Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബി പ്ലേഓഫ് കളിക്കുക മാത്രമല്ല, കപ്പുമടിക്കും! 'റൂട്ട്' പുറത്തുവിട്ട് കോലി ഫാന്‍

16 സീസണുകള്‍ തുടര്‍ച്ചയായി ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരുന്നിട്ടും ഒരിക്കല്‍പ്പോലും ട്രോഫിയില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. കിരീടം ഒന്നുപോലും നേടിയില്ലെങ്കിലും ടൂര്‍ണമെന്റില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. ഇത്തവണ അവര്‍ കിരീട വരള്‍ച്ചയ്ക്കു അറുതിയിടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കലും പ്ലേഓഫില്‍ കടക്കുമോയൈന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കുകയാണ്. മൂന്നു കളികള്‍ ബാക്കിനില്‍ക്കെ പോയിന്റ് പട്ടികയില്‍ ഏഴാസ്ഥാനത്താണ് ആര്‍സിബിയുള്ളത്.

ആര്‍സിബുടെ പ്ലേഓഫ് സാന്നിധ്യം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ അവര്‍ക്കു അതു സാധിക്കാനും അതോടൊപ്പം കിരീടമുയര്‍ത്താനുമുള്ള വിശദമായ റൂട്ട് തയ്യാറാക്കിയിരിക്കുകയാണ് ഒരു ആരാധകര്‍. ടീമിന്റെ റണ്‍മെഷീനും മുന്‍ നായകനും കൂടിയായ വിരാട് കോലിയുടെ ആരാധകനാണ് ആര്‍സിബിക്കു എങ്ങനെ പ്ലേഓഫില്‍ കടക്കാമെന്നും അതുവഴി കപ്പിലേക്കു എത്താമെന്നുമുള്ള വഴി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

RCB

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരം മുതലുള്ള കണക്കുകള്‍ വച്ചാണ് ആരാധകന്‍ കിരീടത്തിലേക്കുള്ള 'റൂട്ട് മാപ്പ്' തയ്യാറാക്കിയത്. ആര്‍സിബി പ്ലേഓഫിലെത്താന്‍ ആദ്യം സംഭവിക്കേണ്ടിയിരുന്നത് എല്‍എസ്ജിക്കെതിരേ കെകആറിന്റെ വിജയമാണ്. അതു തന്നെ സംഭവിക്കുകയും ചെയ്തു. 98 റണ്‍സിന്റെ വലിയ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്.

ഇനിയുള്ള മല്‍സരങ്ങളില്‍ ആരൊക്കെ വിജയിക്കണമെന്നും ആരാധകന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ദൈരാബാദുമായുള്ള കളിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയമാണ് അടുത്തതായി വേണ്ടത്. നേരത്തേ ആദ്യപാദത്തില്‍ മുംബൈയെ ഓറഞ്ച് ആര്‍മി തകര്‍ത്തെറിഞ്ഞിരുന്നു. മുംബൈയുടെ ജയത്തിനു ശേഷം തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സണ്‍റൈസേഴ്‌സും പഞ്ചാബ് കിങ്‌സിനെ ആര്‍സിബിയും തോല്‍പ്പിക്കണം.

തുടര്‍ന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സും മുംബൈയ്‌ക്കെതിരേ കെകെആറും സിഎസ്‌കെയ്‌ക്കെതിരേ റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ആര്‍സിബിയും ജിടിക്കെതിരേ കെകെആറും എല്‍എസ്ജിക്കെതിരേ ഡിസിയും പഞ്ചാബിനെതിരേ റോയല്‍സും ജിടിക്കെതിരേ ഹൈദരാബാദും എല്‍എസ്ജിക്കെതിരേ മുംബൈയും സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിയും പഞ്ചാബിനെതിരേ ഹൈദരാബാദും കെകെആറിനെതിരേ റോയല്‍സും വിജയിക്കണം.

KOHLI DU PLESSIS

ലീഗ് ഘട്ടത്തിലെ ശേഷിച്ച മല്‍സരങ്ങളുടെയെല്ലാം ഫലം ഇതു പോലെ സംഭവിച്ചാല്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആര്‍സിബി പ്ലേഓഫ് കളിക്കും. 14 മല്‍സരങ്ങളില്‍ നിന്നും 24 പോയിന്റുമായി റോയല്‍സാണ് തലപ്പത്ത് ഫിനിഷ് ചെയ്യുക. ഇത്രയും മല്‍സരങ്ങളില്‍ നിന്നും 20 പോയിന്റ് നേടി കൊല്‍ക്കത്ത രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യും.

14 പോയിന്റുള്ള ആര്‍സിബി മൂന്നാംസ്ഥാനക്കാരാവുമ്പോള്‍ ഇത്ര തന്നെ പോയിന്റോടെ ഹൈദരാബാദ് നാലാമതുമെത്തി പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങും. ക്വാളിഫയര്‍ വണ്ണില്‍ കെകെആറിനെ തകര്‍ത്ത് റോയല്‍സ് ഫൈനലിലേക്കു കുതിക്കും. എലിമിനേറ്ററില്‍ ഹൈദരാബാദും ആര്‍സിബിയുമാണ് ഏറ്റുമുട്ടുക. ഇതില്‍ ജയം ആര്‍സിബിക്കായിരിക്കും.

അതിനു ശേഷം രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയുമായി ആര്‍സിബി കൊമ്പുകോര്‍ക്കും. കെകെആറിനെയും തോല്‍പ്പിച്ച് ആര്‍സിബി ഫൈനലിലേക്കു മുന്നേറും. തുടര്‍ന്ന് ആര്‍സിബിയും റോയല്‍സും തമ്മിലുള്ള കലാശപ്പോര്. സഞ്ജു സാംസണിന്റെ റോയല്‍സിനെയും തോല്‍പ്പിച്ച് ആര്‍സിബി കന്നി ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടുകയും ചെയ്യും. ഇങ്ങനെയാണ് കോലി ഫാന്‍ ആര്‍സിബിയുടെ കിരീടത്തിലേക്കുള്ള റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

Story first published: Monday, May 6, 2024, 14:46 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+