Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കിന് എളുപ്പമല്ല, മുംബൈയില്‍ മൂന്ന് വെല്ലുവിളി കാത്തിരിക്കുന്നു! അറിയാം

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യ പടിയിറങ്ങിയിരിക്കുകയാണ്. 10 വര്‍ഷം മുംബൈയെ നയിക്കുകയും അഞ്ച് കിരീടം നേടിക്കൊടുക്കുകയും ചെയ്ത ശേഷം രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. പകരം ഗുജറാത്ത് ടൈറ്റന്‍സ് വിട്ടുവന്ന ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ നായകനാക്കിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കിരീടം ചൂടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു.

എന്നാല്‍ മുംബൈയിലെത്തുമ്പോള്‍ ഈ മികവ് ആവര്‍ത്തിക്കുക എളുപ്പമാവില്ല. മുംബൈയില്‍ ഹാര്‍ദിക്കിനെ കാത്ത് ചില വെല്ലുവിളികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മികച്ച ടീം സൃഷ്ടിക്കുകയെന്നതാണ്. നിലവിലെ മുംബൈ ടീമിനെ പഴയ ടീമിന്റെ മികവിനോട് ചേര്‍ത്ത് നിര്‍ത്താവുന്നതല്ല. രോഹിത് ശര്‍മ, കറെന്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം കളിച്ചിരുന്നപ്പോഴുള്ള മുംബൈയുടെ മികവ് ഇപ്പോഴില്ല.

rohit sharma

ബൗളിങ് നിര ദുര്‍ബലമാണ്. ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ ബൗളിങ്ങില്‍ മറ്റാരുമില്ല. സ്പിന്‍ നിരയെല്ലാം വളരെ ശോകം. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന്റെ മുന്നിലെ ആദ്യത്തെ വെല്ലുവിളി മികച്ച ടീമിനെ പടുത്തുയര്‍ത്തുകയെന്നതാണ്. മികച്ച ഓള്‍റൗണ്ടര്‍മാരേയും മികച്ച ബൗളര്‍മാരേയും മുംബൈക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ ആദ്യം കരുത്തുറ്റ ടീമിനെ സൃഷ്ടിക്കുകയെന്നതാണ് ഹാര്‍ദിക്കിന്റെ മുന്നിലെ വലിയ വെല്ലുവിളി.

രണ്ടാമത്തെ കാര്യം ടീമിനുള്ളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ്. അവസാന സീസണില്‍ ഗുജറാത്തിന്റെ നായകനായിരിക്കെ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സിനെ പരിഹസിച്ചിരുന്നു. ഇതിനെതിരേ രോഹിത് ശര്‍മയടക്കം രംഗത്തെത്തിയിരുന്നു. വളര്‍ത്തി വലുതാക്കിയ രോഹിത്തിനെയും മുംബൈ ഇന്ത്യന്‍സിനേയും ഹാര്‍ദിക് അധിക്ഷേപിച്ചുവെന്ന വികാരം ആരാധകര്‍ക്കുള്ളിലുണ്ട്. ഹാര്‍ദിക്കിന്റെ മടങ്ങിവരവില്‍ സൂര്യകുമാര്‍ യാദവിനും ജസ്പ്രീത് ബുംറക്കും അതൃപ്തിയുണ്ട്.

അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങളെയെല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോവുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നായകസ്ഥാനം നഷ്ടമായ രോഹിത്തിനെ ഹാര്‍ദിക് എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കാത്തിരുന്ന് കണ്ടറിയണം. ടീമിനുള്ളില്‍ ഒത്തിണക്കം സൃഷ്ടിക്കുക ഹാര്‍ദിക്കിന് വെല്ലുവിളിയാണെന്ന കാര്യം ഉറപ്പാണ്. മൂന്നാമത്തെ കാര്യം സ്വന്തം ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നതാണ്. അടിക്കടി പരിക്കേല്‍ക്കുന്ന താരമാണ് ഹാര്‍ദിക്.

നിലവില്‍ അദ്ദേഹം പരിക്കേറ്റ് ടീമിന് പുറത്താണ്. മുംബൈയുടെ നായകനാവുമ്പോള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഹാര്‍ദിക് കൂടുതല്‍ ശ്രദ്ധ നല്‍കണം. നായകനെന്ന നിലയില്‍ മാത്രമല്ല ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ മികവ് മുംബൈക്ക്വ ആവശ്യമാണ്. ഇത് നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുകയെന്നത് ഹാര്‍ദിക്കിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. ടീമിനുള്ളില്‍ മികച്ച ഫിറ്റ്‌നസ് അന്തരീക്ഷം കൊണ്ടുവരേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.

മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. അടുത്ത സീസണില്‍ ടീമിനെ പ്ലേ ഓഫിലെങ്കിലും എത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ വിമര്‍ശനം താരം നേരിടേണ്ടി വരും. ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും റണ്ണറപ്പുകളാക്കുകയും ചെയ്ത മികവ് മുംബൈയിലും ആവര്‍ത്തിക്കുകയെന്നത് ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണെന്ന് നിസംശയം പറയാം.

Story first published: Friday, December 15, 2023, 22:25 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+