For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസറാര്? ബുംറയും ഷമിയുമല്ല- തിരഞ്ഞെടുത്ത് റായുഡു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ സീസണിന് വലിയ പ്രാധാന്യം എല്ലാവരും നല്‍കുന്നു. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ താരങ്ങളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കിരീടം നേടിയത്.

ഇത്തവണ ചെന്നൈയെ കാര്യമായി ബാധിക്കുക അമ്പാട്ടി റായിഡുവിന്റെ അഭാവമാണ്. ഈ വിടവ് നികത്താന്‍ ഇത്തവണ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളറെ തിരഞ്ഞെടുത്തിരിക്കുകയാണ് റായിഡു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം തഴഞ്ഞ ഷമി സഹീര്‍ ഖാനെയാണ് മികച്ച പേസ് ബൗളറായി വിശേഷിപ്പിച്ചത്. ഇടം കൈയന്‍ പേസറായ സഹീര്‍ ഒരു കാലത്ത് ഇന്ത്യയുടെ വജ്രായുധമായിരുന്നു.

സഹീറിന്റെ ബൗളിങ് ആക്ഷന് പോലും പ്രത്യേക ആരാധകരുണ്ടായിരുന്നു. ഇന്ത്യക്കായി 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും 17 ടി20യില്‍ 17 വിക്കറ്റും വീഴ്ത്തിയാണ് സഹീര്‍ പടിയിറങ്ങിയത്. സഹീര്‍ ഖാന്‍ ടീം വിട്ട ശേഷം ഉത്തമ പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴും ഇന്ത്യ തിരയുന്നത് സഹീറിനെപ്പോലൊരു മികച്ച ഇടം കൈയന്‍ പേസര്‍ക്കായാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്ത്യയുടെ നിലവിലെ പേസര്‍മാരെല്ലാം ശക്തരാണെങ്കിലും ഐസിസി ടൂര്‍ണമെന്റിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ തോറ്റു. സ്വന്തം തട്ടകത്തില്‍ പോലും ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. പിന്നെ വിദേശത്ത് നടക്കുന്ന ലോകകപ്പുകളിലെ പ്രകടനം പറയേണ്ട കാര്യമില്ല. മികച്ച ഇന്ത്യന്‍ സ്പിന്നറേയും റായിഡു തിരഞ്ഞെടുത്തു. ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും റായിഡു പരിഗണിച്ചില്ല.

virat kohli

അനില്‍ കുംബ്ലെയാണ് മികച്ച സ്പിന്നറെന്നാണ് റായിഡു പറയുന്നത്. ടെസ്റ്റില്‍ 619 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഇന്ത്യയുടെ ഇതിഹാസ സ്പിന്നറാണ് കുംബ്ലെ. വിരമിച്ച ശേഷം ഇന്ത്യയുടെ പരിശീലകനായും അനില്‍ കുംബ്ലെ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി റായിഡു തിരഞ്ഞെടുത്തത് വിരാട് കോലിയെയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെക്കാളൊക്കെ റായിഡുവിന്റെ ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍ കോലിയാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും ചെന്നൈ സൂപ്പര്‍ കിങ്‌സിനായും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് റായിഡു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിച്ച കരിയര്‍ അദ്ദേഹത്തിന് സൃഷ്ടിക്കാനായില്ല. റായിഡുവിനെ ഒതുക്കുകയാണ് ചെയ്തത്. 2019ലെ ഏകദിന ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി റായിഡുവായിരുന്നു കളിക്കേണ്ടിയിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി റായിഡു തഴയപ്പെടുകയും ഈ സ്ഥാനത്ത് വിജയ് ശങ്കര്‍ എത്തുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ചാണ് റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന സീസണില്‍ വരെ സിഎസ്‌കെയുടെ നിര്‍ണ്ണായക താരമായി റായിഡു ഉണ്ടായിരുന്നു. മികച്ച പ്രകടനങ്ങളും റായിഡു കാഴ്ചവെച്ചു. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് റായിഡുവിനെ കാര്യമായി പരിഗണിച്ചില്ല. ഭാവിയില്‍ പരിശീലക സംഘത്തിന്റെ ഭാഗമായി റായിഡുവിനെ പ്രതീക്ഷിക്കാം.

ഈ സീസണില്‍ സിഎസ്‌കെയ്ക്ക് ശക്തമായ താരനിര സിഎസ്‌കെയ്ക്കുണ്ട്. ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. കിരീടത്തോടെ ധോണിക്ക് യാത്രയയപ്പ് നല്‍കാമെന്ന കണക്കുകൂട്ടലിലാണ് എല്ലാവരും. അതിന് ടീമിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, March 11, 2024, 17:22 [IST]
Other articles published on Mar 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+