For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജു 'വെള്ളം കുടിക്കും'! ഈ വീക്ക്‌നെസുകള്‍ എങ്ങനെ പരിഹരിക്കും? അക്കമിട്ട് നിരത്തി ചോപ്ര

പ്രഥമ ഐപിഎല്ലിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനു ഇത്തവണ ചില വീക്ക്‌നെസുകളുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലുമെത്താന്‍ സഞ്ജു സാംസണ്‍ നയിച്ച റോയല്‍സിനായിരുന്നില്ല. ഇത്തവണ അതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചാണ് റോയല്‍സിന്റെ പടയാെരുക്കം. പക്ഷെ ചില വീക്ക്‌നെസുകള്‍ കാരണം റോയല്‍സിനു പണി കിട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് ചോപ്രയുടെ മുന്നറിയിപ്പ്.

സ്വന്തം യൂട്യൂബ് ചാനലില്‍ ഐപിഎല്‍ ടീമുകളെക്കുറിച്ച് വിശകലനം നടത്തവെയാണ് റോയല്‍സ് ടീമിന്റെ വീക്ക്‌നെസുകള്‍ ചോപ്ര അക്കമിട്ടു നിരത്തിയത്. ഡെത്ത് ഓവറുകളില്‍ മികച്ച ബൗളര്‍മാരില്ലെന്നതാണ് റോയല്‍സിന്റെ ആദ്യത്തെ വീക്ക്‌നെസെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. റോയല്‍സിന്റെ ഡെത്ത് ഓവര്‍ ബൗളിങ് ശക്തമല്ല. ട്രെന്റ് ബോള്‍ട്ട് ഡെത്ത് ഓവര്‍ ബൗളറെന്ന നിലയില്‍ അത്ര മിടുക്കനല്ല.

TRENT BOULT

നാന്ദ്രെ ബര്‍ഗറിനെ റോയല്‍സ് ഇത്തവണ കളിപ്പിക്കുകയാണെങ്കില്‍ അവസാന ഓവറുകളില്‍ ഒരുപാട് റണ്‍സ് വഴങ്ങിയേക്കും. ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു കൈമാറിയ റോയല്‍സ് പകരം ആവേശ് ഖാനെ വാങ്ങിയിരുന്നു. പക്ഷെ ആവേശും വളരെയധികം റണ്‍സ് വാരിക്കോരി നല്‍കുന്ന ബൗളറാണെന്നും ചോപ്ര വിലയിരുത്തി.

കഴിഞ്ഞ സീസണില്‍ ഡെത്ത് ഓവറുകളില്‍ യുസ്വേന്ദ്ര ചഹലിനെ ഉപയോഗിക്കാന്‍ സഞ്ജു നിര്‍ബന്ധിതനായി തീര്‍ന്നിരുന്നതായും ചോപ്ര വ്യക്കമാക്കി. യുസി ചഹലിനെ കഴിഞ്ഞ വര്‍ഷം ഡെത്ത് ഓവര്‍ ബൗളറായി റോയല്‍സ് ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ നിങ്ങള്‍ക്കു ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷന്‍ അദ്ദേഹമാണോ? ഇത്തവണയും റോയല്‍സിന്റെ ഡെത്ത് ഓവര്‍ ബൗളിങ് ദുര്‍ബലമാണെന്നു ഞാന്‍ കരുതുന്നു.

ഈ ടീമിന്റെ സ്പിന്‍ ആക്രമണം മികച്ചതാണ്. പക്ഷെ ഡെത്ത് ബൗളിങ് അല്‍പ്പം ആശങ്കയുണ്ടാക്കുന്നതായാണ് കാണപ്പെടുന്നതെന്നും ചോപ്ര വിലയിരുത്തി. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പരിക്കു കാരണം പുതിയ സീസണില്‍ റോയല്‍സിനു നഷ്ടമായിക്കഴിഞ്ഞു. തുടരെ രണ്ടാമത്തെ സീസണിലാണ് പരിക്കു കാരണം അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടി വന്നിരിക്കുന്നത്.

SANJU SAMSON

റോയല്‍സിന്റെ രണ്ടാമത്തെ വീക്ക്‌നെസ് മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവമാണെന്നു ചോപ്ര വിലയിരുത്തി. റോയല്‍സിനു മികച്ചൊരു ഓള്‍റൗണ്ടറില്ലെന്നത് പോരായ്മ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയറെ ആരെങ്കിലും നന്നായി ഉപയോഗിച്ചിട്ടില്ലെങ്കില്‍ അതു റോയല്‍സാണ്. ഇംപാക്ട് പ്ലെയറെ ഇറക്കാന്‍ അനുമതിയുണ്ടായിട്ടും അഞ്ചു ബൗളര്‍മാരെ മാത്രമാണ് അവര്‍ ഉപയോഗിച്ചത്. റോയല്‍സിന്റെ ബാറ്റിങ് ആറാം നമ്പറോടെ അവസാനിച്ചിരുന്നതായും ചോപ്ര വിലയിരുത്തി.

മറ്റു ഫ്രാഞ്ചൈസികള്‍ ഈ സീസണില്‍ റോയല്‍സിന്റെ വീക്ക്‌നെസ് മുതലെടുക്കാന്‍ ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു. റോയല്‍സിനു എങ്ങനെയായിരിക്കും അതു ചെയ്യാന്‍ സാധിക്കുകയെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് ഒരു എക്‌സ്ട്രാ പ്ലെയറെ കളിപ്പിക്കാനുള്ള ഓപ്ഷന്‍ റോയല്‍സ് ഉപയോഗിക്കാതിരിക്കുന്നത്? അതിനുള്ള കാരണം അങ്ങനെയൊരു താരത്തെ അവര്‍ക്കു ലഭിച്ചിട്ടില്ലാത്തതിനാലാണ്.

രണ്ടു ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ താരമോ, വിദേശ താരമോ റോയല്‍സിനില്ല. തീര്‍ച്ചയായും ഇതു തന്നെയാണ് അവരുടെ പ്രധാനപ്പെട്ട വീക്ക്‌നെസ്. എതിര്‍ ടീമുകള്‍ ഇതു മുതലെടുക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുകയെന്നും ചോപ്ര വിശദമാക്കി.

ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയും പുതുതായി ടീമിലേക്കു വന്ന വെസ്റ്റ് ഇന്‍ഡീസ് താരം റോവ്‌മെന്‍ പവെലിനെയും ബൗളിങില്‍ കുറച്ച് ഓവറുകള്‍ റോയല്‍സ് ഇത്തവണ ഉപയോഗിക്കാനിടയുണ്ട്. റോയല്‍സിന്റെ ആദ്യ പോരാട്ടം 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയാണ്.

Story first published: Saturday, March 16, 2024, 12:04 [IST]
Other articles published on Mar 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+