For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 11 പന്തില്‍ 10, പിന്നെ കാര്‍ത്തിക് ഷോ; മുംബൈയില്‍ തീപാറി; ടി20 ലോകകപ്പ് കളിക്കുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 197 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. മോശം തുടക്കത്തിന് ശേഷം ഫഫ് ഡുപ്ലെസിസ് (61), രജത് പാട്ടീധാര്‍ (50), ദിനേഷ് കാര്‍ത്തിക് (53*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ആര്‍സിബി വമ്പന്‍ ടോട്ടലിലേക്കെത്തിയത്. ഇതില്‍ എടുത്തു പറയേണ്ടത് ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ് വെടിക്കെട്ടാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് ആറാം നമ്പറിലാണ് ബാറ്റു ചെയ്യാനെത്തിയത്. പതിയ തുടങ്ങിയ കാര്‍ത്തിക് പിന്നീട് കത്തിക്കയറുകയായിരുന്നു. 23 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കാര്‍ത്തികിന്റെ വെടിക്കെട്ട്. അവസാന ഓവറില്‍ 17 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെ തിരിച്ചുവിളിക്കേണ്ടി വരുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനം നടത്താന്‍ കാര്‍ത്തിക് ഇപ്പോഴും അസാധ്യ മികവ് കാട്ടുന്നു. വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ കഴിവുള്ള കാര്‍ത്തിക് ഡെത്തോവറുകളിലാണ് കൂടുതല്‍ അപകടകാരി. ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കിയ കാര്‍ത്തിക് തന്റെ അവസാന സീസണ്‍ ആഘോഷമാക്കുകയാണെന്ന് പറയാം. ഭയമില്ലാതെ കളിക്കാനും മികച്ച ടൈമിങ്ങോടെ ബാറ്റുചെയ്യാനും കഴിവുള്ള താരമാണ് കാര്‍ത്തിക്.

തേര്‍ഡ് മാനിലൂടെ ബൗണ്ടറി നേടാന്‍ കാര്‍ത്തിക് അസാധ്യ മികവ് കാട്ടുന്നു. ആകാശ് മധ് വാളിന്റെ ഒരോവറില്‍ തേര്‍ഡ് മാന്‍ പൊസിഷനില്‍ നാല് ബൗണ്ടറിയാണ് കാര്‍ത്തിക് നേടിയത്. ഫീല്‍ഡറെ വിന്യസിച്ചിട്ട് പോലും കാര്‍ത്തികിന്റെ ബൗണ്ടറി തടയാന്‍ സാധിച്ചില്ല. ആദ്യത്തെ 11 പന്തില്‍ 10 റണ്‍സാണ് കാര്‍ത്തിക് നേടിയത്. പിന്നീട് കളിച്ച 12 പന്തില്‍ നിന്ന് 43 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. എല്ലാത്തരം ഷോട്ടും അനായാസം കളിക്കുന്ന കാര്‍ത്തികിന് സ്പിന്നര്‍മാരെ നേരിടാന്‍ സവിശേഷമായ മികവുണ്ട്.

jasprit bumrah

ഡെത്തോവറില്‍ ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന കാര്‍ത്തിക് ടി20 ലോകകപ്പിലേക്ക് വീണ്ടും സര്‍പ്രൈസായി എത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. സാധ്യത കുറവാണെങ്കിലും കാര്‍ത്തികിന്റെ പ്രകടനം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ്. രജത് പാട്ടീധാര്‍ 26 പന്തില്‍ 50 റണ്‍സുമായി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. മോശം ഫോമിലായിരുന്ന രജത് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ അവസരത്തിനൊത്ത് ഉയര്‍ന്നു.

ആര്‍സിബിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിന് വേഗം കൂട്ടിയത് രജത്തിന്റെ പ്രകടനമാണ്. നായകന്‍ ഫഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സുമായി നായകന്റെ പ്രകടനം പുറത്തെടുത്തു. 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ഡുപ്ലെസിസ് കസറിയത്. എന്നാല്‍ ആര്‍സിബിയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കസറാനായില്ല. വിരാട് കോലി 9 പന്തില്‍ 3 റണ്‍സാണ് നേടിയത്. ഓപ്പണറായി ഇറങ്ങിയ കോലിയെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ 4 പന്ത് നേരിട്ട് ഡെക്കിന് പുറത്തായി.

സീസണിലെ മൂന്നാം ഡെക്ക് നേരിട്ട മാക്‌സ് വെല്‍ ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കിന് പുറത്തായവരുടെ പട്ടികയില്‍ തലപ്പത്തേക്കെത്തി. അഞ്ച് മത്സരത്തില്‍ നിന്ന് 32 റണ്‍സാണ് മാക്‌സ് വെല്ലിന് നേടാനായത്. വമ്പനടിക്കാരന്‍ മഹിപാല്‍ ലോംറോര്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിയെ ഞെട്ടിച്ചത്. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് ബുംറ നേടിയത്.

Story first published: Thursday, April 11, 2024, 22:09 [IST]
Other articles published on Apr 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+