For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഈഡനില്‍ റസ്സല്‍ കൊടുങ്കാറ്റ്, പിന്നാലെ ക്ലാസെന്‍ വെടിക്കെട്ട്! ത്രില്ലറില്‍ കെകെആര്‍ രക്ഷപ്പെട്ടു

കൊല്‍ക്കത്ത: സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ കൊടുങ്കാറ്റായപ്പോള്‍ ഐപിഎല്ലില്‍ ത്രില്ലിങ് ജയവുമായി തുടങ്ങിയിരിക്കുകയാണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലു റണ്‍സിനാണ് കെകെആര്‍ മറികടന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിനു വേണ്ടിയിരുന്നത്. പക്ഷെ ഹര്‍ഷിത് റാണയെറിഞ്ഞ ഓവറില്‍ എട്ടു റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.

209 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദ് ഏഴു വിക്കറ്റിനു 204 റണ്‍സുമായി മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഹെന്‍ട്രിച്ച് ക്ലാസെന്റെ (63) വെടിക്കെട്ടാണ് ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്നു കരുതിയ വിജയത്തിന് അരികില്‍ വരെ ഹൈദരാബാദിനെ എത്തിച്ചത്.

KKR

വെറും 29 ബോളില്‍ എട്ടു സിക്‌സറടക്കമാണ് ക്ലാസെന്‍ 63 റണ്‍സ് സ്‌കോര്‍ ചെയ്തത്. മായങ്ക് അഗര്‍വാളും അഭിഷേക് ശര്‍മയു 32 റണ്‍സ് വീതമെടുത്തു. ഹര്‍ഷിത് മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ റസ്സലിന് രണ്ടു വിക്കറ്റുകളും ലഭിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. റസ്സല്‍ ഷോയാണ് അവരെ 200 കടത്തിയത്. വെറും 25 ബോളില്‍ പുറത്താവാതെ അദ്ദേഹം 64 റണ്‍സ് വാരിക്കൂട്ടി. ഏഴു സിക്‌സറും മൂന്നു ഫോറുമടക്കമാണിത്.

ഓപ്പണര്‍ ഫില്‍ സാള്‍ട്ടും കെകെആറിനായി ഫിഫ്റ്റി കണ്ടെത്തി. 40 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 54 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. രമണ്‍ദീപ് സിങ് (17 ബോളില്‍ 35), റിങ്കു സിങ് (15 ബോളില്‍ 23) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

15 ഓവറുകള്‍ കഴിയുമ്പോള്‍ കെകെആര്‍ ആറു വിക്കറ്റിനു 123 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറില്‍ അവര്‍ മല്‍സരം ഹൈദരാബാദില്‍ നിന്നും തട്ടിയകറ്റി. 85 റണ്‍സാണ് അവസാന അഞ്ചോവറില്‍ കെകെആര്‍ അടിച്ചെടുത്തത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിലാണ് കെകെആര്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. 26 റണ്‍സ് ഈ ഓവറില്‍ അവര്‍ക്കു ലഭിച്ചത്. രണ്ടു വീതം ഫോറും സിക്‌സറും റസ്സല്‍ പറത്തുകയും ചെയ്തു.

ANDRE RUSSEL

കെകെആറിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലോവര്‍ ആവുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ അവര്‍ 32 റണ്‍സിലേക്കു വീണിരുന്നു. എട്ടോവര്‍ ആവുമ്പോഴേക്കും നിതീഷ് റാണയും മടങ്ങി (നാലിന് 51). തുടര്‍ന്നാണ് സാള്‍ട്ടും രമണ്‍ദീപും തമ്മിലുള്ള അഗ്രസീവ് കൂട്ടുകെട്ട് കണ്ടത്.

അഞ്ചാം വിക്കറ്റില്‍ 54 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. രമണ്‍ദീപും സാള്‍ട്ടും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും റസ്സല്‍- റിങ്കു ജോടി കെകെആറിനെ കൂറ്റന്‍ ടോട്ടലിലേക്കു നയിക്കുകയായിരുന്നു.

പ്ലെയിങ് ഇലന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ യാന്‍സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ടി നടരാജന്‍.

Story first published: Saturday, March 23, 2024, 16:20 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+