Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗ്രീനിനെ ആര്‍സിബി വാങ്ങേണ്ടിയിരുന്നില്ല, കാട്ടിയത് മണ്ടത്തരം! കാരണങ്ങളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലം നടക്കാനിരിക്കെ നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക എല്ലാ ടീമുകളും പുറത്തുവിട്ടിരിക്കുകയാണ്. ചില അപ്രതീക്ഷിത കൈമാറ്റങ്ങളാണ് അവസാന നിമിഷം സംഭവിച്ചത്. അതിലൊന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കും അവസാന സീസണില്‍ റണ്ണറപ്പുകളാക്കി മാറ്റുകയും ചെയ്ത നായകനാണ് ഹാര്‍ദിക്.

എന്നാല്‍ അവസാന നിമിഷം ഗുജറാത്ത് വിട്ട് ഹാര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഈ വമ്പന്‍ കൈമാറ്റത്തിന് കാരണമായത് മുംബൈയില്‍ നിന്ന് കാമറൂണ്‍ ഗ്രീന്‍ ആര്‍സിബിയിലേക്ക് പോയതാണ്. 17.5 കോടിക്കാണ് ഈ കൈമാറ്റം നടന്നിരിക്കുന്നത്. ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത ആര്‍സിബി വലിയ പ്രതീക്ഷയാണ് ഗ്രീനില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ ആര്‍സിബി ഗ്രീനിനെ സ്വന്തമാക്കിയത് മണ്ടന്‍ തീരുമാനമാണെന്ന് തന്നെ പറയാം.

ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരം ഗ്രീനിനായി മുടക്കിയ തുക അല്‍പ്പം കൂടിപ്പോയെന്നതാണ്. 17.5 കോടിയെന്ന വലിയ തുക ഗ്രീനിന് നല്‍കിയതോടെ ആര്‍സിബിയുടെ പേഴ്‌സിലും അത് വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇത്തവണ ആര്‍സിബി ബൗളിങ് നിരയില്‍ വലിയ പൊളിച്ചെഴുത്താണ് പദ്ധതിയിട്ടിരിക്കുന്നത്. ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്‍ഡു ഹസരങ്ക എന്നിവരെയെല്ലാം ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്.

ഇതോടെ ആര്‍സിബിക്ക് ബൗളിങ് നിരയിലേക്ക് സൂപ്പര്‍ താരങ്ങളെ ആവശ്യമാണ്. ബാറ്റിങ് കരുത്ത് ആര്‍സിബിക്കുണ്ടെങ്കിലും ബൗളിങ് നിരയിലേക്ക് മികച്ച മൂന്ന് താരങ്ങളെയെങ്കിലും ആര്‍സിബിക്ക് ആവശ്യമാണ്. മികച്ച ബൗളര്‍മാരെ കൊണ്ടുവരണമെങ്കില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഗ്രീനിനെപ്പോലൊരു താരത്തിനുവേണ്ടി ഇത്രയും അധികം തുക മുടക്കേണ്ടിയിരുന്നില്ല. അവസാന സീസണില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ഗ്രീനിന് സാധിച്ചിരുന്നില്ല.

cameron green

രണ്ടാമത്തെ കാര്യം ഗ്രീനിനെ കളിപ്പിക്കുകയെന്നത് ആര്‍സിബിക്ക് എളുപ്പമാവില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ ബാറ്റിങ് നിരയിലുണ്ടാവും. ഇംഗ്ലണ്ട് പേസര്‍ റീസി ടോപ്ലിയും ആര്‍സിബിക്കൊപ്പമുണ്ട്. ബൗളിങ് നിരയിലേക്ക് രണ്ട് വിദേശ താരങ്ങളെയെങ്കിലും ആര്‍സിബിക്ക് കൊണ്ടുവരേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ പ്ലേയിങ് 11ല്‍ ഗ്രീനിനെ ഉള്‍പ്പെടുക ആര്‍സിബിക്ക് പ്രയാസമാവും. ബൗളറെന്ന നിലയില്‍ തല്ലുകൊള്ളിയാണ് ഗ്രീന്‍.

അതുകൊണ്ടുതന്നെ ബൗളറെന്ന നിലയില്‍ താരത്തില്‍ വലിയ പ്രതീക്ഷ വെക്കാനാവില്ല. ബംഗളൂരുവിലെ പിച്ചില്‍ റണ്ണൊഴുകുമെന്നതിനാല്‍ ഗ്രീനിനെപ്പോലൊരു ബൗളറെ ഉപയോഗിക്കുക പ്രയാസമാവും. അതുകൊണ്ടുതന്നെ ഗ്രീനിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് കൊണ്ടുവന്നത് ആര്‍സിബിക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. ഗ്രീനിനെ ടോപ് ഓഡറില്‍ കളിപ്പിക്കാത്ത പക്ഷം ബാറ്റിങ്ങില്‍ വലിയ പ്രകടനം നടത്താന്‍ സാധിച്ചേക്കില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഗ്രീനിന് കഴിവുണ്ട്.

എന്നാല്‍ മധ്യനിരയില്‍ കളിപ്പിച്ചാല്‍ ഇതേ മികവ് കാട്ടാനായേക്കില്ല. ആര്‍സിബിയാണ് കൂടുതല്‍ പണം നിലവില്‍ പേഴ്‌സിലുള്ള ടീമുകളിലൊന്ന്. മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേയും ആര്‍സിബിക്ക് അത്യാവശ്യമാണ്. വിരാട് കോലി ടീമിന്റെ നെടുന്തൂണായുണ്ട്. ദിനേഷ് കാര്‍ത്തികിനെ ആര്‍സിബി നിലനിര്‍ത്തിയത് മണ്ടന്‍ തീരുമാനമാണ്. ഏറെ നാളുകളായി കളത്തിന് പുറത്താണ് കാര്‍ത്തിക്. ഇപ്പോള്‍ കമന്റേറ്ററായും അദ്ദേഹം കരിയര്‍ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്‍ത്തികിനെ നിലനിര്‍ത്തിയത് മണ്ടത്തരമാണ്.

ഗ്രീനിന്റെ വരവ് ആര്‍സിബിയെ കാര്യമായി തുണക്കില്ലെന്നതാണ് വസ്തുത. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരങ്ങളെല്ലാം ആര്‍സിബിക്കൊപ്പം നിരാശപ്പെടുത്തിയതാണ് ചരിത്രം. അതുകൊണ്ടുതന്നെ ഗ്രീനിന്റെ വരവ് ആര്‍സിബിക്ക് വലിയ ജയങ്ങള്‍ നേടിക്കൊടുക്കുമെന്ന് കരുതാനാവില്ല. എല്ലാത്തവണയും മികച്ച ബൗളര്‍മാരുടെ അഭാവമാണ് ആര്‍സിബിക്ക് തിരിച്ചടിയാവുന്നത്. ഇത്തവണയും അത് സംഭവിക്കാതിരിക്കുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, November 28, 2023, 10:03 [IST]
Other articles published on Nov 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+