Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അതുറപ്പായി, ഈ സീസണോടെ രോഹിത് മുംബൈ വിടും! പുതിയ തട്ടകം ഏത്?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സില്‍ വിവാദം പുകയുകയാണ്. രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് മാറ്റിയ മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ഹാര്‍ദിക് വരുന്ന സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ മുംബൈ വലിയ പ്രതിസന്ധിയെ മുന്നില്‍ക്കാണുകയാണ്.

മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനായിട്ടും രോഹിത് ശര്‍മയെ യാതൊരു മുന്നറിയിപ്പുമില്ലാതെ നായകസ്ഥാനത്ത് നിന്ന് നീക്കിയതില്‍ മുംബൈ ടീമിലെ സീനിയര്‍ താരങ്ങള്‍ക്കും അതൃപ്തിയുണ്ട്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമെല്ലാം ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കിയതോടെതന്നെ അദ്ദേഹം മുംബൈ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഹിത് ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നു എന്നതാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈ പങ്കുവെക്കുന്ന പോസ്റ്ററുകളില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കുന്നത്. ഏറ്റവും ഒടുവിലായി ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മയുടെ ചിത്രം ഒഴിവാക്കിയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

നായകന്‍ രോഹിത് ശര്‍മയായിട്ടും കെ എല്‍ രാഹുലിനെ നായകനെന്ന തോന്നിപ്പിക്കുന്ന തരത്തിലാണ് മുംബൈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് രോഹിത്തിനെ മുംബൈ ഒഴിവാക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ്. രോഹിത്തിനെ അപമാനിക്കുന്ന തരത്തിലാണ് മുംബൈ ടീമിന്റെ പ്രതികരണങ്ങളും നടപടികളും. ഇതില്‍ രോഹിത് ശര്‍മക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം. എന്നാല്‍ പരസ്യ പ്രതികരണങ്ങളിലേക്ക് രോഹിത് ഇതുവരെ കടന്നിട്ടില്ല.

rohit sharma, hardik pandya

രോഹിത് ശര്‍മ മുംബൈ വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. തന്നോട് ആലോചിക്കാതെയാണ് നായകസ്ഥാനത്ത് നിന്ന് മുംബൈ നീക്കിയതെന്ന സൂചനകള്‍ രോഹിത് നല്‍കിയിരുന്നു. കൂടാതെ രോഹിത് ശര്‍മയുടെ ആരാധകരും അദ്ദേഹം മുംബൈ വിടണമെന്ന് ആഗ്രഹിക്കുന്നു. മുംബൈ ഇന്ത്യന്‍സ് രോഹിത്തിനെ അപമാനിച്ചുവെന്നാണ് ആരാധക പക്ഷം. അതുകൊണ്ടാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ വലിയൊരു പക്ഷം ആരാധകര്‍ മുംബൈയെ അണ്‍ഫോളോ ചെയ്തത്.

നിലവില്‍ മുംബൈയുടെ ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 35കാരനായ രോഹിത്തിനെ സംബന്ധിച്ച് പുതിയൊരു ടീമിലേക്കെത്തി ടീമിലെ സജീവ താരമാവുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ മുംബൈ രോഹിത്തിനെ അപമാനിക്കുന്ന നീക്കം തുടരുന്നതിനാല്‍ അദ്ദേഹം ടീം വിടാന്‍ സാധ്യത കൂടുതലാണ്. മുംബൈ രോഹിത്തിനെ ടീമില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് സൂചന. ഈ സീസണിന് ശേഷം മെഗാ താരലേലം വരാന്‍ പോവുകയാണ്.

അപ്പോള്‍ എന്തായാലും മുംബൈ രോഹിത്തിനെ ഒഴിവാക്കും. അതുകൊണ്ടുതന്നെ ഈ നാണക്കേടിന് കാത്തുനില്‍ക്കാതെ രോഹിത് തന്നെ മുംബൈ വിടണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മുംബൈ വിട്ടാല്‍ രോഹിത് എങ്ങോട്ട് പോകുമെന്നതാണ് പ്രധാന ചോദ്യം. സിഎസ്‌കെയിലേക്ക് മുംബൈ പോകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈയുടെ സൂപ്പര്‍ താരങ്ങളായിരുന്ന ഹര്‍ഭജന്‍ സിങ്ങും അമ്പാട്ടി റായിഡുവും പിന്നീട് സിഎസ്‌കെയ്ക്കായി കളിച്ചിരുന്നു.

രോഹിത് ശര്‍മ ആര്‍സിബിയിലേക്ക് പോകണമെന്നും വിരാട് കോലിക്കൊപ്പം കളിക്കുകയും ആര്‍സിബിയെ കന്നി കിരീടത്തിലേക്കെത്തിക്കണമെന്നും ആഗ്രഹിക്കുന്ന ആരാധകരും ഏറെയാണ്. എന്തായാലും വരുന്ന സീസണോടെ രോഹിത് മുംബൈ വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രോഹിത്തിന്റേതായതിനാല്‍ കാത്തിരുന്ന് കാണാം.

Story first published: Sunday, January 14, 2024, 15:05 [IST]
Other articles published on Jan 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+