For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് മുംബൈ വിടും, പിന്‍ഗാമിയായി പൃഥ്വി! ഓപ്പണിങ്ങില്‍ കസറും- കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. രണ്ടാഴ്ച മാത്രമാണ് ഐപിഎല്ലിലേക്ക് ദൂരം. പല കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ എടുത്തു പറയേണ്ടത് ഈ സീസണിന് ശേഷം മെഗാ താരലേലം വരുന്നുണ്ടെന്നതാണ്. നിലവിലെ ടീമിനൊപ്പം കപ്പടിക്കാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. മെഗാ താരലേലത്തിലൂടെ വലിയ മാറ്റം ടീമുകളിലുണ്ടായേക്കും.

അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് എത്തുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്. വരുന്ന സീസണോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടും. നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയതോടെ താരം ടീം മാനേജ്‌മെന്റുമായി അഭിപ്രായ ഭിന്നതയിലാണ്. മെഗാ ലേലത്തിലൂടെ ടീം വിടാനാവും രോഹിത് ശര്‍മ ആഗ്രഹിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെല്ലാം രോഹിത്തിനെ വാങ്ങാന്‍ താല്‍പര്യം കാട്ടിയിട്ടുണ്ട്.

എന്നാല്‍ രോഹിത്തിനെപ്പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടീം വിടുമ്പോള്‍ ഓപ്പണിങ്ങില്‍ പകരം ആരെന്നതാണ് വലിയ ചോദ്യം. മുംബൈ നോട്ടമിടുന്ന പ്രധാന താരം പൃഥ്വി ഷായാവും. മുംബൈക്കാരനായ പൃഥ്വി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. എന്നാല്‍ വരുന്ന സീസണോടെ പൃഥ്വി ഡല്‍ഹി വിടാന്‍ സാധ്യതയുണ്ട്. മുംബൈ പൃഥ്വിയെ രോഹിത്തിന്റെ പകരക്കാരനാക്കുന്നത് മികച്ച തീരുമാനമായിരിക്കും. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം.

ഒന്നാമത്തെ കാര്യം ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് എന്നതാണ്. ഏത് ബൗളറേയും വലുപ്പം നോക്കാതെ കടന്നാക്രമിക്കാന്‍ പൃഥ്വിക്ക് സാധിക്കും. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന പൃഥ്വിക്ക് സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കുണ്ട്. ടി20 താരങ്ങള്‍ക്ക് വേണ്ട മനോഭാവമുള്ള ബാറ്റ്‌സ്മാനാണ് പൃഥ്വി. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ അദ്ദേഹത്തിന്റെ ശൈലി ക്ലിക്കാവുന്നതാണ്. ബാറ്റ്‌സ്മാനെന്ന നിലയിലെ മികവ് ഇതിനോടകം പൃഥ്വി തെളിയിച്ചതാണ്.

prithvi shaw

രോഹിത്തിന്റെ അതേ ശൈലിയില്‍ കളിക്കാന്‍ പൃഥ്വിക്ക് മികവുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ഉത്തമ പകരക്കാരനായി മാറാന്‍ പൃഥ്വിക്ക് സാധിച്ചേക്കും. മറ്റൊരു കാര്യം പവര്‍പ്ലേയിലെ മികവാണ്. പവര്‍ പ്ലേയില്‍ ന്യൂബോളില്‍ ബാറ്റുചെയ്യുകയെന്നത് എളുപ്പമല്ല. പിച്ചിന്റെ സ്വഭാവം പെട്ടെന്ന് തന്നെ മനസിലാക്കി കളി ശൈലി മാറ്റേണ്ടതായുണ്ട്. ഈ മികവ് പൃഥ്വിക്കുണ്ട്. ഫീല്‍ഡിങ് നിയന്ത്രണം മുതലാക്കി കളിക്കാന്‍ കഴിവുള്ളവനാണ് പൃഥ്വിയെന്ന് നിസംശയം പറയാം.

രോഹിത്തിനെപ്പോലെ അവസാനംവരെ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നവനാണ് പൃഥ്വി ഷായെന്ന് പറയാനാവില്ല. എന്നാല്‍ ക്രീസില്‍ നില്‍ക്കുന്ന സമയത്തിടത്തോളം എതിരാളികളെ വിറപ്പിക്കാന്‍ പൃഥ്വിക്ക് സാധിക്കും. മൂന്നാമത്തെ കാര്യം ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവാണ്. മത്സരത്തില്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ് പൃഥ്വി. രോഹിത് ശര്‍മയും സമാന മികവുള്ള താരമാണ്. ആദ്യത്തെ ആറോവറിനുള്ളില്‍ കളിയുടെ ഗതി മാറ്റാന്‍ പൃഥ്വിക്ക് സാധിക്കും.

എന്നാല്‍ രോഹിത്തിനെപ്പോലെ സ്ഥിരത അവകാശപ്പെടാന്‍ പൃഥ്വിക്കാവില്ല. തന്റേതായ ദിവസം കടന്നാക്രമിക്കാന്‍ ശേഷിയുണ്ടെന്നതാണ് പൃഥ്വിയുടെ സവിശേഷത. എന്നാല്‍ രോഹിത്തിനെപ്പോലെ അവസാനംവരെ ബാറ്റുചെയ്യുക പൃഥ്വിക്ക് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. കുറഞ്ഞ പന്തുകളില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടാന്‍ പൃഥ്വി ഷാക്ക് കഴിവുണ്ട്.

താരത്തിന്റെ ഫിറ്റ്‌നസ് അല്‍പ്പം പ്രശ്‌നമാണ്. സമീപകാലത്തെ ഫോമും വളരെ മികച്ചതാണെന്ന് പറയാനാവില്ല. എന്നാല്‍ ശൈലിയും പ്രകടനവും നോക്കുമ്പോള്‍ രോഹിത് മുംബൈ വിട്ടാല്‍ ഏറ്റവും അനുയോജ്യനായ പകരക്കാരന്‍ പൃഥ്വി ഷായാണെന്ന് തന്നെ പറയാം.

Story first published: Monday, March 4, 2024, 15:11 [IST]
Other articles published on Mar 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+