For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സാറയ്‌ക്കൊപ്പം ജിമ്മില്‍ അര്‍ജുന്റെ പടയൊരുക്കം, മുംബൈ കാണുന്നില്ലേ, ഹാര്‍ദിക്ക് തഴയുമോ?

ഐപിഎല്ലിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനം നടത്താനുള്ള പടയൊരുക്കത്തിലാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സഹോദരി സാറാ ടെണ്ടുല്‍ക്കറിനേടൊപ്പം ജിമ്മില്‍ വ്യായാമര്‍ത്തിലേര്‍പ്പെട്ട ശേഷമുള്ള അര്‍ജുന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

അര്‍ജുനാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഫോട്ടോ ആരാധകരുമായി പങ്കുവച്ചത്. വളരെ പെട്ടെന്നു ആരാധകര്‍ ഇതു ഏറ്റെടുക്കുകയും ചെയ്തു. മുംബൈ ടീമിനോടൊപ്പം അര്‍ജുന് ഇതു തുടര്‍ച്ചയായ നാലാമത്തെ സീസണ്‍ കൂടിയാണിത്. ആദ്യത്തെ മൂന്നു സീസണുകളിലും ടീമിനായി കളിക്കാന്‍ ഒരു അവസരം പോലും അദ്ദേഹത്തിനു ലഭിച്ചില്ല. കഴിഞ്ഞ സീസണിലായിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ അര്‍ജുന്റെ കാത്തിരുന്ന അരങ്ങേറ്റം.

ARJUN - SARA

പക്ഷെ അദ്ദേഹത്തിനു കഴിവ് തെളിയിക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അര്‍ജുനെ മുംബൈ കളിപ്പിച്ചുള്ളൂ. 9.36 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രോഹിത്തിനു പകരം സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ഇത്തവണ മുംബൈയുടെ പുതിയ ക്യാപ്റ്റനായി വന്നതോടെ തനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് 24കാരനായ അര്‍ജുന്‍.

പക്ഷെ താരനിബിഡമായ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റുകയെന്നത് അദ്ദേഹത്തിനു അതീവ ദുഷ്‌കരം തന്നെയായിരിക്കും. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് മുംബൈയ്ക്കു ഇത്തവണയുള്ളത്. മികച്ച ചില പേസര്‍മാരെ ലേലത്തില്‍ ടീമിലേക്കു കൊണ്ടുവരാന്‍ മുംബൈയ്ക്കായിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തിലൂടെയായിരുന്നു കഴിഞ്ഞ സീസണില്‍ അര്‍ജുന്റെ അരങ്ങേറ്റം. പവര്‍പ്ലേയില്‍ നന്നായി പന്തെറിഞ്ഞ് താരം കൈയടിയും നേടി. പക്ഷെ കന്നി മല്‍സരത്തില്‍ അര്‍ജുന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടോവറില്‍ 17 റണ്‍സാണ് കളിയില്‍ താരം വിട്ടുകൊടുത്തത്. കളിച്ച നാലു മല്‍സരങ്ങളിലും പവര്‍പ്ലേയില്‍ അര്‍ജുന്‍ അധികം റണ്‍സ് വഴങ്ങിയിരുന്നില്ല. പക്ഷെ ഡെത്ത് ഓവറില്‍ താരം നന്നായി തല്ലുവാങ്ങുകയും ചെയ്തു. ബൗളിങില്‍ അര്‍ജുന്‍ മെച്ചപ്പെടുത്തേണ്ടതും ഈ വീക്ക്‌നെസ് തന്നെയാണ്.

ARJUN TENDULKAR

ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഗോവയ്ക്കു വേണ്ടിയാണ് അര്‍ജുന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. മുംബൈ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് അച്ഛനായ സച്ചിന്റെ ഉപദേശത്തെ തുടര്‍ന്നു അര്‍ജുന്‍ ഗോവയിലേക്കു തട്ടകം മാറിയത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങിനു കീഴിലായിരുന്നു അര്‍ജുന്‍ പരിശീലനം നടത്തിയിരുന്നത്. താരത്തിന്റെ കഴിവിലും ആത്മാര്‍ഥതയിലും അദ്ദേഹം ഏറെ മതിപ്പും പ്രകടിപ്പിച്ചിരുന്നു.

ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കു വേണ്ടി പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കാഴ്തവയ്ക്കാന്‍ അര്‍ജുന് സാധിച്ചിരുന്നില്ല. ഒമ്പതു മല്‍സരങ്ങളില്‍ കളിച്ച താരത്തിനു വീഴ്ത്താനായത് ഒമ്പതു വിക്കറ്റുകള്‍ മാത്രമാണ്. പക്ഷെ ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ അര്‍ജുന് സാധിച്ചു. 11 ഇന്നിങ്‌സുകളില്‍ നിന്നും 23.45 ശരാശരിയില്‍ 258 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.

ഗുജറാത്തുമായുള്ള ഗോവയുടെ അവസാനത്തെ ലീഗ് മല്‍സരത്തില്‍ ബാറ്റിങിനൊപ്പം ബൗളിങിലും അര്‍ജുന്‍ തിളങ്ങുകയും ചെയ്തു. മല്‍സരത്തില്‍ ഗുജറാത്ത് ഏഴു വിക്കറ്റിനു ഗോവയെ തകര്‍ത്തു വിട്ടെങ്കിലും അര്‍ജുന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. രണ്ടിന്നിങ്‌സുകളിലായി 45, 14 എന്നിങ്ങനെ സ്‌കോറുകള്‍ നേടിയ അര്‍ജുന്‍ ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളും പിഴുതിരുന്നു.

Story first published: Wednesday, March 6, 2024, 9:24 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+