For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗില്‍ 'നാട്ടിലെ' പുലി, പുറത്ത് ജയ്‌സ്വാള്‍ ബെസ്റ്റ്; ഒരു കാര്യത്തില്‍ സഞ്ജു രണ്ടാമന്‍!

ഐപിഎല്ലിന്റെ 16ാം സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇനി ശേഷിക്കുന്നത് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന കിരീടപ്പോരാട്ടം. നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടത്തിനായി പോരടിക്കുന്നത്. രണ്ടു മാസത്തിലേറെ നീണ്ടുനിന്ന, നിരവധി ത്രസിപ്പിക്കുന്ന മല്‍സരങ്ങള്‍ കണ്ട സീസണില്‍ അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങളും ഏറെയുണ്ടായിരുന്നു.

ലീഗ് ഘട്ടത്തില്‍ ഏഴു വീതം മല്‍സരങ്ങളിലാണ് ഹോം- എവേ രീതിയിലായി 10 ടീമുകളും മാറ്റുരച്ചത്. എവേ മാച്ചുകളില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. നിലവിലെ ഓറഞ്ച് ക്യാപ്പിനു അവകാശിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ അല്ല തലപ്പത്തുള്ളത് എന്നതാണ് കൗതുകകരമായ കാര്യം. ഗില്ലിനേക്കാള്‍ എവേ മാച്ചില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്.

YASHASVI JAISWAL

ഏഴു മല്‍സരങ്ങളില്‍ നിന്നും 384 റണ്‍സാണ് എതിരാളികളുടെ തട്ടകത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജയ്‌സാള്‍ അടിച്ചെടുത്തത്. 164.4 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും എവേ മാച്ചുകളില്‍ അദ്ദേഹത്തിനുണ്ട്. ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ എവേ മാച്ചില്‍ 300നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരം ഗില്ലാണ്. എട്ടു മല്‍സരങ്ങളില്‍ (ഒരു പ്ലേഓഫ്) നിന്നും അദ്ദേഹം നേടിയത് 318 റണ്‍സാണ്. 136.5 ആണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് മൂന്നാംസ്ഥാനത്തുണ്ട്. ഏഴു മല്‍സരങ്ങളില്‍ നിന്നും 155 സ്‌ട്രൈക്ക് റേറ്റോടെ 296 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

ആര്‍സിബിക്കായി തകര്‍പ്പന്‍ ഫോമില്‍ കളിച്ച കോലി ഏഴ് എവേ മാച്ചുകളില്‍ നിന്നും 125.6 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സാണ് നേയിയത്. ഇഷാന്‍ 129.2 സ്‌ട്രൈക്ക് റേറ്റില്‍ 248ഉം സൂര്യ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 157 സ്‌ട്രൈക്ക് റേറ്റില്‍ 238ഉം റണ്‍സ് നേടി.

SANJU SAMSON

എവേ മാച്ചില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരം മാത്രമല്ല യശസ്വി ജയ്‌സ്വാള്‍. എതിര്‍ ഗ്രൗണ്ടില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളതും അദ്ദേഹത്തിനു തന്നെയാണ് (164.4). റണ്‍വേട്ടയില്‍ ടോപ്പ് ഫൈവില്‍ ഇല്ലെങ്കിലും എവേ മാച്ചില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ രണ്ടാംസ്ഥാനത്തുണ്ടെന്നു കാണാം. ടീമംഗം കൂടിയായ ജയ്‌സ്വാളിന്റെ തൊട്ടുതാഴെയാണ് അദ്ദേഹം. എവേ മാച്ചില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 164 സ്‌ട്രൈക്ക് റേറ്റോടെ 201 റണ്‍സ് സഞ്ജു നേടി.

അതേസമയം, സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടി ഓറഞ്ച് ക്യാപ്പിനു അവകാശിയായത് ശുഭ്മന്‍ ഗില്ലാണ്. 16 മല്‍സരങ്ങളില്‍ നിന്നും 851 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 60.78 ശരാശരിയില്‍ 156.43 സ്‌ട്രൈക്ക് റേറ്റ് ഗില്ലിനുണ്ടുണ്ട്. മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും അദ്ദേഹം ഇതിനകം (ഫൈനല്‍ കൂടാതെ) സ്‌കോര്‍ ചെയ്തിട്ടുണ്ട്.

എവേ മാച്ചിലെ ടോപ്‌സ്‌കോററായ യശസ്വി ജയ്‌സ്വാള്‍ ഈ ലിസ്റ്റില്‍ അഞ്ചാസ്ഥാനത്താണ്. 14 മല്‍സരങ്ങളില്‍ നിന്നും 163.61 സ്‌ട്രൈക്ക് റേറ്റില്‍ 625 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കരിയറിലെ കന്നി ഐപിഎല്‍ സെഞ്ച്വറി കണ്ടെത്തിയ ജയ്‌സ്വാള്‍ അഞ്ചു ഫിഫ്റ്റികളും നേടിയിരുന്നു.

Story first published: Monday, May 29, 2023, 18:46 [IST]
Other articles published on May 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+