For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കലാശപ്പോര് ആര്‍സിബിയും കെകെആറും തമ്മില്‍! ആരു നേടും? പ്രവചിച്ച് എബിഡി

ഐപിഎല്ലില്‍ ഇത്തവണ കലാശപ്പോരില്‍ ആരൊക്കെയാവും മുഖാമുഖം വരികയെന്നു പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. പ്ലേഓഫ് പോരാട്ടങ്ങള്‍ക്കു മുമ്പ് സ്വന്തം യൂട്യൂബ് ചാനലില്‍ ആരാധകരുമായി സംവദിക്കവെയാണ് അടുത്ത ഞായറാഴ്ച ആരൊക്കെ തമ്മിലാവും ഫൈനലെന്നു അദ്ദേഹം പ്രവചിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് ഇപ്പോള്‍ ഐപിഎല്‍ ട്രോഫിക്കായി രംഗത്തുള്ളത്.

ഈ നാലു ടീമുകളില്‍ റോയല്‍സും ഹൈദരാബാദും ഫൈനലില്‍ കടക്കില്ലെന്നാണ് എബിഡി പറയുന്നത്. കെകെആറും തന്റെ മുന്‍ ടീമായ ആര്‍സിബിയും തമ്മിലായിരിക്കും ഇത്തവണത്തെ കലാശപ്പോരെന്നും അദ്ദേഹം പ്രവചിക്കുന്നു. ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലാവുമോ, അതോ ആര്‍സിബിയും കെകെആറും തമ്മിലാവുമോ ഫൈനലെന്നാണ് ഒരു ആരാധകന്‍ എബിഡിയോടു ചോദിച്ചത്. ആര്‍സിബിയും കെകെആറും തമ്മിലാവും ഫൈനലെന്നു അദ്ദേഹം പ്രവചിക്കുകയും ചെയ്തു.

RCB KKR

ആര്‍സിബിയും കെകെആറും തമ്മിലുള്ള ഫൈനലാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ കഴിയില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെയും കളിക്കാരെ എനിക്കു ഇഷ്ടമാണ്. കാരണം അവിടെ ഒരുപാട് സൗത്താഫ്രിക്കന്‍ താരങ്ങളുണ്ട്. പക്ഷെ എനിക്കു തോന്നുന്നത് ഇപ്പോള്‍ ഏറ്റവും മികച്ച ഫോമിലുള്ള ആര്‍സിബിയും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായ കെകെആറും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുമെന്നാണ്.

ചെന്നൈയിലാണ് ഫൈനല്‍ നടക്കാനിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആര്‍സിബിക്കെതിരേ മുന്‍തൂക്കം കെകെആറിനായിരിക്കും. അവരുടെ മികച്ച സ്പിന്‍ ബൗളിങ് നിരയാണ് ഇതിനു കാരണം. പക്ഷെ ആര്‍സിബിയില്‍ വിരാട് കോലിയുണ്ട്. അദ്ദേഹത്തിന്റെ അഗ്രഷനും ഫോമും വിജയത്തിനുള്ള അതിയായ ദാഹവുമെല്ലാം ആര്‍സിബിയെ ഫൈനലില്‍ ജയിക്കാന്‍ സഹായിക്കുമെന്നും എബിഡി വിശദമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നിര്‍ണായകമായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ ഏതു താരത്തിന്റെ വിക്കറ്റാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയതെന്നും അദ്ദേഹം വിശദീകരിച്ചു. സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ ഗ്ലെന്‍ മാക്‌സ്വെല്‍ മടക്കിയതാണ് കളിയിലെ ടേണിങ് പോയിന്റെന്നാണ് എബിഡിയുടെ നിരീക്ഷണം.

RCB-KKR

ആദ്യത്തെ ബോളില്‍ തന്നെ ഗെയ്ക്വാദിനെ പുറത്താക്കാനായത് നിര്‍ണായകമായി മാറി. ലീഡറെ ആക്രമിക്കണമെന്നു എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. ഈ കളിയില്‍ ആര്‍സിബി ചെയ്തതും ഇതു തന്നെയാണ്. മിച്ചെല്‍ സാന്റ്‌നറെ പുറത്താക്കിയ ഫാഫ് ഡുപ്ലെസിയുടെ ഗംഭീര ക്യാച്ചും കളിയില്‍ നിര്‍ണായകമായിരുന്നു. എല്ലായ്‌പ്പോഴും വലിയ സിക്‌സറുകള്‍ അടിക്കുന്നതിനു പേരുകേട്ട താരമല്ല സാന്റ്‌നര്‍.

സിഎസ്‌കെയ്ക്കു ജയിക്കാനാവശ്യമായ റണ്‍റേറ്റ് അപ്പോള്‍തന്നെ ഏറെക്കുറെ നിയന്ത്രണാതീതമായിരുന്നു. ആദ്യത്തെ ആറോവറില്‍ തന്നെ സിഎസ്‌കെയ്ക്കു മേല്‍ കടിഞ്ഞാണിടാന്‍ ആര്‍സിബിക്കു സാധിച്ചു. കളിയില്‍ തങ്ങള്‍ക്കു മുകളില്‍ വരാന്‍ അവരെ ആര്‍സിബി അനുവദിച്ചില്ലെന്നും എബിഡി വിശദമാക്കി.

അതേസമയം, അവിശ്വസനീയ കുതിപ്പിനൊടുവിലാണ് ആര്‍സിബി ഇത്തവണ പ്ലേഓഫിലേക്കു കുതിച്ചത്. സീസണിന്റെ ആദ്യ പകുതിയിലെ ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു. എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ ആര്‍സിബി ഗംഭീര തിരിച്ചുവരവിലൂടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ ആറിലും വിജയം കൊയ്യാന്‍ അവര്‍ക്കു സാധിച്ചു. ആര്‍സിബി അവസാനമായി തോല്‍വിയറിഞ്ഞത് കഴിഞ്ഞ മാസം 21ന് കെകെആറിനെതിരേയാണ്‌.

Story first published: Tuesday, May 21, 2024, 16:49 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+