ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങിനെതിരേ ആഞ്ഞടിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. വ്യക്തിഗത നേട്ടത്തിലാണ് ഗില്‍ കൂടുതല്‍ ശ്രദ്ധിച്ചതെന്നും ഇങ്ങനെ കളിക്കുകയാണെങ്കില്‍ ക്രിക്കറ്റില്‍ നിന്നും തല്ലുകിട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മൊഹാലിയില്‍ നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് ജിടി സ്വന്തമാക്കിയത്. റണ്‍ചേസില്‍ ഗില്ലിന്റെ ഫിഫ്റ്റിയായിരുന്നു ടീമിന്റെ വിജയത്തിനു അടിത്തറയിട്ടത്. 67 റണ്‍സ് താരം നേടിയിരുന്നു. 49 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെയായിരുന്നു കളിയില്‍ ജിടി വിജയം പിടിച്ചെടുത്തത്.

ഗുജറാത്തിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴു റണ്‍സായിരുന്നു. സാം കറെന്‍ എറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ സിംഗിളെടുക്കാനേ ജിടിക്കായുള്ളൂ. രണ്ടാമത്തെ ബോളില്‍ ശുഭ്മന്‍ ഗില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ ജിടിക്കു ജയിക്കാന്‍ നാലു ബോളില്‍ ആറു റണ്‍സ് ആവശ്യമായി വന്നു. രാഹുല്‍ തെവാത്തിയ അടുത്ത ബോളില്‍ സിംഗിളും ഡേവിഡ് മില്ലര്‍ നാലാമത്തെ ബോളില്‍ സിംഗിളുമെടുത്തു.
ജയിക്കാന്‍ രണ്ടു ബോളില്‍ നാലു റണ്‍സ്. അഞ്ചാമത്തെ ബോൡ ബൗണ്ടറിയടിച്ച് തെവാത്തിയ ജിടിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. വിജയം അവസാനം വരെ നീട്ടിക്കൊണ്ടുപോയതില്‍ ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കുറേക്കൂടി നേരത്തേ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ശുഭ്മന്‍ ഗില്‍ ഒരു ഘട്ടത്തില്‍ 22 ബോളില്‍ 35 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ ഫിഫ്റ്റിയിലെത്താന്‍ 18 ബോളുകള്‍ കൂടി താരത്തിനു വേണ്ടിവന്നു. ഫിഫ്റ്റി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ മധ്യ ഓവറുകളില്‍ ഗില്‍ ബാറ്റിങ് സ്ലോയാക്കിയതിനെയാണ് വീരേന്ദര്‍ സെവാഗ് വിമര്‍ശിച്ചിരിക്കുന്നത്. ഗില്‍ 49 ബോളിലാണ് 67 റണ്‍സ് നേടിയിരിക്കുന്നത്. എപ്പോഴാണ് അവന്‍ ഫിഫ്റ്റിയിലെത്തിയത്?
ചിലപ്പോള്‍ 41-42 ബോളുകളില്‍ ആയിരിക്കാം. അപ്പോള്‍ അടുത്ത 7-8 ബോളുകളില്‍ 17 റണ്‍സ് കൂടുതലായി ഗില്‍ നേടി. ഫിഫ്റ്റി നേടിയതിനു ശേഷമാണ് ഗില്‍ സ്‌കോറിങിനു വേഗത കൂട്ടിയത്. അവന്‍ മധ്യ ഓവറുകളില്‍ ഇന്നിങ്‌സ് മെല്ലെ ആക്കിയിരുന്നില്ലെങ്കില്‍ 17 ഓവറുകളില്‍ തന്നെ ജിടി ചേസ് ചെയ്ത് കഴിഞ്ഞിരിക്കും. അവസാന ഓവറില്‍ ഏഴു റണ്‍സെന്ന സാഹചര്യം സംഭവിക്കില്ലായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് ക്രിക്ക്ബസിന്റെ ഷോയില്‍ നിരീക്ഷിച്ചു.

ഞാനൊന്നു ഫിഫ്റ്റി നേടട്ടെ, അതിനു ശേഷം മല്‍സരം വിജയിക്കാമെന്നു നിങ്ങള്‍ ചിന്തിക്കാന്‍ പാടില്ല. ഇതു ക്രിക്കറ്റാണ്. ടീമിനു പകരം നിങ്ങള്‍ സ്വന്തം പ്രകടനത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു ക്രിക്കറ്റില്‍ നിന്നും തല്ലുകിട്ടും. നിങ്ങള്‍ആ താരത്തില്‍ ചിന്തിക്കാന്‍ പാടില്ല. ഫിഫ്റ്റി അടുത്തു കൊണ്ടിരിക്കെ കുറേക്കൂടി അഗ്രസീവായി, 200 സ്‌ട്രൈക്ക് റേറ്റോടെ കളിച്ചിരുന്നെങ്കില്‍ ഗില്‍ തന്റെ നാഴികക്കല്ല് നേരത്തേ പൂര്‍ത്തിയാക്കുമായിരുന്നു. കൂടാതെ ടീമിനായി കൂടുതല്‍ ബോളുകള്‍ ബാക്കി വയ്ക്കുകയും ചെയ്യുമായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഴയ ബോള്‍ സ്ലോ ആയിരുന്നതിനാല്‍ ബാറ്റിങ് അത്ര എളുപ്പമയിരുന്നില്ലെന്നു മല്‍സരശേഷം ശുഭ്മന്‍ ഗില്‍ പറഞ്ഞിരുന്നു. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്കു മികച്ച തുടക്കം ലഭിക്കേണ്ടത് ആവശ്യമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ഭായ് പുറത്തായപ്പോള്‍ ഞങ്ങള്‍ക്കു അല്‍പ്പം താളം നഷ്ടമായിരുന്നു. വലിയൊരു സ്‌കോറായിരുന്നില്ല ചേസ് ചെയ്യേണ്ടിയിരുന്നത്. പക്ഷെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുകയെന്നതും ഡോട്ട് ബോളുകള്‍ ഇല്ലാതെ നോക്കേണ്ടതും പ്രധാനമായിരുന്നുവെന്ന് ഗില്‍ വ്യക്തമാക്കിയിരുന്നു.