Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 19 ബോളില്‍ 29, ജയിച്ചപ്പോള്‍ 31 ബോളില്‍ 71! ഗിയര്‍ മാറ്റിയ സഞ്ജു, കോലി കണ്ടുപഠിക്കട്ടെ

ലഖ്‌നൗ: ഒരു ബാറ്ററെന്ന നിലയില്‍ എത്ര മാത്രം പക്വത താന്‍ നേടിക്കഴിഞ്ഞുവെന്നു തെളിയിക്കുന്നതായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഗംഭീര ഇന്നിങ്്‌സ്. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് സാഹചര്യത്തിനു അനുസരിച്ച് ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നായിരുന്നു. ക്രീസിലെത്തിയാല്‍ പലപ്പോഴും ആദ്യ ബോളില്‍ തന്നെ ആഞ്ഞടിക്കാന്‍ ശ്രമിച്ച് സഞ്ജു വിക്കറ്റ് കളഞ്ഞുകുളിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പക്ഷെ ഈ സീസണില്‍ ഈയൊരു അബദ്ധം ഒരിക്കല്‍പ്പോലും അദ്ദേഹത്തില്‍ നിന്നും കാണാനായിട്ടില്ല.

എല്‍എസ്ജിക്കെതിരേ ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റ് വീണപ്പോഴും സഞ്ജു പതറിയില്ല. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന ശേഷം അവസാന ഘട്ടത്തിലേക്കു തകര്‍ത്തടിക്കുകയാണ് അദ്ദേഹം ചെയ്തത്. ടി20യില്‍ ഒരു ബാറ്റര്‍ക്കു സ്ലോ തുടക്കത്തിനു ശേഷവും എങ്ങനെ ഗിയര്‍ മാറ്റി ഹീറോയാവാന്‍ സാധിക്കുമെന്നതിനു ഉത്തമ ഉദാഹരണമാണ് ഈ ഇന്നിങ്‌സ്. 33 ബോളില്‍ 71 റണ്‍സോടെ കളിയില്‍ സഞ്ജു പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഏഴു ഫോറുകളും നാലു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.

SANJU SAMSON

ടെസ്റ്റ് ശൈലിയില്‍ തുടങ്ങിയ ശേഷം അവസാന ഘട്ടത്തിലേക്കു ടി20 ശൈലിയിലേക്കു സമര്‍ഥമായി ഗിയര്‍ മാറ്റുന്ന സഞ്ജുവിനെയാണ് നമുക്കു കാണാന്‍ സാധിക്കുക. ഈ സീസണില്‍ സ്ലോ സ്‌ട്രൈക്ക് റേറ്റ് കാരണം ഏറെ പഴികേട്ടു കൊണ്ടിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിങ് ഇതിഹാസം വിരാട് കോലിയടക്കമുള്ളവര്‍ക്കു മാതൃകയാക്കാവുന്ന ഇന്നിങ്‌സാണ് ഇതെന്നു നിസംശയം പറയാന്‍ കഴിയും.

പവര്‍പ്ലേ തീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ ജോസ് ബട്‌ലര്‍ (34) പുറത്തായതിനെ തുടര്‍ന്നു എല്‍എസ്ജിക്കെതിരേ സഞ്ജുവിനു നേരത്തേ ക്രീസില്‍ എത്തേണ്ടതായി വന്നിരുന്നു. തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാളും (24) മടങ്ങിയതോടെ റോയല്‍സ് ശരിക്കും ഞെട്ടി. ഇംപാക്ട് പ്ലെയറായി റിയാന്‍ പരാഗാണ് തുടര്‍ന്നു ക്രീസിലെത്തിയത്. മുന്‍ മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പരാഗ് ഇതാവര്‍ത്തിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടോവറിനിടെ പരാഗും (14) പുറത്തായി.

SANJU SAMSON

ഇതോടെ റോയല്‍സ് ബാക്ക്ഫൂട്ടിലാവുകയും ചെയ്തു. ഈയൊരു ഘട്ടത്തിലാണ് ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ പക്വത ലോകം കണ്ടത്. വായുവിലൂടെ റിസ്‌ക്കി ഷോട്ടുകള്‍ക്കൊന്നും മുതിരാതെ സിംഗിളും ഡബിളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. മോശം ബോളുകളില്‍ ഗ്രൗണ്ട് ഷോട്ടുകളിലൂടെ ഫോര്‍ കണ്ടെത്താനും സഞ്ജു ശ്രദ്ധിച്ചു. ധ്രുവ് ജുറേലുമായി ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്.

ആദ്യത്തെ 19 ബോളുകള്‍ നേരിട്ടപ്പോള്‍ സഞ്ജു നേടിയത് 29 റണ്‍സ് മാത്രമായിരുന്നു. അവസാനത്തെ അഞ്ചോവറിലാണ് അദ്ദേഹം ബാറ്റിങില്‍ ടോപ്പ് ഗിയറിലേക്കു കയറിയത്. 15 ഓവറുകള്‍ പിന്നിട്ടപ്പോല്‍ റോയല്‍സ് മൂന്നിന് 144 റണ്‍സെന്ന നിലയിലായിരുന്നു. അവസാന 30 ബോളില്‍ റോയല്‍സിനു ജയിക്കാന്‍ ആവശ്യം 53 റണ്‍സ്. തുടര്‍ന്നാണ് സഞ്ജു തനിനിറം പുറത്തെടുത്തത്. അടുത്ത 14 ബോളില്‍ 42 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഇതിനിടെ സീസണിലെ നാലാമത്തെ ഫിഫ്റ്റിയും സഞ്ജു പൂര്‍ത്തിയാക്കി.

രവി ബിഷ്‌നോയ് എറിഞ്ഞ 16ാം ഓവില്‍ രണ്ടു ഫോറും ഒരു സിക്‌സറും സഞ്ജു പറത്തി. മൊഹ്‌സിന്‍ ഖാന്റെ 18ാം ഓവറില്‍ രണ്ടു സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്. സിക്‌സറിലൂടെയായിരുന്നു സഞ്ജു ഫിഫ്റ്റിയും കണ്ടെത്തിയത്. യഷ് ടാക്കൂര്‍ എറിഞ്ഞ 19ാമത്തെ ഓവറില്‍ അഞ്ചാമത്തെ ബോളില്‍ ഫോറും അടുത്ത ബോളില്‍ സിക്‌സറും പായിച്ച് സഞ്ജു ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

Story first published: Sunday, April 28, 2024, 11:46 [IST]
Other articles published on Apr 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+