For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈക്ക് സൂപ്പറാവാം, ഇവരിലൊരാളെ 'പൊക്കണം', ഒരാള്‍ റോയല്‍സ് സൂപ്പര്‍ താരം

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. ദുബായില്‍ ഡിസംബര്‍ 19നായിരിക്കും മിനി താരലേലമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു പുറത്തു വച്ച് ലേലം നടക്കുന്നതും ഇതാദ്യമാണ്. പുതിയ സീസണിനു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ നവംബര്‍ 15 വരെയാണ് ഫ്രാഞ്ചൈസികള്‍ക്കു ബിസിസിഐ സമയം നല്‍കിയിരിക്കുന്നത്.

ഫ്രാഞ്ചൈസികള്‍ക്കു താരങ്ങളെ പരസ്പരം വില്‍ക്കാനും വാങ്ങാനുമുള്ള ട്രേഡ് വിന്‍ഡോ ഇതിനകം തുറന്നു കഴിഞ്ഞു. പക്ഷെ ഇതുവരെയും താര കൈമാറ്റങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ലേലത്തിനു കാത്തുനില്‍ക്കാതെ അതിനു മുമ്പ് തന്ന കളിക്കാരെ വാങ്ങാനും വില്‍ക്കാനും ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുന്ന അവസരമാണിത്. അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

ZAMPA

കഴിഞ്ഞ സീസണില്‍ ബൗളിങായിരുന്നു മുംബൈയുടെ പ്രധാന വീക്ക്‌നെസ്. അതുകൊണ്ടു തന്നെ ലേലത്തില്‍ ചില മികച്ച ബൗളര്‍മാരെ ആയിരിക്കും അവര്‍ നോട്ടിടുന്നത്. ട്രേഡ് വിന്‍ഡോയില്‍ മുംബൈയ്ക്കു വാങ്ങാന്‍ സാധിക്കുന്ന മൂന്നു താരങ്ങള്‍ ആരൊക്കെയണെന്നു പരിശോധിക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായ ഇന്ത്യന്‍ യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയാണ് ഈ ലിസ്റ്റിലെ ഒരാള്‍.

സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന്‍, പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്ക്, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണ്‍ തുടങ്ങി പേസര്‍മാരുടെ വലിയൊരു നിര തന്നെയുള്ളതിനാല്‍ ത്യാഗിക്കു ഹൈദരാബാദില്‍ മതിയായ അവസരങ്ങള്‍ കഴിഞ്ഞ സീസണില്‍ ലഭിച്ചിട്ടില്ല. ഈ കാരണത്താല്‍ തന്നെ ടീം വിടുന്നതായിരിക്കും താരത്തിന്റെ കരിയറിനു കൂടുതല്‍ ഗുണം ചെയ്യുക.

മുംബൈയ്ക്കാവട്ടെ കളിയുടെ എല്ലാ ഘട്ടത്തിലും നന്നായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു ബൗളറെ അടുത്ത സീസണില്‍ കൂടിയേ തീരൂ. നിലവില്‍ ടീമിലെ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ പിന്‍ഗാമിയായി മാറാന്‍ ശേഷിയുള്ള താരമാണ് ത്യാഗി. അതുകൊണ്ടു തന്നെ യുവ പേസറെ സ്വന്തമാക്കാനായാല്‍ അതു മുംബൈയ്ക്കു വലിയ മുതല്‍ക്കൂട്ടായി മാറും.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയാണ് മുംബൈയ്ക്കു തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരാവുന്ന രണ്ടാമത്തെ താരം. നിലവില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് സാംപ. പക്ഷെ അദ്ദേഹത്തിനു കഴിഞ്ഞ സീസണില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലായിരുന്നു.

ടീം കോമ്പിനേഷനെ ബാധിക്കുമെന്നതിനാല്‍ സാംപയ്ക്കു പലപ്പോഴും പുറത്തായിരുന്നു സ്ഥാനം. ആര്‍ അശ്വനും യുസ്വേന്ദ്ര ചഹലുമാണ് റോയല്‍സിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍മാര്‍. അതുകൊണ്ടു തന്നെ സാംപയെ കൈവിട്ടാലും അതു റോയല്‍സിനു ക്ഷീണമാവില്ല.

KARTIK TYAGI

ഹര്‍ഭജന്‍ സിങിന്റെ വിരമിക്കലിനു ശേഷം ഒരു സ്റ്റാര്‍ സ്പിന്നറുടെ അഭാവം മുംബൈ നിരയില്‍ പ്രകടമാണ്. പിയൂഷ് ചൗളയാണ് നിലവില്‍ മുംബൈ ടീമിലെ പ്രധാന സ്പിന്നര്‍. അദ്ദേഹത്തിനൊപ്പം സാംപ കൂടി എത്തിയാല്‍ അതു മുംബൈയുടെ സ്പിന്‍ ബൗളിങിനു മൂര്‍ച്ച കൂട്ടും. ലേലത്തിനു മുമ്പ് സാംപയെ സ്വന്തമാക്കാനായാല്‍ മറ്റു ടീമുകളില്‍ നിന്നുള്ള ശക്തമായ വെല്ലുവിളിയെ മുംബൈക്കു അതിജീവിക്കുകയും ചെയ്യാം.

ഇന്ത്യന്‍ യുവ പേസര്‍ ശിവം മാവിയാണ് ട്രേഡ് വിന്‍ഡോയില്‍ മുംബൈയ്ക്കു വാങ്ങാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനൊപ്പമായിരുന്നു താരം. പക്ഷെ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും മാവിക്കു കളിക്കാന്‍ അവസരം ലഭിച്ചില്ല. അടുത്ത സീസണിലും മാവിയുടെ അവസ്ഥ ഏറെക്കുറെ ഇതു തന്നെയായിരിക്കും.

അതുകൊണ്ടു തന്നെ മുംബൈയിലേക്കു വരികയാണെങ്കില്‍ അതു മാവിയുടെ കരിയറിനെയും മറ്റൊരു തലത്തിലേക്കു ഉയര്‍ത്തും. നേരത്തേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് മാവിയെ വന്‍ വിലയ്ക്കു ജിടി വാങ്ങിയത്. പക്ഷെ ഒരു കളിയില്‍പ്പോലും താരത്തെ പരീക്ഷിച്ചു നോക്കാന്‍ ജിടി തയ്യാറായില്ല. ന്യൂബോള്‍ കൊണ്ട് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള മാവി ഭേദപ്പെട്ട ബാറ്ററും കൂടിയാണ്.

Story first published: Monday, October 30, 2023, 17:27 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+