For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അര്‍ജുന്‍ ഇത്ര സൂപ്പറോ? തീപ്പൊരി യോര്‍ക്കറുകള്‍! നെറ്റ്‌സില്‍ മുട്ടിടിച്ച് ടീമംഗം, വീഡിയോ

ഐപിഎല്‍ കരിയറില്‍ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ലാത്ത ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി കരിയറിലെ ഏറ്റവും വലിയ ബ്രേക്ക്ത്രൂയാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലാണ് അര്‍ജുന്‍. മുംബൈ ടീമിന്റെ നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ മാരക ബൗളിങ് പ്രകടനം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

നെറ്റ്‌സില്‍ തീപ്പൊരി യോര്‍ക്കറുകളെറിയുന്ന അര്‍ജുന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അര്‍ജുന്റെ മൂര്‍ച്ചയേറിയ യോര്‍ക്കറുകള്‍ തൊടാന്‍ പോലും ടീമംഗമായ യുവതാരം നെഹാല്‍ വദേരയ്ക്കു സാധിക്കുന്നില്ല.

ARJUN TENDULKAR

ഇതിനിടെ യോര്‍ക്കറിനെ നേരിടവെ ബാലന്‍സ് നഷ്ടപ്പെട്ട് അദ്ദേഹം അടിതെറ്റി നിലത്തു വീഴുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു യോര്‍ക്കര്‍ തടുക്കാന്‍ വദേര കാല്‍ കൊണ്ട് ശ്രമിച്ചെങ്കിലം പൊടിപാറിച്ച് ബോള്‍ കടന്നുപോവുകയായിരുന്നു.

ബൗളിങില്‍ പഴയതിനേക്കാള്‍ വേഗതയും മൂര്‍ച്ചയുമെല്ലാം കൊണ്ടുവരാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ടെന്നാണ് ഈ വീഡിയോ കാണിക്കുന്നത്. മുംബൈയുടെ പ്ലെയിങ് ഇലവനിലേക്കു അവകാശവാദവും താരം ഇതോടെ ഉന്നയിച്ചിരിക്കുകയാണ്. പക്ഷെ താരനിബിഢമായ മുംബൈയുടെ ഇലവനില്‍ കയറിപ്പറ്റുകയെന്നത് അര്‍ജുന് അതീവ ദുഷ്‌കരം തന്നെയായിരിക്കും.

മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സില്‍ അര്‍ജുന്റെ ബൗളിങ് വീഡിയോ കാണാം

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു കൂട്ടായി പുതിയ മൂന്നു വിദേശ പേസര്‍മാര്‍ മുംബൈയിലേക്കു വന്നിട്ടുണ്ട്. ശ്രീലങ്കന്‍ ജോടികളായ ദില്‍ഷന്‍ മധുഷങ്ക, നുവാന്‍ തുഷാര, സൗത്താഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സി എന്നിവരാണ് മുംബൈയിലെത്തിയത്. ഇവരില്‍ രണ്ടു പേര്‍ പ്ലെയിങ് ഇലവനിലേക്കു വരാനാണ് സാധ്യത. ഒന്നോ, രണ്ടോ പേര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ അര്‍ജുന് പ്രതീക്ഷയ്ക്കു വകയുള്ളൂ.

ഇത്തവണത്തെ രഞ്ജി ട്രോഫി അര്‍ജുനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഗോവയ്ക്കായി ശരാശരി പ്രകടനം മാത്രമാണ് അദ്ദേഹത്തിനു കാഴ്ചവയ്ക്കാനായത്. ആറു മല്‍സരങ്ങളിലായി ഒമ്പത് ഇന്നിങ്‌സുകളിലാണ് അര്‍ജുന്‍ ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും വീഴ്ത്താനായത് ഒമ്പതു വിക്കറ്റുകള്‍ മാത്രമാണ്. 3.4 ഇക്കോണമി റേറ്റിലാണിത്. ബാറ്റിങിലാണ് കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം അര്‍ജുന്‍ നടത്തിയത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 258 റണ്‍സ് താരം സ്‌കോര്‍ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സാണ്.

ARJUN TENDULKAR

2021 മുതല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് അര്‍ജുന്‍. ആദ്യത്തെ രണ്ടു സീസണുകളിലും ഒരു അവസരം പോലും ലഭിക്കാതെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു കാത്തിരുന്ന അര്‍ജുന്റെ അരങ്ങേറ്റം.

പക്ഷെ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ യുവതാരത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിപ്പിച്ചുള്ളൂ. മൂന്നു വിക്കറ്റുകള്‍ മാത്രമാണ് അര്‍ജുന് വീഴ്ത്താനായത്. പവര്‍പ്ലേയില്‍ മോശമല്ലാത്ത ബൗളിങ് താരം കാഴ്ചവച്ചെങ്കിലും ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഇത്തവണ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ അവസരം ലഭിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താരം. 24നു മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവരുടെ മൈതാനത്താണ് പുതിയ സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം. കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ ജിടി വിട്ടതിനു ശേഷം അവരുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പഴയ തട്ടകത്തില്‍ ആദ്യമായി തിരിച്ചെത്തുന്ന മല്‍സരം കൂടിയാണിത്.

Story first published: Wednesday, March 13, 2024, 9:08 [IST]
Other articles published on Mar 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+