Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആരും ക്യാപ്റ്റനായല്ല വരുന്നത്! രോഹിത്തിനെ മാറ്റിയത് ശരി, പിന്തുണച്ച് മുന്‍ വനിതാ താരം

ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റിയ തീരുമാനത്തെ പിന്തുണച്ചിരിക്കുയാണ് ഇന്ത്യയുടെ മുന്‍ വനിതാ ക്രിക്കറ്റര്‍ അഞ്ജും ചോപ്ര. രോഹിത്തിനു പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ തെറ്റുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇതാദ്യമായല്ല ഒരു മുന്‍ താരം മുംബൈയെ പിന്തുണച്ചു സംസാരിക്കുന്നത്. നേരത്തേ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറും ഇതേ അഭിപ്രായ പ്രകടനം തന്നെ നടത്തിയിരുന്നു. പക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ രോഹിത് അതൃപ്തനും നിരാശനുമാണെന്നു ഭാര്യ റിതിക സജ്‌ദേയുടെ പല സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

ROHIT SHARMA

മുംബൈ ടീമിലെ ചില സീനിയര്‍ കളിക്കാര്‍ക്കും തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിത്തിന്റെ ആരാധകരും മുംബൈയുടെ നീക്കത്തില്‍ കടുത്ത രോഷവും നിരാശയുമെല്ലാം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു താരത്തിന്റെ ജോലിയെന്നത് ഗെയിം കളിക്കുകയെന്നതു മാത്രമാണെന്നു അഞ്ജും ചോപ്ര വ്യക്തമാക്കി.

നിങ്ങള്‍ എല്ലായ്‌പ്പോഴും ഒരു ടീമിലേക്കു വരുന്നത് ഒരു താരം മാത്രമായിട്ടാണ്. ഒരിക്കലും ക്യാപ്റ്റനായി നിങ്ങള്‍ ഒരു ടീമിലേക്കു വരാറില്ല. നമ്മള്‍ പുറമെ നിന്നു എങ്ങനെ കാണുന്നു, ഫ്രാഞ്ചൈസി അകത്തു നിന്നും ഇതിനെ എങ്ങനെ കാണുന്നു, ഇപ്പോള്‍ താരങ്ങള്‍ അത് എങ്ങനെ നോക്കുന്നു, അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. രോഹിത് ശര്‍മയെപ്പോലെയൊരു ക്യാപ്റ്റനെ മാറ്റുകയെന്നത് എളുപ്പമല്ല. പക്ഷെ ഒരു ദിവസം ഇതു സംഭവിക്കേണ്ടതാണെന്നും അഞ്ജും ചോപ്ര പറയുന്നു.

നായകസ്ഥാനത്തു നിന്നും രോഹിത്തിനെ മുംബൈ മാറ്റാന്‍ വ്യക്തമായ കാരണമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഹിത് ശര്‍മയ്ക്കു 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി നല്‍കിയപ്പോള്‍ അതു ഒരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ആ സമയത്തു ചില സൂപ്പര്‍ താരങ്ങളും അനുഭവസമ്പത്തുള്ള താരങ്ങളുമെല്ലൊം ടീമില്‍ കളിക്കുന്നുണ്ടായിരുന്നു. കഴിവ് കണക്കിലെടുത്താണ് രോഹിത്തിന് ക്യാപ്റ്റന്‍സി നല്‍കിയത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു കിരീടങ്ങളിലേക്കു അദ്ദേഹം നയിക്കുകയും ചെയ്തു.

നമ്മള്‍ പുറത്തു നിന്നും ചിന്തിക്കുന്നതു പോലെയല്ല കാര്യങ്ങള്‍. ഫ്രാഞ്ചൈസി അകത്തു നിന്നും എങ്ങനെയാണോ ചിന്തിക്കുന്നത് എന്നതാണ് പ്രധാനം. വികാരങ്ങളില്‍ അകപ്പെടാന്‍ പാടില്ല. ടീമിന്റെ വര്‍ത്തമാനവും ഭാവിയും കണക്കിലെടുത്ത് കാര്യങ്ങള്‍ സന്തുലിതമാക്കുകയാണ് വേണ്ടതെന്നും അഞ്ജും ചോപ്ര കൂട്ടിച്ചേര്‍ത്തു.

HARDIK PANDYA

മുംബൈ ഇന്ത്യന്‍സ് ടീമിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് രോഹിത്. 2013ല്‍ അദ്ദേഹം നായകസ്ഥാനത്തേക്കു വരുമ്പോള്‍ ഒരു ഐപിഎല്‍ ട്രോഫി പോലും മുംബൈയ്ക്കു ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. എന്നാല്‍ അവിടെ നിന്നാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മുംബൈയെ രോഹിത് ഉടച്ചുവാര്‍ത്തത്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ അദ്ദേഹം ടീമിനെ ജേതാക്കളാക്കുകയും ചെയ്തു.

വരാനിരിക്കുന്ന 17ാം സീസണിലും രോഹിത് തന്നെയാവും മുംബൈയെ നയിക്കുകയെന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ ഡിസംബറിലെ താരലേലത്തിനു തൊട്ടുമുമ്പാണ് അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. തൊട്ടുമുമ്പത്തെ രണ്ടു സീസണുകളിലും ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച രീതിയില്‍ നയിച്ച തങ്ങളുടെ മുന്‍ താരമായ ഹാര്‍ദിക്കിനെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ വാങ്ങുകയായിരുന്നു.

ഇതിനു വേണ്ടി കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കം എല്ലാവരെയും ഞെട്ടിച്ച് രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയ മുംബൈ പകരം ഹാര്‍ദിക്കിനെ നായകനായി നിയമിക്കുകയുമായിരുന്നു.

Story first published: Friday, March 1, 2024, 21:32 [IST]
Other articles published on Mar 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+