For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹന്റെ സമയം തെളിയുമോ? പ്രതീക്ഷയോടെ മലയാളി താരങ്ങള്‍, ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ താരലേലം ചൊവ്വാഴ്ച ദുബായില്‍ നടക്കാനിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് താരങ്ങള്‍ ലേലത്തെ ഉറ്റുനോക്കുന്നത്. ആകെ 333 കളിക്കാരാണ് ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആയിരത്തിനു മുകളില്‍ താരങ്ങള്‍ നേരത്തേ ലേലത്തിനു രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ 333 പേര്‍ക്കു മാത്രമേ അന്തിമ ലിസ്റ്റിന്റെ ഭാഗമാവാന്‍ സാധിച്ചുള്ളൂ. ഇന്ത്യക്കു പുറത്തു നടക്കുന്ന ആദ്യത്തെ ലേലമെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ലേലത്തിനുണ്ട്.

ആകെയുള്ള 333 കളിക്കാരില്‍ 214 പേരും ഇന്ത്യന്‍ താരങ്ങളാണ്. ശേഷിച്ച 119 പേരാണ് വിദേശ താരങ്ങള്‍. ഇതില്‍ തന്നെ രണ്ടു പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ പരമാവധി വാങ്ങിക്കാന്‍ സാധിക്കുന്ന കളിക്കാരുടെ എണ്ണം 70 മാത്രമാണ്. ഇതിലാവട്ടെ 30 പേര്‍ വിദേശ താരങ്ങളായിരിക്കുകയും വേണം.

ROHAN KUNNUMMAL

ഏറ്റവുമധികം താരങ്ങളെ ലേലത്തില്‍ ആവശ്യം രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. 12 താരങ്ങളെ പുതിയ സീസണില്‍ അവര്‍ക്കു ടീമിലേക്കു വേണം. ലേലത്തില്‍ കൂടുതല്‍ പണം പഴ്‌സിലുള്ളതാവട്ടെ മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനാണ്. 38.15 കോടി രൂപ അവരുടെ പഴ്‌സില്‍ ഇപ്പോള്‍ ബാക്കിയുണ്ട്. 20 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെയാണ് താരങ്ങളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്നുള്ള കളിക്കാരും ലേലത്തെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എട്ടു മലയാളി താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ക്കു ഏതെങ്കിലും ടീമിലേക്കു നറുക്കുവീഴാന്‍ സാധ്യതയുണ്ട്. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യരാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളി താരം. 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി സന്ദീപ് നല്‍കിയിട്ടുള്ളത്. 14ാമത്തെ സെറ്റിലാണ് ലേലത്തില്‍ താരത്തിന്റെ പേര് വിളിക്കപ്പെടുക.

സന്ദീപ് കഴിഞ്ഞാല്‍ ലേലത്തില്‍ ഉയര്‍ന്ന തുകയുള്ള മറ്റു രണ്ടു മലയാളി താരങ്ങള്‍ പേസര്‍ ബേസില്‍ തമ്പിയും സ്പിന്നര്‍ എസ് മിഥുനുമാണ്. ഇരവരുടെയും അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. ലേലത്തില്‍ ബേസില്‍ 18ാം സെറ്റിലും മിഥുന്‍ 19ാം സെറ്റിലുമാണുള്ളത്.

KM ASIF

കേരളത്തിന്റെ ശേഷിച്ച അഞ്ചു താരങ്ങളുടെയും അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. രോഹന്‍ കുന്നുമ്മല്‍ (20 ലക്ഷം രൂപ, സെറ്റ് 6), സല്‍മാന്‍ നിസാര്‍ (20 ലക്ഷം രൂപ, സെറ്റ് 15), പിഎ അബ്ദുള്‍ ബാസിത്ത് (20 ലക്ഷം രൂപ, സെറ്റ് 16), വൈശാഖ് ചന്ദ്രന്‍ (20 ലക്ഷം രൂപ, സെറ്റ് 16), കെഎം ആസിഫ് (20 ലക്ഷം രൂപ സെറ്റ് 18) എന്നിവരാണ് ഈ താരങ്ങള്‍.

ഇവരില്‍ സന്ദീപ്, ബേസില്‍, രോഹന്‍, ആസിഫ് എന്നിവര്‍ക്കു ലേലത്തില്‍ ഓഫര്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സന്ദീപും ബേസിലും ആസിഫും ഇതിനകം ഐപിഎല്ലില്‍ കളിച്ചു കഴിഞ്ഞവരാണെങ്കില്‍ രോഹന്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്.

കേരളത്തിനു വേണ്ടി ഓപ്പണറായി സ്ഥിരയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രോഹന്‍ കഴിഞ്ഞ ലേലത്തിലും രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി എട്ടു കളിയില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 240 റണ്‍സ് രോഹന്‍ സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Monday, December 18, 2023, 13:57 [IST]
Other articles published on Dec 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+