. ആദ്യത്തെ പിഴവ് ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നതാണ്. വില്ലി ലോകോത്തര ടെസ്റ്റ്, ഏകദിന ബാറ്ററാണെങ്കിലും ടി20യില്‍ അത്ര മിടുക്കനല്ല. പക്ഷെ ഇതു പരിഗണിക്കാതെയാണ് തുടരെ രണ്ടു മല്‍സരങ്ങളില്‍ വില്ലിയെ നെഹ്‌റ പരീക്ഷിച്ചത്. രണ്ടിലും അദ്ദേഹം ഫ്‌ളോപ്പാവുകയും ചെയ്തു.

പഞ്ചാബ് കിങ്‌സിനെതിരേ മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്ത വില്ല്യംസണ്‍ 22 ബോളില്‍ 26 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. സ്ലോ ഇന്നിങ്‌സ് കളിച്ചിട്ടും നെഹ്‌റ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ തയ്യാറായായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ മല്‍സരങ്ങളിലും വില്ലിയെ ഉള്‍പ്പെടുത്തി നെഹ്‌റ മണ്ടത്തരം ആവര്‍ത്തിച്ചു.

ഈ കളിയില്‍ അഞ്ചു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങുകയും ചെയ്തു. വില്ലിക്കു ടി20 വഴങ്ങില്ലെന്ന യാഥാര്‍ഥ്യം നെഹ്‌റ ഇനിയെങ്കിലും മനസ്സിലാക്കുകയും അടുത്ത കളിയില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും ചെയ്‌തേ തീരൂ.

NEHRA

ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതാണ് നെഹ്‌റയുടെ മറ്റൊരു അബദ്ധം. ഈ സീസണില്‍ ജിടി യുടെ അഞ്ചു മല്‍സരങ്ങളിലും വിജയ് പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ ഇവയില്‍ നിന്നും 19 ശരാശരിയില്‍ 103.63 സ്‌ട്രൈക്ക് റേറ്റില്‍ 57 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ബൗളിങ്ങിലാവട്ടെ വിജയ്‌യെ ഒരോവര്‍ പോലും ജിടി ഇത്തവണ പരീക്ഷിച്ചിട്ടുമില്ല. ടീമിനു ബാധ്യതായി മാറിയ ഇങ്ങനെയൊരു താരത്തെ നെഹ്‌റ എന്തിനാണ് വീണ്ടും കളിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ചോദ്യം. നെഹ്‌റ കാണിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു അബദ്ധം കളി ജയിപ്പിക്കാന്‍ ശേഷിയുള്ള മൂന്നു താരങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നുയെന്നതാണ്.

ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പിങ് ബാറ്റര്‍ മാത്യു വേഡ്, വമ്പനടിക്കാരായ ഷാരൂഖ് ഖാന്‍, അഭിനവ് മനോഹര്‍ എന്നിവരെ സീസണില്‍ ഇതുവരെ കളിപ്പിക്കാന്‍ നെഹ്‌റ തയ്യാറായിട്ടില്ല. വില്ല്യംസണ്‍, വിജയ് എന്നിവരെപ്പോലെയുള്ളവരെ പുറത്തിരുത്തി ഷാരൂഖ്, അഭിനവ്, വേഡ് എന്നിവരെപ്പോലെ മാച്ച് വിന്നര്‍മാരായ കളിക്കാരെ നെഹ്‌റ ടീമിലേക്കു കൊണ്ടുവരേണ്ടത് ആവശ്യമാണ്.

Story first published: Monday, April 8, 2024, 16:23 [IST]
Other articles published on Apr 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+