Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലിയും രോഹിത്തുമല്ല, ഫേവറിറ്റ് ക്യാപ്റ്റന്‍ സഞ്ജു! കാരണം പറഞ്ഞ് ചഹല്‍

ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടുള്ള മൂന്നു ഫ്രാഞ്ചൈസികളില്‍ ഫേവറിറ്റ് ക്യാപ്റ്റന്‍ ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് താരം. ഏഴു വര്‍ഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചതിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം റോയല്‍സിലേക്കു ചേക്കേറിയത്.

കന്നി സീസണില്‍ തന്നെ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കാനും ചഹലിനു സാധിച്ചു. 27 വിക്കറ്റുകളുമായി കഴിഞ്ഞ തവണ പര്‍പ്പിള്‍ ക്യാപ്പും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ തുടങ്ങിയ ചഹല്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കു കീഴില്‍ കളിച്ചതിനു ശേഷമാണ് ഇപ്പോള്‍ സഞ്ജു സാംസണിനു കീഴില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

YUZVENDRA CHAHAL- SANJU SAMSON

ഹ്യൂമന്‍ ഓഫ് ബോംബെ (Humans of Bombay) എന്ന യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോയിരുന്നു താരം ഫേവറിറ്റ് ക്യാപ്റ്റനെക്കുറിച്ച് മനസ്സ് തുറന്നത്. ആദ്യ നായകന്‍ രോഹിത്തും താന്‍ ഏറ്റവുമധികം കാലം കീഴില്‍ കളിക്കുകയും ചെയ്ത കോലിയുമല്ല ഫേവറിറ്റ് ക്യാപ്റ്റനെന്നാണ് ചഹല്‍ പറഞ്ഞിരിക്കുന്നത്. മറിച്ച് സഞ്ജു സാംസണാണ് ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റനെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതിന്റെ പ്രധാന കാരണവും ചഹല്‍ തുറന്നു പറഞ്ഞു. മൂന്നു നായകര്‍ക്കു കീഴില്‍ ഞാന്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ചു കഴിഞ്ഞു. പക്ഷെ ഒരു ബൗളര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം എനിക്കു നല്‍കിയിട്ടുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. അതിനാല്‍ തന്നെ ഫേവറിറ്റ് ഐപിഎല്‍ ക്യാപ്റ്റനും അദ്ദേഹമാണെന്നു ചഹല്‍ വ്യക്തമാക്കി.

സഞ്ജു സാംസണിന്റ ക്യാപറ്റന്‍സി എനിക്കു മഹി ഭായിയുടേത് (എംഎസ് ധോണി) പോലെയാണ് തോന്നിയത്. അദ്ദേഹം വളരെ ശാന്തപ്രകൃതമുള്ളയാളും എല്ലായ്‌പ്പോഴും വളരെ ഉല്‍സാഹവാനായി കാണപ്പെടുന്നയാളുമാണ്. എന്റെ ബൗളിങില്‍ കഴിഞ്ഞ വര്‍ഷം 10 ശതമാനം വളര്‍ച്ചയുണ്ടാവാന്‍ കാരണക്കാരന്‍ സഞ്ജുവാണ്. മല്‍സരത്തിലെ നാലോവര്‍ ക്വാട്ട എനിക്കു ഇഷ്ടമുള്ളതു പോലെ ബൗള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സഞ്ജു നല്‍കുകയായിരുന്നു. എന്റെ ഭാഗത്തു നിന്നും ഒരു നിയന്ത്രണവുമുണ്ടാവില്ല. നിങ്ങള്‍ക്കു എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നതായി സഞ്ജു പറയുകയായിരുന്നുവെന്നും യുസ്വേന്ദ്ര ചഹല്‍ കൂട്ടിച്ചേര്‍ത്തു.

YUZVENDRA CHAHAL- SANJU

മോശം ഫോം കാരണം ഇന്ത്യയുടെ ടി20 ടീമുകളില്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമല്ലെങ്കിലും ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഉജ്ജ്വലമായിട്ടാണ് യുസ്വേന്ദ്ര ചഹല്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. 8.25 ഇക്കോണമി റേറ്റില്‍ 18 ശരാശരിയിലാണിത്.

ഒരു തവണ നാലു വിക്കറ്റ് നേട്ടവും ചഹല്‍ ഇത്തവണ കൈവരിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ ആദ്യത്തെ മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കണ്ടത്. നാലോവറില്‍ 4.20 ഇക്കോണമി റേറ്റില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ചഹല്‍ നാലു പേരെ പുറത്താക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ തവണ ഫൈനലിലെത്തിയ റോയല്‍സ് ഇത്തവണ കിരീടം നേടാനുറച്ച് തന്നെയാണ് മുന്നേറുന്നത്. 10 ടീമുകളുടെ ലീഗില്‍ നിലവില്‍ അവര്‍ തലപ്പത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നാലു വിജയവും രണ്ടു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരോടായിരുന്നു റോയല്‍സ് പരാജയം സമ്മതിച്ചത്. രണ്ടു കളിയിലും നേരിയ മാര്‍ജിനിലാണ് (അഞ്ചു റണ്‍സ്, 10 റണ്‍സ്) ജയം റോയല്‍സില്‍ നിന്നും വഴുതിപ്പോയത്.

Story first published: Sunday, April 23, 2023, 8:28 [IST]
Other articles published on Apr 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+