For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് ടോസിടാനെത്തുമ്പോള്‍ ആരാധകര്‍ കൂവും, അത് വേണം! കാരണം ആകാശ് പറയും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആര്‍സിബിയെയാണ് നേരിടുന്നത്. എന്നാല്‍ എല്ലാവരും കാത്തിരിക്കുന്നത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം കാണാനാണ്. 24നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മുംബൈ - ഗുജറാത്ത് മത്സരം. അഹമ്മദാബാദിലാണ് ഈ മത്സരം നടക്കുന്നത്.

അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് വിടുകയും തന്റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്കെത്തുകയും ചെയ്തത്. മുംബൈയിലേക്കെത്തിയതിന് പിന്നാലെ നായകസ്ഥാനവും ഹാര്‍ദിക്കിന് ലഭിച്ചു. ഇതോടെ 17ാം സീസണില്‍ ഗുജറാത്തിനെതിരേ മുംബൈ ഇറങ്ങുക ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയിലാവും.

ഇതാണ് മത്സരത്തെ ആവേശകരമാക്കുന്നത്. മുംബൈയെ ജയിപ്പിച്ച് തുടങ്ങാന്‍ ഹാര്‍ദിക്കിനാവുമോ അതോ ഗുജറാത്ത് മുംബൈയെ തോല്‍പ്പിച്ച് ഹാര്‍ദിക്കിനോട് കണക്കുവീട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ ആദ്യ മത്സരത്തിനായി ഹാര്‍ദിക് മുംബൈ നായകനായി അഹമ്മദാബാദിലെത്തുമ്പോള്‍ കാണികള്‍ വിമര്‍ശിക്കുകയും കൂവുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും ക്രിക്കറ്റ് സ്പിരിറ്റുള്ളവര്‍ അത് ചെയ്യുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര.

'അഹമ്മദാബാദില്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വിമര്‍ശനവും കൂവലും ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ കാരണം എന്താണെന്ന് ഞാന്‍ പറയാം. ആദ്യ ഐപിഎല്‍ സീസണില്‍ മുംബൈ vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നടക്കുന്നു. മുംബൈയാണ് വേദി. അജിത് അഗാര്‍ക്കര്‍ അന്ന് കൊല്‍ക്കത്തയിലായിരുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ നിന്ന അജിത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു.

hardik pandya,rohitsharma

കാണികളും കൂവുകയും പരിഹസിക്കുകയും ചെയ്തു. ഇതോടെ അവന്റെ ഫീല്‍ഡിങ് പൊസിഷന്‍ മാറ്റി. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്മാരാക്കുകയും രണ്ടാം സീസണില്‍ ഫൈനല്‍ കളിപ്പിക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഫ്രാഞ്ചൈസി വിടുകയും മുംബൈയുടെ നായകനാവുകയും ചെയ്തു. അഹമ്മദാബാദിലെ കാണികള്‍ക്ക് ഇതില്‍ തീര്‍ച്ചയായും നിരാശയുണ്ടാവും.

അവര്‍ക്ക് വേദനിച്ചില്ലെങ്കില്‍ ഇതില്‍ എന്ത് രസമാണുള്ളത്. ഹാര്‍ദിക് ടോസ് ഇടാന്‍ അഹമ്മദാബാദില്‍ ഇറങ്ങുമ്പോള്‍ കാണികള്‍ കൂവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്' ആകാശ് ചോപ്ര പറഞ്ഞു. ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദമാണ് കാത്തിരിക്കുന്നത്. മുംബൈയിലെ പല സൂപ്പര്‍ താരങ്ങളേയും മറികടന്നാണ് ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയത്. കൂടാതെ മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.

ഇതിന് പിന്നാലെ തന്നെ ക്ലബ്ബിനെതിരേ ആരാധക പ്രതിഷേധം ഉയര്‍ന്നു. നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മുംബൈ ടീമിനെ അണ്‍ഫോളോ ചെയ്തത്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിനെ നായകനാക്കിയതിനെ എതിര്‍ക്കുന്നുണ്ട്. ഇവരുടെ പ്രതികരണങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ടീമിനുള്ളിലെ പടലപ്പിണക്കം മുംബൈയെ പ്രതികൂലമായി ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത് ശര്‍മക്ക് കീഴില്‍ വളര്‍ന്ന താരമാണ് ഹാര്‍ദിക്. ഇതേ ഹാര്‍ദിക്കിന് കീഴില്‍ രോഹിത് ഇപ്പോള്‍ കളിക്കാന്‍ പോവുകയാണ്. സീനിയേഴ്‌സിന് യാതൊരു ബഹുമാനവും നല്‍കാത്ത നായകനാണ് ഹാര്‍ദിക്. ഇതേ നിലപാട് മുംബൈ ടീമിനുള്ളിലെടുത്താല്‍ വലിയ പ്രശ്‌നമായേക്കും. ടീമിനുള്ളില്‍ ഒത്തിണക്കം കൊണ്ടുവരികയെന്നതാണ് ഹാര്‍ദിക്കിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സമ്മര്‍ദ്ദത്തേയും വെല്ലുവിളികളേയും അതിജീവിക്കാന്‍ ഹാര്‍ദിക് മിടുക്കനാണ്. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കുമെന്നത് കണ്ടറിയാം.

Story first published: Friday, February 23, 2024, 15:47 [IST]
Other articles published on Feb 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+