Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വാംഖഡെയില്‍ 11 ബോളില്‍ 12,! ഇതെന്ത് ഇംപാക്ട് പ്ലെയര്‍? രോഹിത് ബാധ്യത, വിമര്‍ശനം

മുംബൈ: ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശേഷം യാതൊരു ഇംപാക്ടുമില്ലാതെ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കൊല്‍ത്തത്ത നൈറ്റ്‌റൈഡേഴ്‌സുമായി വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ ഹിറ്റ്മാനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. ബാറ്റിങില്‍ ഇംപാക്ട് പ്ലെയറായെത്തി രോഹിത് ഇതിന്റെ ക്ഷീണം തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.

പക്ഷെ റണ്ണൊഴുകാറുള്ള വംഖഡെയിലെ പിച്ചില്‍ ടെസ്റ്റ് കളിക്കുന്ന രോഹിത്തിനെയാണ് ആരാധകര്‍ ഞെട്ടലോടെ കണ്ടത്. ഒടുവില്‍ 12 ബോളില്‍ 11 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയും ചെയ്തു. മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരായ ഒരു സിക്‌സര്‍ മാറ്റിനിര്‍ത്തിയാല്‍ രോഹിത്തിന്റെ ഇന്നിങ്‌സില്‍ എടുത്തു പറയാന്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

ROHIT SHARMA

ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി ക്രീസിലെത്തിയ ശേഷം തുടക്കം മുതല്‍ വളരെ ഡിഫന്‍സീവ് സമീപനമാണ് രോഹിത്തിന്റെ ബാറ്റിങില്‍ കാണപ്പെട്ടത്. വൈഭവ് അറോറയെറിഞ്ഞ ആദ്യത്തെ ഓവറില്‍ മൂന്നു ബോള്‍ നേരിട്ട അദ്ദേഹം നേടിയത് രണ്ടു റണ്‍സ് മാത്രം. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ അടുത്ത ഓവറില്‍ ഒരു ബോള്‍ പോലും രോഹിത്തിനു നേരിടാന്‍ അവസരം ലഭിച്ചതുമില്ല. ആദ്യ നാലു ബോളും ഇഷാനാണ് നേരിട്ടത്. ഓരോ ഫോറും സിക്‌സറും താരം നേരിട്ടെങ്കിലും നാലാമത്തെ ബോളില്‍ ക്ലീന്‍ ബൗള്‍ഡ്. പുതുതായി ക്രീസിലെത്തിയ നമാര്‍ ധിറാണ് അടുത്ത രണ്ടു ബോളും കളിച്ചത്.

അറോറയുടെ അടുത്ത ഓവറിലും ശാന്തനായാണ് രോഹിത് കാണപ്പെട്ടത്. ഒരു ബോള്‍ മാത്രം ഓവറില്‍ ലഭിച്ച അദ്ദേഹം സിംഗിളെടുത്തു. നാലാം ഓവറിലാണ് സ്റ്റാര്‍ക്കിനെതിരേ രോഹിത്തിന്റെ സിക്‌സര്‍ കണ്ടത്. മൂന്നാമത്തെ ബോള്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെ കിടിലനൊരു ഷോട്ടിലൂടെ അദ്ദേഹം സിക്‌സറിലെത്തിച്ചു.

തുടര്‍ന്നും തട്ടിയും മുട്ടിയുമെല്ലാം രോഹിത് മുന്നോട്ടു പോയി. ഒടുവില്‍ ആറാം ഓവറില്‍ സുനില്‍ നരെയ്‌ന് അദ്ദേഹം വിക്കറ്റും സമ്മാനിച്ചു. അഞ്ചാമത്തെ ബോളില്‍ പുള്‍ ഷോട്ട് കളിച്ച ഹിറ്റ്മാനെ മിഡ് വിക്കറ്റില്‍ മനീഷ് പാണ്ഡെ സിംപിള്‍ ക്യാച്ചിലൂടെ മടക്കുകയും ചെയ്തു.

വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ രോഹിത് നേരിടുന്നത്. ഇതെന്ത് ഇംപാക്ട് പ്ലെയര്‍? ഫീല്‍ഡിങില്‍ വിശ്രമം നല്‍കിയിട്ടും ബാറ്റിങില്‍ അതിന്റെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ രോഹിത്തിനായില്ല. ഇങ്ങനെയൊരാളെ ഇംപാക്ട് പ്ലെയറായി ഇറക്കണമോയെന്നു മുംബൈ ഒന്നുകൂടി ആലോചിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.

ROHIT SHARMA

ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ രോഹിത് ശര്‍മയുടെ മോശം ഫോം ഇന്ത്യക്കു വലിയ തിരിച്ചടി തന്നെയാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ അദ്ദേഹം നേടിയത് 70 റണ്‍സ് മാത്രം. 11, 4, 8, 6, 35 എന്നിങ്ങനെയാണ് സ്‌കോറുകള്‍. രോഹിത്തിന്റെ ഈ ഫോം ലോകകപ്പില്‍ ഇന്ത്യക്കു കനത്ത ആഘാതമായി മാറിയേക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്ലില്‍ 250 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവും മോശക്കാരന്‍ രോഹിക് ശര്‍മയാണ്. 17 സീസണുകള്‍ കളിച്ചിട്ടും അദ്ദേഹത്തിനു ഒരു സീസണില്‍ മാത്രമാണ് 500 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യാനായത്. 2013ലായിരുന്നു ഇത്. ഈ സീസണ്‍ രോഹിത്തിന്റെ മികച്ച സീസണായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ 330 റണ്‍സ് പോലും തികയ്ക്കാന്‍ പാടുപെടുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Friday, May 3, 2024, 22:52 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+