For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് എന്തിന് ഗുജറാത്ത് വിട്ടു? കാരണമുണ്ട്! വെളിപ്പെടുത്തി ആശിഷ് നെഹ്‌റ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ആവേശകരമായ ലേലമാണ് ഇത്തവണ അവസാനിച്ചത്. 332 താരങ്ങള്‍ മാറ്റുരച്ച ലേലത്തില്‍ 71 താരങ്ങളാണ് വിറ്റുപോയത്. ബാക്കി താരങ്ങള്‍ അണ്‍സോള്‍ഡായിരിക്കുകയാണ്. ഇത്തവണത്തെ ലേലത്തിന് മുമ്പുതന്നെ ചില കൂടുമാറ്റങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതാണ്.

ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ ഫൈനല്‍ കളിപ്പിക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. എന്നിട്ടും എന്തിനാണ് ഗുജറാത്ത് വിട്ടത്. മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം നല്‍കാമെന്ന് ഓഫര്‍ ചെയ്‌തെങ്കിലും ഗുജറാത്തിനൊപ്പം ഇത്രയും മികച്ച നിലയില്‍ നില്‍ക്കവെ ഹാര്‍ദിക് എന്തിനാണ് ടീം വിട്ടതെന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. ഇപ്പോഴിതാ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഗുജറാത്ത് പരിശീലകന്‍ ആശിഷ് നെഹ്‌റ.

'ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചുപോയത് വലിയ അത്ഭുതമായി കാണാനാവില്ല. കാരണം അവന്‍ ഏറെ നാളുകളായി ഈ ടീമിനായാണ് കളിച്ചത്. കാരണം അവന് മുംബൈയിലേക്ക് തിരിച്ചുപോകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ ടീം മാനേജ്‌മെന്റ് താരങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള അവസരമുണ്ട്. അവന് എവിടെയാണോ സന്തോഷം ലഭിക്കുന്നത് അങ്ങോട്ടാണ് പോയിരിക്കുന്നത്.

ഹാര്‍ദിക്കിനെപ്പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു'- ആശിഷ് നെഹ്‌റ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ നിലവിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ഹാര്‍ദിക്കിനാവും. കൂടാതെ ബൗളറെന്ന നിലയില്‍ ന്യൂബോളിലും ഡെത്തോവറിലും തിളങ്ങാന്‍ ഹാര്‍ദിക്കിന് സാധിക്കും. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ പകരക്കാരനെ ലഭിക്കുക പ്രയാസമാണ്.

hardik pandya, rohit sharma

എന്നാല്‍ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതോടെ വലിയ പൊട്ടിത്തെറിയാണ് ടീമിലുണ്ടായിരിക്കുന്നത്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത്. എന്നാല്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. മുംബൈയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മുംബൈയെ അണ്‍ഫോളോ ചെയ്തത്. ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ മുംബൈയിലെ മറ്റ് പ്രധാന താരങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ മറികടന്നാണ് ഹാര്‍ദിക് മുംബൈയുടെ നായകനായിരിക്കുന്നത്. വരുന്ന സീസണ്‍ മുംബൈക്ക് നിര്‍ണ്ണായകമാണ്. ഹാര്‍ദിക്കിന് കീഴില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയാല്‍ ടീം പ്രയാസപ്പെടും. ടീമിനുള്ളില്‍ ഒത്തൊരുമ കൊണ്ടുവരികയെന്നതാണ് വലിയ വെല്ലുവിളി. ഹാര്‍ദിക്കിന് മുംബൈയുടെ നായകസ്ഥാനം മുള്‍ക്കിരീടമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

'25 അംഗങ്ങളുള്ള ടീമെന്നത് ആഡംഭരമാണ്. ഒമര്‍സായിയെപ്പോലെയും ഷാകരൂഖിനെപ്പോലെയുമുള്ള മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഗുജറാത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഹാര്‍ദിക്കിന്റെ പകരക്കാരനാവുകയെന്നത് എളുപ്പമല്ല. കാരണം ഹാര്‍ദിക് വളരെ അനുഭവസമ്പത്തുള്ള താരമാണ്. ഹാര്‍ദിക്കിന്റെ പകരക്കാരനെ കണ്ടെത്തുകയെന്നത് ആര്‍ക്കും എളുപ്പമല്ല. മികച്ച ബാറ്റ്‌സ്മാന്‍മാരെ ബാക്കപ്പായി ഞങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാക്കപ്പ് താരങ്ങളെ ഗുജറാത്തിന് ആവശ്യമായിരുന്നു'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ശുബ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് ക്യാപ്റ്റനാക്കിയത്. ഹാര്‍ദിക് പാണ്ഡ്യ മികച്ച നേട്ടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമല്ല. ശുബ്മാന്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളവനല്ല. എന്നാല്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന് ഇതിനോടകം പേരെടുത്തവനാണ്. ശുബ്മാന്റെ കരിയറിലും നിര്‍ണ്ണായകമാവുന്ന സീസണാണ് വരാനിരിക്കുന്നത്. മുംബൈയും ഗുജറാത്തും വരുന്ന സീസണില്‍ എങ്ങനെ മികവ് കാട്ടുമെന്നത് കണ്ടുതന്നെ അറിയാം.

Story first published: Wednesday, December 20, 2023, 21:10 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+