Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാഹുല്‍ കളിച്ചത് ടെസ്റ്റ്! മറ്റുള്ളവരെയും കുഴപ്പത്തിലാക്കി, വിമര്‍ശിച്ച് ലീ

ലഖ്‌നൗ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ ഐപിഎല്‍ പോരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങ് സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. എല്‍എസ്ജി 98 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ കളിയില്‍ ടെസ്റ്റ് ശൈലിയില്‍ വളരെ വിരസമായ ഇന്നിങ്സാണ് അദ്ദേഹം കളിച്ചത്. 21 ബോളില്‍ മൂന്നു ഫോറടക്കം 25 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്താവുകയായിരുന്നു.

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ ഡിഫന്‍സീവ് ബാറ്റിങ് സമീപനത്തെ ലീ ചോദ്യം ചെയ്തത്. ക്രീസിന്റെ മറുഭാഗത്തുള്ളവരെയും രാഹുലിന്റെ ഇന്നിങ്‌സ് സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കെകെആറും എല്‍എസ്ജിയും തമ്മിലുള്ള കളിയില്‍ രണ്ടു ടീമുകളുകളിലെയും ഓപ്പണര്‍മാരുടെ പ്രകടനമെടുത്താല്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നു കാണാം. കൈകആറിന്റേതാണ് ശരിയായി വന്നതെന്നും ലീ പറഞ്ഞു.

KL RAHUL

വളരെ പെട്ടെന്നു തന്നെ കെകെആറിന്റെ ഓപ്പണര്‍മാര്‍ കടന്നാക്രമിക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. മറുഭാഗത്ത് എല്‍എസ്ജിയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍ രാഹുലായിരുന്നു. ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇതു ക്രീസിന്റെ മറുവശത്തുള്ളവരെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളില്‍ രാഹുലിന്റെ സ്‌ട്രൈക്ക്‌റേറ്റ് 129 ആയിരുന്നു. പിന്നീട് അതു 150ലേക്കും ഉയര്‍ന്നു.

ഇപ്പോള്‍ അദ്ദേഹം പഴയ സ്‌ട്രൈക്ക് റേറ്റിലേക്കേു തിരികെ വന്നിരിക്കുകയാണ്. കെകെആര്‍ ബൗളര്‍മാര്‍ വളരെ നന്നായിട്ടു തന്നെ ബൗള്‍ ചെയ്തു. രാഹുലില്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം പ്രതീക്ഷിച്ചതുപോലെ റണ്‍സ് അദ്ദേഹത്തിനു നേടാനായിട്ടില്ലെന്നും ലീ വിശദമാക്കി.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു നേരത്തേ മല്‍സരരംഗത്തുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു രാഹുല്‍. പക്ഷെ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്തത് ടീമില്‍ ഇടം പിടിച്ചത് റിഷഭ് പന്തും സഞ്ജു സാംസണുമാണ്. റിഷഭ്, സഞ്ജു എന്നിവരേക്കാള്‍ റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവയിലല്ലാം അദ്ദേഹത്തിന്റെ പ്രകടനം അത്ര ഗംഭീരമല്ല.

KL RAHUL

മാത്രമല്ല എല്‍എസ്ജിക്കു വേണ്ടി ഓപ്പണറായി കളിച്ചതും താരത്തിനു ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമാവാന്‍ കാരണമായി. ലോകകപ്പില്‍ മധ്യനിര ബാറ്ററായ വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു ആവശ്യം. ഈ റോളിലേക്കു ഏറ്റവും അനുയോജ്യരായവര്‍ റിഷഭും സഞ്ജുവും തന്നെയാണ്. ഇതും രാഹുലിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കി.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ രാഹുല്‍ അവിടെ നാലാംസ്ഥാനത്തുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നും 431 റണ്‍സാണ് ലഖ്‌നൗവിനു വേണ്ടി അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളത്. 39.18 ശരാശരിയില്‍ 141.31 സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

അതേസമയം, കെകെആറുമായുള്ള കഴിഞ്ഞ പോരാട്ടത്തില്‍ പൊരുതാന്‍ പോലുമാവാതെയാണ് എല്‍എസ്ജി കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വെറും 39 ബോളില്‍ 81 റണ്‍സ് വാരിക്കൂട്ടിയ സുനില്‍ നരെയ്‌നാണ് കെകെആറിനെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. റണ്‍ചേസില്‍ പൊരുതാന്‍ പോലുമാവാതെ എല്‍എസ്ജി വീഴുകയും ചെയ്തു. 16.1 ഓവറില്‍ 137 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.

Story first published: Monday, May 6, 2024, 13:46 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+