For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ജയ്‌സ്വാളോ, റുതുരാജോ; ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നത് ആര്?

ഐപിഎല്ലിന്റെ 16ാം സീസണിനു കൊടിയിറങ്ങുന്നതോടെ ഇന്ത്യന്‍ ടീമിലേക്കു പല യുവതാരങ്ങള്‍ക്കും വിളിയെത്താന്‍ സാധ്യതയുണ്ട്. മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസ്സ് കവര്‍ന്ന ഒരുപാട് പേരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

സീസണില്‍ 500നു മുകളില്‍ റണ്‍സ് 21 കാരനായ താരം അടിച്ചെടുത്തു കഴിഞ്ഞു. റണ്‍വേട്ടയില്‍ ജയ്‌സ്വാളിനോളമെത്തിയില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 400ന് മുകളില്‍ റണ്‍സ് താരം ഇതിനകം നേടിയിട്ടുണ്ട്.

JAISWAL-RUTURAJ

ടൂര്‍ണമെന്റിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു ഇവരില്‍ ആര്‍ക്കായിരിക്കും ആദ്യം വിളിയെത്തുക? ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. റുതുരാജ് ഇതിനകം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി അരങ്ങേറിക്കഴിഞ്ഞ താരമാണ്. ജയ്‌സ്വാളാവട്ടെ ഇന്ത്യന്‍ ജൂനിയര്‍ ടീമിനു വേണ്ടി അണ്ടര്‍ 20 ലോകകപ്പിലുള്‍പ്പെടെ കളിച്ചുവെങ്കിലും സീനിയര്‍ ടീമിനായി അരങ്ങേറിയിട്ടില്ല.

ഈ സീസണിലെ ഐപിഎല്‍ ഉദ്ഘാടന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 50 ബോളില്‍ 92 റണ്‍സ് അടിച്ചെടുത്തു കൊണ്ടാണ് റുതുരാജ് തുടങ്ങിയത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 147.29 സ്‌ട്രൈക്ക് റേറ്റോടെ 408 റണ്‍സാണ് (207 ബോള്‍) താരത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 31 ഫോറുകളും 21 സിക്‌സറുകളും റുതുരാജ് ഇതിനകം നേടിക്കഴിഞ്ഞു.

യശസ്വി ജയ്‌സ്വാളാവട്ടെ ഒരു മല്‍സരം കൂടുതല്‍ കളിച്ചുകഴിഞ്ഞു. 12 മല്‍സരങ്ങൡ നിന്നും 52.27 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 575 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 167.15. വെറുമൊരു റണ്‍സിനാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി തലപ്പത്തുള്ളത്. ജയ്‌സ്വാള്‍ 344 ബോളുകളില്‍ നിന്നാണ് 575 റണ്‍സ് അടിച്ചെടുത്തിരിക്കുന്നത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

74 ബൗണ്ടറികളും 26 സിക്‌സറുകളും ജയ്‌സ്വാള്‍ അടിച്ചെടുത്തിട്ടുണ്ട്. ബൗണ്ടറികളുടെ എണ്ണത്തില്‍ ഈ സീസണില്‍ മറ്റാരും തന്നെ അദ്ദേഹത്തിന്റെ അരികില്‍പ്പോലുമില്ലെന്നു കാണാം. ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ രണ്ടു റണ്‍സിനാണ് ജയ്‌സ്വാളിനു നഷ്ടമായത്. 98 റണ്‍സോടെ താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഈ കളിയില്‍ 13 ബോളില്‍ ഫിഫ്റ്റി കുറിച്ച ജയ്‌സ്വാള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിക്കും അവകാശിയായിരുന്നു.

YASHASVI JAISWAL

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷെ ഇഷാന്‍ ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. അതുകൊണ്ടു തന്നെ പകരക്കാരനായി യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് ഇവരിലൊരാളെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്നേക്കും.

രണ്ടു പേരും ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. പക്ഷെ റുതുരാജിനേക്കാള്‍ ജയ്‌സ്വാളിനായിരിക്കും സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയേക്കുക. കാരണം റുതുരാജ് ഇതിനകം ഇന്ത്യക്കായി ടി20യില്‍ കളിച്ചു കഴിഞ്ഞു. ഒമ്പതു ടി20കളില്‍ നിന്നും 16.87 ശരാശരിയില്‍ 135 റണ്‍സാണ് താരം നേടിയത്. ഒരേയൊരു ഫിഫ്റ്റി മാത്രമുള്ള റുതുരാജിന്റെ സ്‌ട്രൈക്ക് റേറ്റ് 125ലും താഴെയാണ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍ക്കൊണ്ട്് ജയ്‌സ്വാളിനു പരമാവധി അവസരങ്ങള്‍ നല്‍കാനായിരിക്കും സെലക്ടര്‍മാര്‍ ശ്രമിച്ചേക്കുക. ഐപിഎല്ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയിലൂടെ ജയ്‌സ്വാള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും.

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാനിരിക്കുന്നതിനാല്‍ ഏകദിന ടീമില്‍ സ്ഥിരാംഗങ്ങളായ ചിലര്‍ക്കു വിന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. ഇതു ജയ്‌സ്വാളുള്‍പ്പെടെയുള്ള ചില യുവതാരങ്ങള്‍ക്കു ടീമിലേക്കു വഴി തുറക്കുകയും ചെയ്യും. തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ തുടങ്ങിയ യുവതാരങ്ങള്‍ക്കും ഈ പരമ്പരയില്‍ അവസരം ലഭിച്ചേക്കും.

Story first published: Friday, May 12, 2023, 17:45 [IST]
Other articles published on May 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+